Asianet News MalayalamAsianet News Malayalam

രമേശ് ചെന്നിത്തല അൽപനാണെന്ന് കാണിക്കാൻ സതീശൻ വിഭ്രാന്തി കാണിക്കുന്നു; അപക്വമായ സമീപനമെന്നും ഇ പി ജയരാജന്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റേത് അപക്വമായ സമീപനമാണ്. രമേശ് ചെന്നിത്തല അൽപനാണെന്ന് കാണിക്കാൻ വിഡി സതീശൻ വിഭ്രാന്തി കാണിക്കുന്നെന്നും ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു. 

ep jayarajan against v d satheesan
Author
Kozhikode, First Published Jun 27, 2022, 5:20 PM IST

കോഴിക്കോട്: നിയമസഭയില്‍ മാധ്യമങ്ങളെ വിലക്കേണ്ട കാര്യമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. നിയമസഭ ചട്ടങ്ങൾക്കനുസരിച്ച് നടപടി എടുക്കേണ്ടത് സ്പീക്കർ ആണ്.  സഭ ടിവി എല്ലാ ഭാഗവും നൽകിയെന്നും ഇ പി ജയരാജൻ പറഞ്ഞു. 

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റേത് അപക്വമായ സമീപനമാണ്. രമേശ് ചെന്നിത്തല അൽപനാണെന്ന് കാണിക്കാൻ വിഡി സതീശൻ വിഭ്രാന്തി കാണിക്കുന്നു. എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയും തൃക്കാക്കരയിൽ കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചു. വോട്ട് കച്ചവടം നടത്തി ജയിച്ച കോൺഗ്രസ് 25000 വോട്ടിന്റെ മഹിമ പറയുന്നു. തൃക്കാക്കരയിൽ യുഡിഎഫ് ജയിച്ചതോടെ സതീശന് അഹങ്കാരം കൂടി.   ചെന്നിത്തല കൊള്ളാത്തവൻ ആണെന്ന് വരുത്തുകയാണ് സതീശന്റെ ലക്ഷ്യം. ഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും മൂലക്കിരുത്തി ലീഡറാവാൻ നോക്കുന്നു. കരുണാകരൻ ലീഡറായിരുന്നു. സതീശൻ അവിടെയെത്താൻ കുറേ കാലം പിടിക്കും. ചെന്നിത്തലയേക്കാളും ഉശിര് തനിക്കാണെന്ന് കാണിക്കാനാണ് സതീശന് തിടുക്കമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. 

നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയതായി സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞിരുന്നു. തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. കാര്യമറിഞ്ഞ ഉടനെ തിരുത്താന്‍ ആവശ്യപ്പെട്ടു. ആശയക്കുഴപ്പത്തെ മാധ്യമവിലക്കായി ചിത്രീകരിച്ചത് ശരിയായില്ലെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.

നിയമസഭയിൽ മാധ്യമ വിലക്ക് ഇല്ല. അങ്ങനെയുള്ള പ്രചാരണം സംഘടിതവും ആസൂത്രിതവുമാണ്. ചീഫ് മാർഷലിനെ വിളിച്ചു വരുത്തി. അതിനു ശേഷവും വാർത്ത തുടർന്നു. ആശയക്കുഴപ്പം തുടക്കത്തിൽ ഉണ്ടായി. പാസ് പരിശോധിക്കണമെന്ന് നിർദേശിച്ചിരുന്നു. പാസ് ഉള്ളവർക്ക് ഉണ്ടായത് താത്കാലിക ബുദ്ധിമുട്ട് ആണ്. അത് അപ്പോൾ തന്നെ പരിഹരിച്ചു.

സഭാ നടപടികൾ ലഭ്യമാക്കുന്നത് സഭാ ടി വി വഴിയാണ്. ചാനൽ ക്യാമറ എല്ലായിടത്തും വേണമെന്ന് പറയുന്നത് ദുരൂഹമാണ്. ക്യാമറയ്ക്ക് എപ്പോഴും മീഡിയ റൂമില്‍ മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു. പാസ് അനുവദിച്ച എല്ലാ മാധ്യമപ്രവര്‍ത്തകരെയും ഇന്ന് നിയമസഭയില്‍ പ്രവേശിപ്പിച്ചു. പാസ് ചോദിക്കാനേ പാടില്ല എന്ന ശാഠ്യം പാടില്ല.  പാസ് ചോദിക്കും.

ഭരണ പക്ഷത്തേയും പ്രതിപക്ഷത്തേയും പ്രതിഷേധം ഇന്ന് കാണിച്ചിട്ടില്ല. സഭ ടി വി സഭയിലെ ലിസ്റ്റ് ചെയ്ത നടപടി കാണിക്കാനാണ്. സഭാ ടി വി പ്രവർത്തിക്കുന്നത് ലോക്സഭ ടി വി , രാജ്യസഭ ടി വി മാതൃകയിലാണ്. ചോദ്യോത്തര വേളയിൽ  ചാനൽ ക്യാമറ അനുവദിക്കില്ല. സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യേണ്ട പലതും പുറത്തു പോകും.

ചട്ട ലംഘനത്തിന് സഭാ അധ്യക്ഷന് കൂട്ടുനിൽക്കാനാകില്ല. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ഗൗരവതരമാണ്. അത് സഭയുടെ പ്രിവിലേജിനെ ബാധിക്കും. പ്രസ് ഗ്യാലറിയിൽ നിന്ന് പകർത്തിയതായും പരാതി കിട്ടിയിട്ടുണ്ട്. അക്കാര്യം അന്വേഷിച്ച് നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സഭാ അംഗങ്ങൾ സഭയ്ക്കകത്ത് മൊബൈൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ചട്ടമെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. 

Read Also: പ്രതിപക്ഷ പ്രതിഷേധം, സഭാ നടപടികള്‍ നിര്‍ത്തിവെച്ചു, സഭയില്‍ അപൂര്‍വ മാധ്യമവിലക്ക്

Follow Us:
Download App:
  • android
  • ios