മര്‍ദ്ദനമേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കുട്ടിയുടെ അച്ഛൻ മർദിച്ചതായി അമ്മ മൊഴി നൽകിയിട്ടുണ്ട്. 

പത്തനംതിട്ട: കുമ്പഴയിൽ അഞ്ചുവയസുകാരി രണ്ടാനച്ഛന്‍റെ മർദ്ദനമേറ്റ് മരിച്ചു. രാജപ്പാളയം സ്വദേശി സഞ്ജനയാണ് മരിച്ചത്. രണ്ടാനച്ചൻ അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. സമീപത്തെ വീടുകളിൽ ജോലിക്ക് പോകുന്ന അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ ചലനമറ്റ നിലയിൽ കണ്ടത്. 

തുടർന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോളേക്കും മരിച്ചു. ശരീരഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ട്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതയും സൂചനയുണ്ട്. രഹസ്യഭാഗങ്ങളിൽ മുറിവേറ്റ പാടുകൾ ഉണ്ട്. മൃതദേഹം നാളെ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോര്‍ട്ടം ചെയ്യും.