കണ്ണൂർ: കൊട്ടിയൂരിൽ അയൽവാസിയുടെ ആക്രമണത്തിൽ അച്ഛനും മകനും  കുത്തേറ്റു. അട്ടിക്കളത്ത് ചക്കാലപ്പറമ്പിൽ സുരേന്ദ്രൻ,മകൻ അതുൽ എന്നിവർക്കാണ് കുത്തേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം. 

പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസിയായ മക്കോളിൽ സനോഷാണ് ഇരുവരെയും ആക്രമിച്ചത്. വാക്ക് തർക്കത്തിനൊടുവിൽ സനോഷ് ഇവരെ ആക്രമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ കേളകം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.