രണ്ട് ദിവസം മുമ്പാണ് ശ്രീകോവിലിൻ്റെ വാതിൽ സ്വർണം പൂശാനായി പുറത്തെടുത്ത സ്വർണതകിട് കാണാതായത്. 

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മാറ്റിയ സംഭവത്തിൽ അന്വേഷണം ജീവനക്കാരിലേക്ക്. സ്ട്രോങ്റൂമിൽ സൂക്ഷിച്ചിരുന്ന 13പവൻ സ്വർണമാണ് മണലിൽ കണ്ടെത്തിയത്. ഇതിൽ സംശയക്കുന്ന 8 ജീവനക്കാരെ ഫോർട്ട് പൊലീസ് ഇന്നലെ ചോദ്യം ചെയ്തു. ഇന്ന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണം നിലത്തിട്ട് മണലിൽ കുഴിച്ചു മൂടാനുള്ള കാരണമെന്തെന്ന് വ്യക്തമായാൽ പൊലീസ് തുടർ നടപടികളിലേക്ക് നീങ്ങും. രണ്ട് ദിവസം മുമ്പാണ് ശ്രീകോവിലിൻ്റെ വാതിൽ സ്വർണം പൂശാനായി പുറത്തെടുത്ത സ്വർണതകിട് കാണാതായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലേർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ സാധ്യത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം