കോട്ടയം പെരുവയിൽ നിർമ്മാണത്തിലിരിക്കുന്ന ചിപ്പ് നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടിത്തം ഉണ്ടായി. ഡിസംബറിൽ ഉദ്ഘാടനം ചെയ്യാനിരുന്ന 'പി സി ബി എക്സ്പ്രസ്' എന്ന സ്ഥാപനത്തിലാണ് അപകടം നടന്നത്. എസിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം പെരുവ കുന്നപ്പള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന ചിപ്പ് നിർമ്മാണ ഫാക്ടറിക്ക് തീപിടിച്ചു. തലയോലപറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 'പി സി ബി എക്സ്പ്രസ്' എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. കമ്പ്യൂട്ടർ ചിപ്പുകളും മദർബോർഡുകളും നിർമ്മിക്കുന്നതിനായി സജ്ജമാക്കിക്കൊണ്ടിരുന്ന ഫാക്ടറിയിൽ എസിയിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. വരും ഡിസംബറിൽ ഉദ്ഘാടനം നടത്താൻ നിശ്ചയിച്ചിരുന്ന സ്ഥാപനത്തിലുണ്ടായ തീപിടിത്ത വിവരം അറിഞ്ഞയുടൻ കടുത്തുരുത്തിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player