സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിക്ക് പരോക്ഷ പിന്തുണയുമായി മുതിർന്ന നേതാവ് ഇ പി ജയരാജൻ. ബഹുജനങ്ങൾക്കിടയിലാണ് പ്രവർത്തിക്കുന്നത് എന്ന ബോധം എല്ലാവരെയും നയിക്കണമെന്ന് അദ്ദേഹം.  

കണ്ണൂ‍ർ: സ്ഥാനാർത്ഥി നിർണയത്തിൽ സ്വയം ഔചിത്യം പാലിക്കണമെന്ന വിമർശനത്തിൽ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിക്ക് പരോക്ഷ പിന്തുണയുമായി മുതിർന്ന നേതാവ് ഇ പി ജയരാജൻ. എല്ലാത്തിലും ചട്ടങ്ങളും നിയമവും ഉണ്ടെന്നും ബഹുജനങ്ങൾക്കിടയിലാണ് പ്രവർത്തിക്കുന്നത് എന്ന ബോധം എല്ലാവരെയും നയിക്കണമെന്നും ഇ പി ജയരാജൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്ഥാനാർഥി നിർണയത്തിൽ പ്രായം ഒരു പ്രശ്നം ആകരുതായിരുന്നു. ഇപ്പോൾ പലരും പ്രായം പ്രശ്നമായി ഉയർത്തികാട്ടുന്നു. രാഷ്ട്രീയക്കാരും ഫുട്ബോൾ താരങ്ങളെ പോലെ ആകുന്നു. രാഷ്ട്രീയത്തിലും പെർഫോമൻസ് ആകണം മാനദണ്ഡമെന്നും ഇ പി ജയരാജൻ പറഞ്ഞു.

എം എ ബേബിയുടെ വിമർശനം

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ ഭാര്യയും മുതിർന്ന നേതാവുമായ പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചായിരുന്നു എം എ ബേബിയുടെ വിമർശനം. തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് സ്വയം ഔചിത്യം പാലിക്കണമെന്നായിരുന്നു എം വി ഗോവിന്ദൻ്റെ പേരെടുത്ത് പറയാതെ ഉള്ള വിമർശനം.