എന്‍റെ അപ്പച്ചനേയും അമ്മച്ചിയേയും നോക്കിയതില്‍ സന്തോഷമുണ്ട്. ഞാന്‍ പുറത്തിറങ്ങിയപ്പോഴും എന്നെ സാധാരണക്കാരനെപോലെ കാണുന്ന എല്ലാവര്‍ക്കും നന്ദി'-സ്വീകരണ വേദിയില്‍ ആദിത്യ പറഞ്ഞു.

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ മൂന്നാം പ്രതി ആദിത്യയ്ക്ക് വന്‍ സ്വീകരണമൊരുക്കി തേവണ കോന്തുരുത്തി ഇടവക സമൂഹം. 'ഞാന്‍ ജയിലിലും കസ്റ്റഡിയിലുമായിരുന്നപ്പോള്‍ എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച് എന്റെ കൂടെയായിരുന്ന എന്‍റെ കൂടെയായിരുന്ന ഒത്തിരിപേരുണ്ട്. ഇടവകയില്‍. ഇടവകക്കാര്‍ക്കും അതിരൂപതയിലുള്ളവര്‍ക്കും നന്ദി. 

എന്‍റെ അപ്പച്ചനേയും അമ്മച്ചിയേയും നോക്കിയതില്‍ സന്തോഷമുണ്ട്. ഞാന്‍ പുറത്തിറങ്ങിയപ്പോഴും എന്നെ സാധാരണക്കാരനെപോലെ കാണുന്ന എല്ലാവര്‍ക്കും നന്ദി'-സ്വീകരണ വേദിയില്‍ ആദിത്യ പറഞ്ഞു.

വൈദികരുടെ നേതൃത്വത്തില്‍ നടന്ന സ്വീകരണയോഗത്തിലേക്ക് നൂറുകണക്കിന് ആളുകളാണ് എത്തിയത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സ്വീകരണം. കേസില്‍ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിലായിരുന്ന ആദിത്യയുടെ അറസ്റ്റ് ഞായറാഴ്ചയാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് റിമാന്‍ഡിലായിരുന്ന ആദിത്യ ബുധനാഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്. 

കസ്റ്റഡി മര്‍ദ്ദനത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന ആദിത്യ ആശുപത്രിയില്‍ മൂന്നു ദിവസം ചികിത്സ തേടിയ ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.