മെയ് 18 മുതൽ 24 വരെ നടക്കുന്ന മേളയിൽ ശീതീകരിച്ച 220 സ്റ്റാളുകള്‍, കലാസാംസ്കാരിക പരിപാടികള്‍, ഭക്ഷ്യമേള...

സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിൽ നടക്കുന്ന 'എന്‍റെ കേരളം' പ്രദര്‍ശന വിപണന മേള കൊല്ലം ആശ്രാമം മൈതാനത്ത് ആരംഭിച്ചു. മെയ് 18 മുതൽ 24 വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്.

ശീതീകരിച്ച 220 സ്റ്റാളുകള്‍, കലാസാംസ്കാരിക പരിപാടികള്‍, ഭക്ഷ്യമേള, കിഫ്‍ബി വികസന പ്രദര്‍ശനം, 'കേരളം ഒന്നാമത്' പ്രദര്‍ശനം, ബിറ്റുബി മീറ്റ്, ടൂറിസം പവലിയൻ, അമ്യൂസ്‍മെന്‍റ് ഏരിയ, ഡോഗ് ഷോ, 360 ഡിഗ്രി സെൽഫി ബൂത്ത്, കാര്‍ഷിക-പ്രദര്‍ശന-വിപണന മേള, ക്വിസ് മത്സരങ്ങള്‍, ആക്റ്റിവിറ്റി കോര്‍ണര്‍ തുടങ്ങിയവയാണ് പ്രധാന ആകര്‍ഷണങ്ങള്‍.

ആധാര്‍ സേവനങ്ങള്‍, ആരോഗ്യ പരിശോധന, പാരന്‍റിങ് - ന്യൂട്രിഷൻ കൗൺസലിങ്, എംപ്ലോയ്‍മെന്‍റ് രജിസ്ട്രേഷൻ, ജോബ് പോര്‍ട്ടൽ രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്.

മെയ് 19-ന് വൈകീട്ട് അഞ്ച് മണിക്ക് തേക്കടി ആരണ്യകം ട്രൈബൽ ആര്‍ട്സ് പെര്‍ഫോമൻസ് നടത്തുന്ന മന്നാൻ കൂത്ത് ആദിവാസി നൃത്തം, വൈകീട്ട് ഏഴിന് സജി & പാറു കനലാട്ടം-നാടൻപാട്ട് പ്രകടനം എന്നിവയാണ് പ്രധാന പരിപാടികള്‍.

മെയ് 20 വൈകീട്ട് അഞ്ചിന് ജിഷ്‍ണു മോഹൻ വയലിൻ ഫ്യൂഷൻ. വൈകീട്ട് ഏഴിന് റോഷിന്‍ ദാസ് & ബാൻഡ്. മെയ് 21 വൈകീട്ട് ഏഴിന് ഷഹബാസ് അമൻ പാടും. മെയ് 22 വൈകീട്ട് ഏഴിന് ഈറ്റില്ലം മ്യൂസിക് ബാൻഡ് സംഗീതം അവതരിപ്പിക്കും.

മെയ് 23 വൈകീട്ട് അഞ്ചിന് ആദിത്യ യോഗഡാൻസ്. വൈകീട്ട് ആറിന് കാര്‍ത്തിക് സ്റ്റാൻഡപ് കോമഡി, വൈകീട്ട് ഏഴിന് രാജേഷ് ചേര്‍ത്തലയുടെ ഓടക്കുഴൽ ഫ്യൂഷൻ. മെയ് 24 വൈകീട്ട് അഞ്ചിന് മെന്‍റലിസ്റ്റ് യദു ഷോ, ഏഴിന് ആൽമരം മ്യൂസിക് ബാൻഡ്.

മെയ് 24 വൈകീട്ട് 4.30-ന് സമാപന സമ്മേളനം നടക്കും. മൃഗസംരക്ഷണ-ക്ഷീരവികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷനാകും. മെയ് 18 മുതൽ ദിവസവും രാവിലെ 11നും വൈകീട്ട് മൂന്നിനും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സെമിനാറുകള്‍ നടക്കും.