നിർമ്മാണം നടന്നത് കൊച്ചി കേന്ദ്രീകരിച്ചാണെന്നും നിഖിലിന്റെ സുഹൃത്ത് പൊലീസിന് മൊഴി നൽകി. അതേസമയം, നിഖിലിനെ പിടികൂടിയാൽ മാത്രമേ മൊഴി സ്ഥിരീകരിക്കാനാവൂ എന്നാണ് പൊലീസ് നിലപാട്.  

കൊച്ചി: വ്യാജഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ നിഖിൽ തോമസിനെ സഹായിച്ചത് വിദേശത്തുള്ള മുൻ എസ്എഫ്ഐ നേതാവെന്ന് സൂചന. നിർമ്മാണം നടന്നത് കൊച്ചി കേന്ദ്രീകരിച്ചാണെന്നും നിഖിലിന്റെ സുഹൃത്ത് പൊലീസിന് മൊഴി നൽകി. അതേസമയം, നിഖിലിനെ പിടികൂടിയാൽ മാത്രമേ മൊഴി സ്ഥിരീകരിക്കാനാവൂ എന്നാണ് പൊലീസ് നിലപാട്. 

അതിനിടെ, നിഖിൽ പഠിച്ച ബാച്ച് ഓർമ ഇല്ലെന്നാണ് കോളേജിന്റെ ആഭ്യന്തരസമിതിൽ കോമേഴ്സ് മേധാവി നൽകിയ വിശദീകരണം. പ്രവേശനത്തിന് എത്തിയപ്പോൾ നിഖിൽ പഠിച്ച ബാച്ച് ഓർമ്മ വന്നില്ലെന്നാണ് കൊമേഴ് തലവനായ സോണി പി.ജോയി ആഭ്യന്തരസമിതിയോട് വിശദീകരിച്ചത്. സെനറ്റിലെ ഇടതുപക്ഷ അംഗമാണ് സോണി. കോളേജിന്‍റെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് നിഖിലിന്‍റെ പ്രവേശനമെന്നുമാണ് ആഭ്യന്തര സമിതിയുടെ റിപ്പോർട്ട്. എന്നാൽ വ്യാജ ഡിഗ്രിക്കേസിൽ കൊമേഴ്സ് വിഭാഗം തലവന്‍റേത് വിചിത്രവാദമെന്ന് എംഎസ്എം കോളേജ് യൂണിയൻ ചെയർമാർ ഇർഫാൻ പറഞ്ഞു. 

കെ വിദ്യയെ കസ്റ്റഡിയിലെടുത്തത് പാർട്ടി നേതാക്കളുടെ അറിവോടെ, ആസൂത്രിത നാടകം: രമേശ് ചെന്നിത്തല

അതേസമയം, നിഖില്‍ തോമസിന്റെ പ്രവേശനം സംബന്ധിച്ച എംഎസ്എം കോളേജിന്റെ വിശദീകരണത്തില്‍ കേരള സര്‍വ്വകലാശാലക്ക് അതൃപ്തിയുണ്ട്. വീണ്ടും വിശദീകരണം ചോദിക്കാനാണ് സര്‍വ്വകലാശാലയുടെ തീരുമാനം. വീഴ്ച്ച സമ്മതിക്കാതെയായിരുന്നു വിഷയത്തിലെ കോളേജിന്റെ വിശദീകരണം. നിഖില്‍ തോമസിനെതിരെ കണ്ടത്താന്‍ പൊലീസ് വ്യാപക പരിശോധന തുടരുകയാണ്. പ്രത്യേക സംഘത്തെ നിയോഗിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. തിങ്കളാഴ്ച എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയെ കാണാന്‍ തിരുവനന്തപുരത്തേക്ക് ഒപ്പം പോയ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് ഉള്‍പ്പെടയുള്ള നിഖിലിന്റെ അടുത്ത സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു. നിഖിലിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷന്‍ കാണിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

വിവാദങ്ങൾ കത്തി നിൽക്കെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും എസ്എഫ്ഐ സംസ്ഥാന സമിതിയും ഇന്ന്