എട്ടുമാസം മുമ്പാണ് ഷിജിൻ ദുബായിൽ എത്തിയത്. ദുബായിലെ ദി കാർ സൂപ്പർ സ്റ്റോറ്റിൽ വീഡിയോ ഗ്രാഫർ ആയിരുന്നു. സ്ഫോടനത്തിൽ പരിക്കേറ്റ ഷിജിൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
ദുബായ്: ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും ഉൾപ്പെടുന്നതായി റിപ്പോർട്ട്. കൊട്ടാരക്കര പട്ടാഴി സ്വദേശി ഷിജിൻ പോൾ(27)ആണ് മരിച്ചത്. എട്ടുമാസം മുമ്പാണ് ഷിജിൻ ദുബായിൽ എത്തിയത്. ദുബായിലെ ദി കാർ സൂപ്പർ സ്റ്റോറ്റിൽ വീഡിയോ ഗ്രാഫർ ആയിരുന്നു. സ്ഫോടനത്തിൽ പരിക്കേറ്റ ഷിജിൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഓഗസ്റ്റ് 3 തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.
അപകടവിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ രക്ഷാസേന പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. ഒരു മണിക്കൂറിനുള്ളിൽ തന്നെ സ്ഥിതിഗതികൾ പൂർണമായി നിയന്ത്രണവിധേയമാക്കാനും പ്രദേശം സുരക്ഷിതമാക്കാനും സാധിച്ചതായി അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും ഊഹാപോഹങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം വ്യാജപ്രചരണങ്ങൾക്ക് കനത്ത പിഴ ഈടാക്കുമെന്നും അറിയിപ്പുണ്ട്. വേനൽച്ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ വാതക സിലിണ്ടറുകൾ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും കടുത്ത ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ വിദഗ്ദ്ധർ നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്.


