Asianet News MalayalamAsianet News Malayalam

Shahida Kamal : ഷാഹിത കമാലിന് അനുകൂലമായി ലോകായുക്ത; വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് തെളിയിക്കാനായില്ല

തെറ്റായ വിദ്യാഭ്യാസ യോഗ്യത തെരെഞ്ഞെടുപ്പിന് നൽകിയ ഷാഹിദ കമാലിന് വനിത കമ്മിഷനംഗമായി തുടരാനാകില്ലെന്നാണ് പരാതിക്കാരിയുടെ വാദം.

Educational Qualification of Shahita Kamal Lokayukta says the complainant could not provethe document was fake
Author
First Published Apr 8, 2022, 1:35 PM IST

തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കേസിൽ ഷാഹിദ കമാലിന് (Shahida Kamal) അനുകൂലമായി നിലപാടെടുത്ത് ലോകായുക്ത (Lokayukta). വിദ്യാഭ്യാസ യോഗ്യത വ്യാജ രേഖയാണെന്ന് തെളിയിക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്ന് ലോകായുക്ത പറയുന്നു. കേസില്‍ പരാതിക്കാർക്ക് വിജിലൻസിനെയോ ക്രൈംബ്രാഞ്ചിനെയോ സമീപിക്കാമെന്നും ലോകായുക്ത അറിയിച്ചു. അതേസമയം, ഷാഹിത കമാലിനെതിരെ ലോകായുക്ത വിമർശനം ഉന്നയിച്ചു. വനിത കമ്മീഷൻ അംഗമാകുന്നത് മുമ്പ് ഷാഹിത ചെയ്തത് പൊതു പ്രവർത്തകർക്ക് ചേരാത്തത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോൾ വ്യാജ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയത് ചൂണ്ടികാട്ടിയാണ് വിമർശനം. ഷാഹിത കമാൽ കമ്മീഷൻ അംഗമായ ശേഷമാണ് ഡെലിറ്റ് നേടിയത്. ഇത് വ്യാജമാണെന്ന് തെളിയിക്കാൻ പരാതിക്കാർക്ക് കഴിഞ്ഞില്ല. തെരെഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോൾ വിദ്യാഭ്യാസ യോഗ്യത തെറ്റായ രേഖപ്പെടുത്തിയെന്ന് ഷാഹിത കമാലും ലോകായുക്തയിൽ സമ്മതിച്ചിരുന്നു.

ഡോക്ടറേറ്റ് വ്യാജമെന്നായിരുന്നു ലോകായുക്തയിലെ പരാതി. തെറ്റായ വിദ്യാഭ്യാസ യോഗ്യത തെരെഞ്ഞെടുപ്പിന് നൽകിയ ഷാഹിദ കമാലിന് വനിത കമ്മിഷനംഗമായി തുടരാനാകില്ലെന്നാണ് പരാതിക്കാരിയുടെ വാദം. വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനും വനിതാ കമ്മീഷൻ അംഗമാകാനും വ്യാജ വിദ്യാഭ്യാസ യോഗ്യതകള്‍ ഹാജരാക്കിയെന്നാണ് ലോകായുക്തക്ക് മുന്നിലെത്തിയ പരാതി. തെരെഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോൾ വിദ്യാഭ്യാസ യോഗ്യത തെറ്റായിട്ടാണ്ട് രേഖപ്പെടുത്തിയെന്ന് ഷാഹിത ലോകായുക്തയിൽ സമ്മതിച്ചിരുന്നു.

പരാതിക്കെതിരെ ഷാഹിദ കമാൽ നൽകിയ സത്യവാങ്മൂലത്തിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്.  2011 തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോള്‍ ബികോം ബിരുദമുണ്ടെന്ന് തെറ്റായി രേഖപ്പെടുത്തിയെന്ന് ഷാഹിദ കമാൽ  സത്യവാങ്മൂലത്തിൽ സമ്മതിച്ചിരുന്നു. 2016ൽ അണ്ണാമലൈ സ‍വ്വകലാശാലയിൽ നിന്നും ബിരുദവും, അതിന് ശേഷം ബിരുദാനന്ദ ബിരുദവും നേടിയെന്നും കോടതിയെ അറിയിച്ചിരുന്നു. കസാഖിസ്ഥാൻ ഓപ്പണ സർവ്വകലാശാലയിൽ നിന്നും ഓണററി  ഡോക്ടറേറ്റുണ്ടെന്നുമാണ് കോടതിയെ അറിയിച്ചത്.

Also Read: 'വിദ്യാഭ്യാസ യോഗ്യത കള്ളമെന്ന് വ്യക്തമായി', ഷാഹിദാ കമാൽ രാജിവെക്കണമെന്ന് പരാതിക്കാരി അഖിലാ ഖാൻ

വനിതാ കമ്മീഷൻ അംഗത്തിന്റെ സത്യസന്ധതയും വിശ്വാസ്യതയും തെളിക്കാൻ സർട്ടിഫിക്കറ്റുകള്‍ ഹാജരാക്കാൻ കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഷാഹിദ കമാൽ കേരളത്തിൽ ചെയ്യുന്ന സ്ത്രീ ശാക്തീകരണ പ്രവ‍ർത്തനങ്ങള്‍ എങ്ങനെ ഖസാഖിസ്ഥാൻ സർവ്വകശാല അറിഞ്ഞുവെന്ന് കോടതി സംശയമാരാഞ്ഞു. കേരളത്തിലുള്ള സ‍ർവ്വകലാശാല പ്രതിനിധി വഴിയാണ് ഡോക്ടറേറ്റ് നേടിയെന്നായിരുന്നു ഷാഹിദയുടെ അഭിഭാഷകന്റെ മറുപടി. വിയറ്റ്നാം സർവ്വകലാശാലയിൽ നിന്നും ഷാഹിതക്ക് ഡോക്ടറേറ്റ് ലഭിച്ചുവെന്നാണ് സാമൂഹിത നീതി വകുപ്പ് നേരത്തെ വിവരാവകാശ പ്രകാരം നൽകിയിട്ടുള്ള മറുപടി. എന്നാൽ ഖസാഖിസ്ഥാൻ സർവ്വകലാശാലയിൽ നിന്നും ഓണററി ഡോക്ടറേറ്റ് ലഭിച്ചുവെന്ന് ഷാഹിദ അറിയിച്ചിട്ടുണ്ടെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. 

Also Read: 'ഡോക്ടറേറ്റ് നേടിയത് കസാക്കിസ്ഥാൻ ഓപ്പണ് യൂണിവേഴ്സിറ്റിയിൽ നിന്ന്' : വിചിത്രവാദങ്ങളുമായി ഷാഹിദ കമാൽ

Follow Us:
Download App:
  • android
  • ios