സംഭവത്തിൽ അയൽവാസിയായ പാപ്പച്ചന്റെ മകൻ അനൂപിനെ പുത്തൻകുരിശ് പോലീസ് കസ്റ്റഡിയിലെടുത്തു. 

എറണാകുളം: എറണാകുളം കോലഞ്ചേരിയ്ക്ക് സമീപം കടയിരുപ്പിൽ ഒരു കുടുംബത്തിലെ നാല് പേരെ അയൽവാസിയായ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു. എഴുപ്രം മേപ്രത്ത് വീട്ടിൽ പീറ്റർ, ഭാര്യ സാലി, മകൾ റോഷ്നി, മരുമകൻ ബേസിൽ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അയൽവാസിയായ പാപ്പച്ചന്റെ മകൻ അനൂപിനെ പുത്തൻകുരിശ് പോലീസ് കസ്റ്റഡിയിലെടുത്തു. അയൽവാസികൾ തമ്മിലുളള പ്രശ്നമാണ് വീടുകയറി ആക്രണത്തിന് കാരണമെന്ന് പറയപ്പെടുന്നു. പൊലീസ് കസ്റ്റിഡിയിലെടുത്ത അനൂപിനെതിരെ മുന്പും പരാതി ഉയർന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പീറ്ററിന്‍റെ വീട്ടിലെ കാറിന്‍റെ ഹോൺ മുഴക്കിയതിനെച്ചൊല്ലിയാണ് തർക്കം ഉണ്ടായത്. വാക്കത്തിയുമായി ഇവിടെയെത്തിയ അനൂപ് നാലുപേരെയും വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത അനുപ് മുന്പും അയൽവാസികളെ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രദേശവാസികൾ പറയുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്