Asianet News MalayalamAsianet News Malayalam

നവകേരള സദസിന് പണം അനുവദിച്ചു; പഞ്ചായത്ത് പ്രസിഡൻ്റിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്

കോൺഗ്രസിന് ഭൂരിപക്ഷമുള്ള പഞ്ചായത്ത് ഭരണസമിതി പാർട്ടി നിർദ്ദേശം ലംഘിച്ച് അമ്പതിനായിരം രൂപ നവകേരള സദസ്സിന് സംഭാവന നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പ്രസിഡൻ്റിനെ കോൺ​ഗ്രസ് സസ്പെൻഡ് ചെയ്തത്. 

Fund allocated to Navakerala Sadas; Congress suspended Panchayat President fvv
Author
First Published Dec 12, 2023, 8:06 PM IST

കോട്ടയം: നവകേരള സദസ്സിന് പണം അനുവദിച്ച പഞ്ചായത്ത് പ്രസിഡൻ്റിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. കോട്ടയം വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ ഷൈലകുമാറിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഭാരവാഹിത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തത്. കോൺഗ്രസിന് ഭൂരിപക്ഷമുള്ള പഞ്ചായത്ത് ഭരണസമിതി പാർട്ടി നിർദ്ദേശം ലംഘിച്ച് അമ്പതിനായിരം രൂപ നവകേരള സദസ്സിന് സംഭാവന നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കോൺ​ഗ്രസ് പ്രസിഡൻ്റിനെ സസ്പെൻഡ് ചെയ്തത്. കോട്ടയം ജില്ലയിലെ പാലയിലാണ് ഇന്ന് നവകേരള സദസ് നടക്കുന്നത്. 

അതേസമയം, നവ കേരള സദസിന്റെ പ്രധാന ലക്ഷ്യം പരാതി സ്വീകരിക്കലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലാ മണ്ഡ‍ലത്തിലെ നവ കേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ അവഗണന, സംസ്ഥാന സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ഇനി ചെയ്യാനുള്ള കാര്യങ്ങൾ എന്നിവ ജനങ്ങളെ അറിയിക്കാനാണ് നവകേരള സദസെന്ന് പറഞ്ഞ മുഖ്യമന്ത്രി, നവകേരള സദസ് പരാതി നൽകാനുള്ള  വേദിയാണെന്ന് പറഞ്ഞ സ്വാഗത പ്രാസംഗകൻ തോമസ് ചാഴിക്കാടൻ എംപിയെ വിമര്‍ശിച്ചു. ഇതിൽ വരുന്നവർക്ക് പരാതിയുണ്ടെങ്കിൽ നൽകാമെന്നും പരാതികൾ നൽകാൻ വേറെയും വഴികളുണ്ടെന്നും പറഞ്ഞ മുഖ്യമന്ത്രി വേദി ഏതെന്ന് തോമസ് ചാഴിക്കാടൻ എംപി ശരിക്ക് മനസിലാക്കിയിട്ടില്ലെന്ന് പറഞ്ഞു. അത് നിർഭാഗ്യകരമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്വയംഭരണത്തിൽ ഇടപെടുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നത് തടയുകയാണ് കേന്ദ്ര സർക്കാരിന്റെ ഉദ്ദേശം. കേന്ദ്ര സർക്കാരിന്റെ നീക്കം സംസ്ഥാനത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുകയാണ്. വായ്‌പ എടുക്കുന്നത് ഖജനാവിൽ സൂക്ഷിക്കാനല്ല. അത് വിവിധ പദ്ധതികൾക്ക് ചെലവഴിക്കാനാണ്. ഇത് സംസ്ഥാനത്ത് വലിയ സാമ്പത്തിക ചലനം ഉണ്ടാക്കും. സാമ്പത്തിക ചലനം തടയുകയാണ് കേന്ദ്ര സർക്കാരിന്റെ ഉദ്ദേശം. ന്യൂനപക്ഷമെന്നാൽ ആര്‍എസ്എസിന് രാജ്യത്ത് പറ്റാത്തവരാണ്. നല്ല വർത്തമാനം പറഞ്ഞു വന്ന ആർഎസ്എസിന്റെ തനി സ്വഭാവം മണിപ്പൂർ വന്നപ്പോൾ എല്ലാവർക്കും മനസിലായെന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു.

കൈക്കൂലിയായി 5000 ചോദിച്ചു, സങ്കടം പറഞ്ഞപ്പോൾ 2500 ആക്കി, 1000 കൊടുത്തിട്ടും സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ല

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios