ഇപി ജയരാജന് ഇന്ന് നിർണ്ണായകം; രാജി സന്നദ്ധത അറിയിച്ചു; എല്‍ഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും
സംസ്ഥാന സമിതിയിൽ ഇപി ജയരാജന്‍ പങ്കെടുക്കില്ല. കണ്ണൂരിലേക്ക് പോയി എന്നാണ് വിവരം. ഇപി ബിജെപി ബന്ധം ഇന്ന് സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്യാനിരിക്കെയാണ് നിർണ്ണായക നീക്കം കമ്മിറ്റിയിൽ പങ്കെടുക്കാതെ കാണൂരിലേക്ക് പോയി.
തിരുവനന്തപുരം: ഇപി ജയരാജന്‍ എല്‍ഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും. സംസ്ഥാന സമിതിയിൽ ഇപി ജയരാജന്‍ പങ്കെടുക്കില്ല. കമ്മിറ്റിയിൽ പങ്കെടുക്കാതെ ഇപി ജയരാജന്‍ കണ്ണൂരിലെ വീട്ടിലേക്ക് പോയി. ഇപി ബിജെപി ബന്ധം ഇന്ന് സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്യാനിരിക്കെയാണ് കമ്മിറ്റിയിൽ പങ്കെടുക്കാതെ കാണൂരിലേക്ക് പോയത്. സ്ഥാനമൊഴിയാൻ സന്നദ്ധനാണെന്ന് ഇപി പാര്‍ട്ടിയെ അറിയിച്ചു.
ഇപി വിവാദം അടക്കം സംഘടനാ പ്രശ്നങ്ങൾ ഇന്ന് സംസ്ഥാന സമിതി ചർച്ച ചെയ്യും എന്നാണ് സൂചന. കൺവീനർ സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് തനിക്ക് വിവരമില്ലെന്ന് ഇ പി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ഇന്ന് തിരുവനന്തപുരത്തില്ലെന്നും കണ്ണൂരിൽ ചില പരിപാടികളുണ്ടെന്നും ഇപി ജയരാജന്‍ പറഞ്ഞു. എല്ലാം നടക്കട്ടെ എന്ന് മാത്രമായിരുന്നു രാജി സംബന്ധിച്ച് ചോദ്യത്തിന് ഇപിയുടെ പ്രതികരണം.
Also Read: 'കാരവാനിൽ ഒളിക്യാമറ'; മലയാള സിനിമാ സെറ്റിലെ ഞെട്ടിക്കുന്ന ദുരനുഭവത്തെ കുറിച്ച് നടി രാധിക ശരത്കുമാർ
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ബിജെപി പ്രവേശനത്തിൽ ഇപിയുമായി 3 വട്ടം ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച പുറത്തറിഞ്ഞത്. പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാര്‍ട്ടിയെ അറിയിക്കാത്തിരുന്നത് എന്നുമായിരുന്നു വിഷയത്തില്‍ ഇ പിയുടെ വിശദീകരണം.