Loka Kerala Sabha : കൊവി‍ഡ് കാരണം മരിച്ച പ്രവാസികളുടെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകണമെന്ന് ലോകകേരള സഭയിലെ പ്രതിനിധികൾ. എയർ കേരള യാഥാർത്ഥ്യമാക്കണമെന്നും പ്രവാസികൾ ആവശ്യപ്പെടുന്നു.

തിരുവനന്തപുരം: കൊവി‍ഡ് കാരണം മരിച്ച പ്രവാസികളുടെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകണമെന്ന് ലോകകേരള സഭയിലെ (Loka Kerala Sabha) പ്രതിനിധികൾ. എയർ കേരള യാഥാർത്ഥ്യമാക്കണമെന്നും പ്രവാസികൾ ആവശ്യപ്പെടുന്നു. മേഖല തിരിച്ച് പ്രവാസികളുടെ സമ്മേളനം വിളിക്കണമെന്നാണ് എം.എ.യൂസുഫലിയുടെ നിർദ്ദേശം. മൂന്നുദിവസത്തെ ലോക കേരള സഭ ഇന്ന് സമാപിക്കും

കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസം സർക്കാർ ഉറപ്പാക്കണം. അഞ്ച് ലക്ഷം രൂപ മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കണം. എംബസി ഇല്ലാത്ത രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ലോക കേരള സഭ അംഗങ്ങളെ നിയമിക്കണം. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സർ‍ക്കാർ സഹായം വേണം. യാത്രാക്ലേശം പരിഹരിക്കാൻ കൂടുതൽ വിമാന സർ‍വ്വീസ് അനുവദിക്കണം. ഇങ്ങനെ പോകുന്നു ലോക കേരള സഭയിൽ പ്രവാസികളുടെ ആവശ്യങ്ങൾ.

Read more: പ്രവാസികളിൽ നിന്ന് എന്ത് കിട്ടുമെന്ന് മാത്രം ചിന്തിക്കുന്നതിന്റെ പ്രശ്നം: ലോക കേരള സഭ വിമർശനത്തിൽ സ്പീക്കർ

പ്രവാസികൾക്ക് പെൻഷൻ. പ്രവാസി ക്ഷേമം ഉറപ്പു വരുത്തുന്നതിനായി ത്രിതല പഞ്ചായത്തുകളിൽ പ്രവാസികൾക്കു മാത്രമായി സ്റ്റാൻഡിംഗ് കമ്മിറ്റികൾ. പ്രവാസി ക്ഷേമനിധി ബോർഡിൽ സർക്കാർ വിഹിതം 20 ശതമാനമായി വർധിപ്പിക്കണം. എന്നീ ആവശ്യങ്ങളും ഉയർന്നും. പൂട്ടികിടക്കുന്ന സ്വകാര്യ വ്യവസായശാലകൾ ഓഹരി പങ്കാളിത്തത്തോടെ ഏറ്റെടുക്കാൻ തയ്യാറെന്ന് പ്രവാസികൾ അറിയിച്ചു. ഇന്നലത്തേതിന്‍റെ തുടർ ചർച്ചകൾ ഇന്നുണ്ടാകും. വൈകീട്ട് നാലിനാണ് സമാപനം.

Read more:  ലോകകേരള സഭ: പ്രതിപക്ഷ ബഹിഷ്കരണം പ്രവാസികളോട്‌ കാണിച്ച കൊടും ക്രൂരതയാണെന്ന്‌ സി.പി.ഐ (എം)

Read more: ലോക കേരള സഭ; സർക്കാരിനെ പ്രശംസിച്ച് കെഎംസിസി പ്രതിനിധി, അത്ര വിശാലമല്ല ഞങ്ങളുടെ മനസ്സെന്ന് വിഡി സതീശന്‍