Asianet News MalayalamAsianet News Malayalam

മുൻ കൃഷി മന്ത്രി സിറിയക് ജോൺ അന്തരിച്ചു

കേരളത്തില്‍ കൃഷി ഭവനുകൾ ആരംഭിച്ചത് സിറിയക് ജോൺ കൃഷിമന്ത്രി ആയ കാലത്താണ്. നാളെ 10 മുതൽ 12 വരെ കോഴിക്കോട് ടൗൺ ഹാളിൽ പൊതു ദർശനം.

Former minister and Congress leader Cyriac John passed away
Author
First Published Nov 30, 2023, 9:09 PM IST

കോഴിക്കോട്:മുന്‍ കൃഷി മന്ത്രി  സിറിയക് ജോണ്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. കോഴിക്കോട് കോവൂരിലെ ഗുഡ് എർത്ത് അപ്പാർട്ട്മെൻ്റിലായിരുന്നു അന്ത്യം. കലപ്പറ്റ നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ്(ആർ) പ്രതിനിധിയായി നാലാം കേരളനിയമസഭയിലും, തിരുവമ്പാടിയിൽ നിന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ച് അഞ്ച്, ആറ്, ഏഴ് നിയമസഭകളിലും അംഗമായി. 1982-83 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്തിയുമായിരുന്നു സിറിയക് ജോൺ.

തുടർച്ചയായി നാലു തവണ നിയമസഭയിലേക്ക് വിജയിക്കുകയും തുടർച്ചയായായി നാല് തവണ പരാജയപ്പെടുകയും ചെയ്തിരുന്നു. കേരളത്തില്‍ കൃഷി ഭവനുകൾ ആരംഭിച്ചത് സിറിയക് ജോൺ കൃഷിമന്ത്രി ആയ കാലത്താണ്. സഹകരണമേഖല സംഘടനാ രംഗത്ത് വളരെനാൾ പ്രവർത്തിച്ച സിറിയക് ജോണ്‍ താ​മ​ര​ശ്ശേ​രി സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്ക്​ പ്ര​സി​ഡ​ൻ​റ്​​, കേരള സംസ്ഥാന മാർക്കടിംഗ് സഹകരണാ ഫെഡറേഷൻ പ്രസിഡന്റ്, ഇന്ത്യൻ റബ്ബർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

കെ.പി.സി.സി., കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. രണ്ട് വര്‍ഷമായി മറവി രോഗത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. അന്നക്കുട്ടിയാണ് ഭാര്യ, അഞ്ച് മക്കളുണ്ട്. നാളെ 10 മുതൽ 12 വരെ കോഴിക്കോട് ടൗൺ ഹാളിൽ ഭൗതിക ശരീരം പൊതു ദർശനത്തിനുവെക്കും. സംസ്കാരം നാളെ വൈകീട്ട് നാല് മണിക്ക് കട്ടിപ്പാറ ഹോളിഫാമിലി ചര്‍ച്ചില്‍. 

സിറിയക് ജോണിൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന പി.സിറിയക്ക് ജോണിൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അനുശോചിച്ചു. കുടിയേറ്റ മലയോര മേഖലയിൽ കോൺഗ്രസിന് വേരോട്ടമുണ്ടാക്കിയ ജനകീയ നേതാവായിരുന്നു പി.സിറിയക് ജോൺ. മ​ല​യോ​ര​മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി ജീവിതം നീക്കിവച്ച നേതാവായിരുന്നു അദ്ദേഹം. തിരുവമ്പാടിയിൽ ഹാട്രിക് വിജയം നേടിയ സിറിയക് സർ കെ.കരുണാകരൻ മന്ത്രിസഭയിലെ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. സഹകരണ മേഖലയിലെ അദ്ദേഹത്തിൻ്റെ സംഭാവനയും വിസ്മരിക്കാനാകില്ല. മാർക്കറ്റ് ഫെഡിലും താമരശേരി സഹകരണ ബാങ്കിലും അദ്ദേഹത്തിൻ്റെ കയ്യൊപ്പുണ്ട്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും വിഡി സതീശന്‍ അനുശോചന കുറിപ്പില്‍ അറിയിച്ചു.

'പ്രതികളെ പിടിക്കാനാണ് പൊലീസ് ശ്രമിക്കേണ്ടത്' കുട്ടിയുടെ അച്ഛനെതിരായ അന്വേഷണത്തെ വിമര്‍ശിച്ച് ജാസ്മിന്‍ ഷാ

കൊല്ലത്ത് ഇസ്രയേലുകാരിയെ കഴുത്തറുത്ത് കൊന്നു, പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

 

Latest Videos
Follow Us:
Download App:
  • android
  • ios