എസ്.സി-എസ്.ടി കമ്മീഷൻെറ ഉത്തരവ് പ്രകാരമാണ് പേരൂർക്കട സ്റ്റേഷനിൽ ബിന്ധു പരാതി നൽകിയത്.

തിരുവനന്തപുരം: പേരൂർക്കട വ്യാജ മോഷണകേസിൽ നടപടി. മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ബിന്ദുവിൻ്റെ പരാതിയിൽ കേസെടുത്തു. ബിന്ദുവിനെതിരെ പരാതി നൽകിയ ഓമന ഡാനിയൽ, മകൾ നിഷ, ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത എസ് ഐ പ്രസാദ്, എ എസ് ഐ പ്രസന്നൻ എന്നിവരെ പ്രതി ചേർത്താണ് കേസെടുത്തത്.

എസ്.സി-എസ്.ടി കമ്മീഷൻെറ ഉത്തരവ് പ്രകാരമാണ് പേരൂർക്കട സ്റ്റേഷനിൽ ബിന്ധു പരാതി നൽകിയത്. വ്യാജ പരാതിയിൽ തന്നെ പൊലീസ് അന്യായമായി കസ്റ്റഡിലെടുത്ത് മാനസികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ബിന്ദു പരാതി നൽകിയാൽ കേസെടുത്ത് തുടർ നടപടിവേണമെന്ന് കമ്മീഷന്‍റെ നിർദേശമുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ് നാല് പേരെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ ബിന്ദുവിനെ കസ്റ്റഡിലെടുത്ത എസ്ഐ പ്രസാദ്, എഎസ്ഐ പ്രസന്നൻ എന്നിവർ സസ്പെൻഷനിലാണ്. 

 

YouTube video player