തൃശ്ശൂര്‍: ഐപിഎസ് ഓഫിസർ ചമഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതി വിപിൻ കാർത്തിക് പിടിയിലായി. പാലക്കാട് ചിറ്റൂർ പൊലീസാണ് ഇയാളെ പിടികൂടിയത്. ഗുരുവായൂർ ടെംമ്പിൾ പൊലീസിന് കൈമാറി. ഐപിഎസ് ഓഫിസർ ചമഞ്ഞ് സംസ്ഥാനത്ത് ഉടനീളെ തട്ടിപ്പ് നടത്തിയ വിപിൻ കാർത്തിക്കിനെതിരെ 15 ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. 

തട്ടിപ്പുകളില്‍ അമ്മയുടെ സഹായവുമുണ്ടായിരുന്നു. ജില്ലാ അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ചമഞ്ഞ് അമ്മ ശ്യാമളയും തട്ടിപ്പിന് വിപിനൊപ്പമുണ്ടായിരുന്നു. വിവാഹതട്ടിപ്പുകളടക്കം ഇയാളുടെ പേരിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അറസ്റ്റ് തടയണമെന്ന പ്രതി വിപിൻ കാർത്തിക്കിന്റെ ആവശ്യം തൃശ്ശൂർ ജില്ലാ കോടതി തള്ളിയിരുന്നു. നിരവധി കേസുകളിൽ പ്രതിയായതിനാൽ അറസ്റ്റ് അനിവാര്യമാണെന്ന പ്രോസിക്യൂഷന്‍റെ വാദം അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. 

ഇയാൾ തിരിച്ചറി‍യൽ രേഖകൾ തിരുത്തുന്നതിനാൽ പലയിടത്തും പല പേരിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഗുരുവായൂരിലെ ഇന്ത്യൻ ഓവർസീസ് ബാങ്ക് മാനേജര്‍ സുധാദേവിയെ കബളിപ്പിച്ച് 97 പവന്‍ സ്വര്‍ണ്ണവും 25 ലക്ഷം രൂപയും തട്ടിയെന്ന പരാതിയിലാണ് അമ്മയും മകനും കുടുങ്ങിയത്.വേഗത്തില്‍ സൗഹൃദം സ്ഥാപിക്കാനുള്ള മിടുക്ക് ഉപയോഗിച്ചാണ് ബാങ്ക് മാനേജര്‍ സുധാദേവിയെ കബളിപ്പിച്ച് സ്വർണവും പണവും തട്ടിയത്. ചികിത്സയ്ക്കും ചില ബാധ്യതകള്‍ തീർക്കാനുമായാണ് പണവും സ്വർണവും ആവശ്യപ്പെട്ടത്. 97 പവന്‍ സ്വര്‍ണ്ണവും 25 ലക്ഷം രൂപയും നഷ്ടപ്പെട്ട സുധാദേവി നൽകിയ പരാതിയാണ് അമ്മയേയും മകനെയും കുടുക്കിയത്. 

ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ്: വിപിന്‍ കാര്‍ത്തിക്കിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി

പത്താം ക്ലാസ് മാത്രമാണ് അമ്മ ശ്യാമളയുടെ വിദ്യഭ്യാസം. വിപിൻ കാർത്തിക് രണ്ട് വർഷം ബിടെകിന് പഠിച്ചെങ്കിലും അത് പൂർത്തിയാക്കാതെ ഹോട്ടൽ മാനേജ്മെൻറ് കോഴ്സിന് ചേർന്നു. തിരിച്ചറി‍യൽ രേഖകൾ തിരുത്തുന്നതിനാൽ ഇവര്‍ക്കെതിരെ പലയിടത്തും പല പേരിലാണ് കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആധാറിലെ വിവരങ്ങൾ എളുപ്പത്തിൽ തിരുത്താമെന്ന് കണ്ടെത്തി ആ സൗകര്യവും പ്രതികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു.  

ഐ.പി.എസ് ഓഫീസർ ചമഞ്ഞ് കോടികളുടെ തട്ടിപ്പ്: വിപിൻ കാർത്തിക്കിനെ പൊലീസ് തേടുന്നു

അമ്മ അറസ്റ്റിലായതോടെ മകൻ ഉടൻ ഒളിവിൽ പോയി. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. അറസ്റ്റിലായ ശ്യാമള റിമാന്‍റിലാണ്. ഐപിഎസ് ഓഫീസർ ചമഞ്ഞ് വിപിൻ തൃശൂർ ഡിഐജി ഓഫീസിൽ പോലും സന്ദർശനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. രണ്ടുപേരുംകുടുങ്ങിയ വാർത്ത പുറത്തുവരുന്നതോടെ കൂടുതൽ പേർ പരാതികളുമായി രംഗത്തെത്തുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.