Asianet News MalayalamAsianet News Malayalam

സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് ജി.സുധാകരനെ ഒഴിവാക്കി

ജി സുധാകരന്റെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ ലോക്കൽ കമ്മിറ്റി ഓഫിസാണിതെന്നാണ് ശ്രദ്ധേയം. 

G. Sudhakaran excluded from the CPM local committee office inauguration ceremony apn
Author
First Published Dec 31, 2023, 8:19 PM IST

ആലപ്പുഴ : സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് മുൻമന്ത്രിയും ആലപ്പുഴയിൽ നിന്നുളള മുതിർന്ന നേതാവുമായ ജി. സുധാകരനെ ഒഴിവാക്കി. പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ നിന്നാണ് ജി.സുധാകരനെ ഒഴിവാക്കിയത്. ജി സുധാകരന്റെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ ലോക്കൽ കമ്മിറ്റി ഓഫിസാണിതെന്നാണ് ശ്രദ്ധേയം. ആർ.മുരളീധരൻ നായർ സ്മാരക ഓഫീസ് മന്ത്രി സജി ചെറിയാനാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്.

12.5 ലക്ഷം വരെ വാഗ്ദാനം; ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ജമ്മുകശ്മീർ പൊലീസ്

'ബിജെപി നൽകിയ മുന്തിരി വാറ്റിയതും കേക്കും  കഴിച്ചപ്പോൾ ബിഷപ്പുമാർ മണിപ്പൂരിനെ മറന്നു'-സജി ചെറിയാൻ

ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം അവർ മറന്നുവെന്നും മന്ത്രി സജി ചെറിയാന്‍. പ്രധാനമന്ത്രി വിളിച്ച പരിപാടിയിൽ പങ്കെടുത്ത ബിഷപ്പുമാർ മണിപ്പൂരിനെക്കുറിച്ച് മിണ്ടിയില്ല. അവർക്ക് അതൊരു വിഷയമായില്ലെന്നും സജി ചെറിയാന്‍ വിമര്‍ശിച്ചു. ആലപ്പുഴ പുന്നപ്ര വടക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം. 2026 ലും എല്‍ഡിഎഫ് അധികാരത്തില്‍ വരും. കോൺഗ്രസ് എവിടെയാണുള്ളതെന്നും സജി ചെറിയാൻ ചോദിച്ചു. 

'മുഖ്യമന്ത്രിയെ ചിലർ ക്രിമിനലെന്ന് വിളിക്കുന്നു. ഒരു മണ്ഡലത്തിൽ നിന്ന് ആറ് തവണ വിജയിച്ചയാളാണ് മുഖ്യമന്ത്രി. ജനങ്ങൾ ഹൃദയത്തോട് ചേർത്ത് വച്ച കൊണ്ടാണ് വൻ ഭൂരിപക്ഷതിൽ വിജയിക്കുന്നത്. അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കാൻ അടക്കം ശ്രമം നടത്തുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വൻ ജയം നേടും മാധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് വിരുദ്ധത എല്ലാ തലത്തിലും പ്രാവർത്തികമാക്കുന്നുവെന്നും സജി ചെറിയാൻ വിമർശിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios