കാണാതായ സ്വര്‍ണം കഴിഞ്ഞ ദിവസം വൈകിട്ട് സ്ട്രോംഗ് റൂമിന് 40 മീറ്റർ അകലെ മണൽപ്പരപ്പിലാണ് പൂഴ്ത്തിവച്ച നിലയിൽ കണ്ടെത്തിയത്. 

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ കൂടുതൽ ജീവനക്കാരിലേക്ക് അന്വേഷണം. കഴിഞ്ഞ ഏഴ് മുതൽ പത്താം തീയതി വരെ ആടയാഭരണങ്ങളുടെ ചുമതല വഹിച്ചിരുന്ന 24 ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. ഇവരുടെ മൊബൈൽ ഫോണ്‍ റെക്കോര്‍ഡുകളും പരിശോധിച്ചു വരികയാണ്. കാണാതായ സ്വര്‍ണം കഴിഞ്ഞ ദിവസം വൈകിട്ട് സ്ട്രോംഗ് റൂമിന് 40 മീറ്റർ അകലെ മണൽപ്പരപ്പിലാണ് പൂഴ്ത്തിവച്ച നിലയിൽ കണ്ടെത്തിയത്. ഇതിനിടെ, ക്ഷേത്രത്തിലെ സ്വത്ത് വിവരം പുറത്തുവിടണമെന്ന ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ഭക്തരിൽ ഒരു വിഭാഗം.

India Pakistan Military Understanding | Asianet News Live | Malayalam News Live | Live Breaking News