കൊച്ചി: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് പള്ളിമുറ്റത്ത് കൂട്ടം കൂടി ലൂഡോ ഗെയിം കളിച്ച് കൊണ്ടിരുന്ന അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഇടക്കൊച്ചിയിൽ അഞ്ചരയോടെയാണ് സംഭവം. 

ഇടക്കൊച്ചി സ്വദേശികളായ ചൂളക്കൽ ബിജു, നെടിയതറ ജെയിംസ്, കാന്തക്കൂട്ടിത്തറ നികർത്തിൽ സാബു, രാധാകൃഷ്ണൻ, പഴയകാട് നികർത്തിൽ ആൽബി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  ഇടക്കൊച്ചി സെൻറ് അന്റണീസ് പള്ളി വരാന്തയിൽ ഇരുന്നാണ് ഇവർ ലൂഡോ കളിച്ച് കൊണ്ടിരുന്നത്.

Also Read: സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി 8 പേർക്ക്

അതേസമയം, ലോക്ക് ഡൗണില്‍ പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ സർക്കാർ പുറപ്പെടുവിപ്പിച്ചു. റെഡ് സോണായി പ്രഖ്യാപിച്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് സോണായ മറ്റ് ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളിലും ഇളവുകള്‍ ബാധകമല്ല. അന്തര്‍ ജില്ല യാത്രക്ക് അനുമതി നല്‍കിയിട്ടില്ല.

Also Read: ലോക്ക്ഡൗണ്‍: പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു