Asianet News MalayalamAsianet News Malayalam

പാലം പൊളിക്കേണ്ടി വന്നത് ദൗർഭാഗ്യകരം, ഒരു വർഷത്തിനകം പുതിയ പാലം; ഇ ശ്രീധരൻ

ഒരു വർഷത്തിനകം പുനര്‍നിര്‍മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. പുതുക്കി പണിയുന്ന പാലത്തിന്റെ ഡിസൈനുകൾ തയ്യാറായതായും ഈ ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.‌

e sreedharan response for palarivattom bridge
Author
Kochi, First Published Sep 16, 2019, 2:38 PM IST

കൊച്ചി: പാലാരിവട്ടം പാലം മുഴുവനായി പൊളിക്കില്ലെന്ന് ഇ ശ്രീധരൻ. പാലം പൊളിച്ചു പണിയാനുള്ള എല്ലാ സാങ്കേതിക സഹായവും നൽകുമെന്ന് ശ്രീധരൻ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. നിർമ്മിച്ച് രണ്ടര വർഷത്തിനുള്ളിൽ വീണ്ടും പാലം പൊളിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.

പാലം പൂര്‍ണ്ണമായും പുതുക്കി പണിയാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു മാസത്തിനകം ജോലികൾ തുടങ്ങുമെന്നും പൊളിക്കലും, പുനർ നിർമാണവും സമാന്തരമായി നടക്കുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി. 

Read More:പാലാരിവട്ടം പാലം പൊളിച്ച് പണിയും : ഇ ശ്രീധരനെ ഏൽപ്പിച്ചെന്ന് പിണറായി വിജയൻ

ഒരു വർഷത്തിനകം പുനര്‍നിര്‍മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. പുതുക്കി പണിയുന്ന പാലത്തിന്റെ ഡിസൈനുകൾ തയ്യാറായതായും ഈ ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.‌ പാലത്തിന്റെ ഫൗണ്ടേഷൻ പൊളിക്കേണ്ടതില്ലെന്നും പിയറുകളും, പിയർ ക്യാപുകളും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

"

Follow Us:
Download App:
  • android
  • ios