എസ്എസ്എൽസി, ഹയർസെക്കണ്ടറി, വിഎച്എസ്ഇ പരീക്ഷകൾ ഒന്നിച്ചാണ് നടക്കുന്നത്. ആദ്യമായിട്ടാണ് സംസ്ഥാനത്ത് മൂന്ന് പരീക്ഷകളും ഒരുമിച്ച് നടത്തുന്നത്.
തിരുവനന്തപുരം: ഹയർ സെക്കണ്ടറി പരീക്ഷ തീരുന്നതിനു പിന്നാലെ ആശയക്കുഴപ്പവും. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മേഖലാ കേന്ദ്രത്തിലേക്ക് അയക്കാനാവാതെ അധ്യാപകർ. ഐ എക്സാം സോഫ്ട്‍വെയർ പണിമുടക്കിയതാണ് കാരണം. ബണ്ടിൽ ലേബൽ, ബ്ലാങ്ക് മാർക്ക് ലിസ്റ്റ്, പാക്കിംഗ് സ്ലിപ് എന്നിവ പ്രിൻ്റ് ചെയ്യാൻ പറ്റുന്നില്ലെന്ന് അധ്യാപകർ പരാതിപ്പെടുന്നു. ഉച്ചയ്ക്ക് 12:30ന് പരീക്ഷകൾ അവസാനിച്ചതാണ്. ഉത്തരക്കടലാസുകൾ ഏത് കേന്ദ്രത്തിലേക്ക് അയക്കണം എന്നത് ഉൾപ്പെടെയുള്ള വിവരം കിട്ടുന്നില്ലെന്നും പരാതിയുണ്ട്.
എസ്എസ്എൽസി, ഹയർസെക്കണ്ടറി, വിഎച്എസ്ഇ പരീക്ഷകൾ ഒന്നിച്ചാണ് നടക്കുന്നത്. ആദ്യമായിട്ടാണ് സംസ്ഥാനത്ത് മൂന്ന് പരീക്ഷകളും ഒരുമിച്ച് നടത്തുന്നത്. 13.5 ലക്ഷത്തോളെ വിദ്യാർത്ഥികളാണ് ഇത്തവണ പൊതുപരീക്ഷ എഴുതുന്നത്. സംസ്ഥാനത്ത് 2945 പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്. ലക്ഷദ്വീപിലും ഗൾഫിലും 9 കേന്ദ്രങ്ങൾ വീതമുണ്ട്.
