Asianet News MalayalamAsianet News Malayalam

അഴീക്കോട് പ്ലസ്ടു കോഴക്കേസ്: സ്കൂൾ മാനേജ്മെന്റിന്റെ മൊഴിയെടുക്കുന്നു

2014 ൽ അഴീക്കോട് സ്കൂളിന് പ്ലസ് അനുവദിച്ച് കിട്ടാൻ കെ.എം.ഷാജി എംഎൽഎ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപത്തിലെ സാന്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്.

enforcement taking azhikkode school management members statement
Author
Kozhikode, First Published Oct 22, 2020, 5:02 PM IST

കോഴിക്കോട്: അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ കെഎം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം തുടരുന്നു. എൻഫോഴ്സ്മെന്റ് അധികൃതർ അഴീക്കോട് സ്കൂൾ മാനേജ്മെന്റിന്റെ മൊഴിയെടുക്കുകയാണ്. മുൻ സ്കൂൾ മാനേജർ പത്മനാഭൻ, മാനേജ്മെന്റ് പ്രതിനിധി റഫീഖ് എന്നിവരിൽ നിന്നാണ് മൊഴി എടുക്കുന്നത്. 

2014 ൽ അഴീക്കോട് സ്കൂളിന് പ്ലസ് അനുവദിച്ച് കിട്ടാൻ കെ.എം.ഷാജി എംഎൽഎ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപത്തിലെ സാന്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. 31 ൽ അധികം പേർക്ക് ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. കേസില്‍ കെഎം ഷാജിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അടുത്തമാസം പത്തിന് ചോദ്യം ചെയ്യും. ഇന്നലെ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്‍റെയും ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിഅബ്ദുൾ കരീം ചേലേരിയുടേയും  മൊഴി രേഖപ്പെടുത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios