ദേവസ്വം ബോർഡ് ആസ്ഥാനത്ത് ജീവനക്കാരനായ തകിൽ വിദ്വാൻ മധു ആത്മഹത്യക്ക് ശ്രമിച്ചു. ഉള്ളൂർ സബ്ഗ്രൂപ്പിൽ നിയമനം നൽകണമെന്നാവശ്യപ്പെട്ട് മധു ദേവസ്വം ആസ്ഥാനത്ത് എത്തിയിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു. തകിൽ വിദ്വാൻ മധുവാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സഹപ്രവർത്തകയോട് മോശമായി പെരുമാറിയതിനെ തുടർന്ന് ഇയാൾ സസ്പെൻഷനിലായിരുന്നു. ഇന്നലെയാണ് ഇയാളെ തിരിച്ചെടുത്തത്. ഉള്ളൂർ സബ്ഗ്രൂപ്പിൽ നിയമനം നൽകണമെന്നാവശ്യപ്പെട്ട് മധു ദേവസ്വം ആസ്ഥാനത്ത് എത്തിയിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


