എറണാകുളം മരടിൽ വീട്ടമ്മയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ ആറുപേര്‍ കസ്റ്റഡിയിൽ. പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലീസ്.

എറണാകുളം: എറണാകുളം മരടിൽ വീട്ടമ്മയെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. കണ്ണാടിക്കാട് പരവര വീട്ടിൽ ലില്ലിയുടെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. തമിഴ്നാട് ദിണ്ടിക്കലിൽ നിന്നുള്ള ആറംഗ സംഘമാണ് ആക്രമിച്ചത്.

ലില്ലിയുടെ മൂത്ത മകൻ ജോലി ചെയ്യുന്ന ഫിലിം കമ്പനിയുമായി ബന്ധപ്പെട്ടുളള സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇന്ന് ഉച്ചയ്ക്ക 1.30ഓടെയാണ് ആക്രമണം ഉണ്ടായത്. ആറംഗ സംഘമെത്തി വാതിൽ തള്ളി തുറന്ന് വീടിന്‍റെ ഷോക്കേസ് ചില്ല് തകർക്കുകയും ലില്ലിയെ തള്ളിയിടുകയും ചെയ്തു. ആക്രമണം നടത്തിയ സംഘത്തെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു.

മൈലമൂട് വനത്തിനുള്ളിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി; കാണാതായ ഭരതന്നൂര്‍ സ്വദേശിയുടേതെന്ന് സംശയം

സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

Asianet News Live | By - Election | PP Divya | ഏഷ്യാനെറ്റ് ന്യൂസ് | ADM Death | Malayalam News Live