കോഴിക്കോട്: ആനക്കാംപൊയില്‍ മുത്തപ്പന്‍ പുഴയില്‍ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയ ആന അവശനിലയില്‍. കിണറിനടുത്ത് കൃഷിയിടത്തിലാണ് ആനയെ അവശനിലയില്‍ കണ്ടെത്തിയത്. വനപാലകര്‍ ചികിത്സ നല്‍കുന്നു. കിണറ്റില്‍ വീണ ആനയെ ഏറെ മണിക്കൂറുകള്‍ക്ക് ശേഷം ശ്രമപ്പെട്ട് കിണറിനു പുറത്തെത്തിച്ച് കാട്ടിലേക്ക് വിട്ടെങ്കിലും ശാരീരിക അവശത മൂലം പോകാനായില്ല.