കഴിഞ്ഞ ജനുവരി 30-ന് സുപ്രീംകോടതി കോളീജിയത്തിലെ അംഗങ്ങളുമായി നാല് പേരും അഭിമുഖം നടത്തിയിരുന്നു. 

ദില്ലി: കേരള ഹൈക്കോടതിയിലേക്ക് നാല് പുതിയ ജഡ്‍ജിമാര്‍ കൂടി. മുതിര്‍ന്ന അഭിഭാഷകരായ ടിആര്‍ രവി, ബെച്ചു കുര്യന്‍ തോമസ്, പി ഗോപിനാഥ മേനോന്‍, കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജി എംആര്‍ അനിത എന്നിവരെയാണ് കേരള ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്‍ജിമാരായി നിയമിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. 

മുന്‍ സുപ്രീംകോടതി ജ‍ഡ്‍ജി കെ.ടി.തോമസിന്‍റെ മകനും മുതിര്‍ന്ന അഭിഭാഷകനുമാണ് ബെച്ചു കുര്യന്‍ തോമസ്, മുന്‍സര്‍ക്കാര്‍ പ്ലീഡര്‍ ആണ് ടിആര്‍ രവി, മേനോന്‍ ആന്‍ഡ് പൈ അസോസിയേറ്റ്സിന്‍റെ നേതൃനിരയിലുള്ള അഭിഭാഷകനാണ് ഗോപിനാഥ മേനോന്‍. കഴിഞ്ഞ ജനുവരി 30-ന് സുപ്രീംകോടതി കോളീജിയത്തിലെ അംഗങ്ങളുമായി നാല് പേരും അഭിമുഖം നടത്തിയിരുന്നു. 

ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ, എന്‍വി രമണ, അരുണ്‍ മിശ്ര എന്നിവരടങ്ങിയ കൊളീജിയമാണ് ഇവരുമായി കൂടിക്കാഴ്ച നടത്തിയത്. പിന്നീട് ഇവരെ ഹൈക്കോടതി ജഡ്‍ജിമാരായി നിയമിക്കാന്‍ കൊളീജിയം കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കുകയായിരുന്നു.