ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി.

ദില്ലി: ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ (Bineesh Kodiyeri) ജാമ്യത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate) സുപ്രീംകോടതിയിൽ. ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി.

നേരിട്ടുള്ള തെളിവ് ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഹൈക്കോടതി ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. സംശയം വെച്ച് മാത്രം ജാമ്യം നൽകാതിരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എപ്പോൾ വിളിപ്പിച്ചാലും കോടതിയിൽ ഹാജരാകണം, രാജ്യം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഒക്ടോബര്‍ 28നാണ് ബിനീഷ് കോടിയേരിക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

Read Also : ഇനി മുഴുവന്‍ സമയ വക്കീല്‍, സിനിമാഭിനയം തുടരും: ബിനീഷ് കോടിയേരി

YouTube video player

2020 നവംബര്‍ 11 നാണ് രണ്ടാം വട്ട ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരിയെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ഇഡി നാടകീയമായി അറസ്റ്റ് ചെയ്യുന്നത്. കോടിയേരി ബാലകൃഷ്ണന്‍റെ മകനായത് കൊണ്ട് വേട്ടയാടുകയാണെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും ആയിരുന്നു കോടതിയില്‍ തുടക്കം മുതലേ ബിനീഷിന്‍റെ നിലപാട്. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും കെട്ടിച്ചമച്ച കഥകള്‍ അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിക്കുകയാണെന്നും ബിനീഷ് കോടതിയില്‍ പറഞ്ഞിരുന്നു. ഡ്രൈവര്‍ അനിക്കുട്ടനും അരുണുമായി ഇടപാടുകളില്ല. അനിക്കുട്ടനെ നിയന്ത്രിക്കുന്നത് താനല്ല. ഏഴ് ലക്ഷം മാത്രമാണ് തനിക്ക് വേണ്ടി അനിക്കുട്ടന്‍ നിക്ഷേപിച്ചത്. മറ്റ് ഇടപാടുകള്‍ ഒന്നും തന്‍റെ അറിവോടെയല്ലെന്നും ബിനീഷ് പറഞ്ഞിരുന്നു. 

കോടിയേരിയോട് ശത്രുതയുള്ളവരുടെ ഗൂഡാലോചയാണ് പിന്നില്‍. അക്കൗണ്ടിലെത്തിയത് നേരായ കച്ചവടത്തിലെ ലാഭം മാത്രമാണ്. ലാഭവിഹിതത്തിലെ ആദായ നികുതി കൃത്യമായി അടച്ചതാണ്. ഇഡിക്ക് ഇത് ബോധ്യപ്പെടാത്തത് രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമെന്നും ബിനിഷ് കോടതിക്ക് മുന്നില്‍ പറഞ്ഞിരുന്നു.

Read Also : 'പാർട്ടി സിലബസിൽ മിനിമം മര്യാദകൾ ഉൾപ്പെടുത്താൻ ആവശ്യപ്പെടൂ'; അരിതയ്ക്ക് ബിനീഷ് കോടിയേരിയുടെ മറുപടി

Read Also : 'കോടിയേരിയുടെ മകനായതുകൊണ്ട് വേട്ടയാടുന്നു'; ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് ബിനീഷ്

ബിനീഷ് കോടിയേരി ഇനി മുഴുവന്‍ സമയ വക്കീല്‍

ഇനി മുഴുവന്‍ സമയ വക്കീലെന്ന് ബിനീഷ് കോടിയേരി. അഭിനയത്തോടുള്ള സ്‌നേഹം കൊണ്ടുമാത്രമാണ് സിനിമയില്‍ തുടരുന്നതെന്ന് ബിനീഷ് കോടിയേരി പറഞ്ഞു. സിനിമ അഭിനയം തൊഴിലായി അല്ല കാണുന്നത്. അഭിഭാഷകനെങ്കിലും സിനിമ അഭിനയം നിര്‍ത്തില്ല. അഭിനയ സ്‌നേഹംകൊണ്ടാണ് സിനിമയില്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസും ബിനീഷ് കോടിയേരി. ഷോണ്‍ ജോര്‍ജ് എന്നിവരും ചേര്‍ന്നാണ് പുതിയ ഓഫിസ് തുറന്നത്.

പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ് ബിനീഷ് ഓഫീസ് ആരംഭിച്ചിരിക്കുന്നത്. മൂവരും സഹപാഠികളാണ്. 2006ല്‍ തന്നെ അഭിഭാഷകനായി എന്റോള്‍ ചെയ്തിരുന്നു. ഓഫീസ് തുടങ്ങണമെന്ന് രണ്ട് വര്‍ഷം മുന്‍പ് എടുത്ത തീരുമാനമായിരുന്നുവെന്നും ബിനീഷ് കോടിയേരി പറഞ്ഞു. തന്റെ പേരിലുള്ള കേസ് നടക്കുന്നതിനാലാണ് ഓഫീസ് തുറക്കാന്‍ വൈകി പോയതാണെന്നും ബിനീഷ് കോടിയേരി പറഞ്ഞിരുന്നു.