വനംവകുപ്പ് അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബി രാഹുലിനെയാണ് തിരിച്ചെടുത്തത്

ഇടുക്കി : ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെതിരെ വനം വകുപ്പ് കള്ളക്കേസ് എടുത്ത സംഭവത്തിൽ സസ്പെൻഷനിലായിരുന്ന മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡനെ സർവീസിൽ തിരിച്ചെടുത്തു. വനംവകുപ്പ് അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബി രാഹുലിനെയാണ് തിരിച്ചെടുത്തത്. സരുൺ സജിയുടെ പരാതിയിൽ ഉപ്പുതറ പൊലീസ് എടുത്ത കേസിലെ പ്രതിയാണ് രാഹുൽ. കേസിന്റെ കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപാണ് നടപടി. കള്ളക്കേസ് എടുത്തതിൽ രാഹുലിനും പങ്കുണ്ടെന്ന് വനം വകുപ്പ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.

Read More : ഐജി പി വിജയന്റെ സസ്പെൻഷനിൽ ഐപിഎസുകാർക്കിടയിൽ അതൃപ്തി , പിന്നിൽ സേനയ്ക്കിടയിലെ ചേരിപ്പോരെന്ന് ആക്ഷേപം