ഇടതുസംഘടനകള്‍ ഗവര്‍ണര്‍ക്കെതിരെ പരസ്യ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഗവര്‍ണറുടെ സന്ദര്‍ശനം. 

തിരുവനന്തപുരം: സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് രൂക്ഷമായി തുടരുന്നതിനിടെ വിഎസ് അച്ചുതാനന്ദന്‍റെ വീട്ടിലെത്തി ആരിഫ് മുഹമ്മദ് ഗാന്‍.രാവിലെ 10 മഇയോടെയാണ് അദ്ദേഹം വീിഎസിന‍രെ വീട്ടിലെത്തിയത്.തിരുവനന്തപുരത്ത് ഇല്ലാതിരുന്നതിനാല്‍ ജന്‍മദിനത്തിന് വിഎസിനെ നേരിട്ട് കണ്ട് ആശംസ അറിയിക്കാന്‍ കഴിഞ്ഞില്ല .അതിനാലാണ് ഇന്ന് വിഎസിന്‍റെ വീട്ടിലെത്തിയതെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. വി എസിന്‍റെ കുടുംബാംഗങ്ങളെ കണ്ട് സമ്മാനങ്ങളും ഗവര്‍ണര്‍ കൈമാറി.ഇടതുസംഘടനകള്‍ ഗവര്‍ണര്‍ക്കെതിരെ പരസ്യ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു വിഎസിന്‍റെ വീട്ടിലെ ഗവര്‍ണറുടെ സന്ദര്‍ശനം. വിസിമാരെ നീക്കുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിലെ പ്രതികരണത്തിനായി മാധ്യമങ്ങള്‍ സമീപിച്ചെങ്കിലും പരസ്യ പ്രതികരണത്തിനില്ലെന്ന നിലപാടിലാണ് അദ്ദേഹം..

പിറന്നാള്‍ ആശംസകളുമായി ഗവര്‍ണര്‍ വിഎസിന്റെ വീട്ടില്‍| Arif Mohammad Khan visits V. S. Achuthanandan

ഇന്നലെ രാജ്ഭവിന്ല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ 4 മാധ്യമങ്ങളെ ഗവര്‍ണര്‍ ഒഴിവാക്കിയിരുന്നു. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ തയ്യാറാണ്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെന്ന പേരിലെത്തുന്ന പാര്‍ട്ടി കേഡര്‍മാരോട് സംസാരിക്കാനില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍.. ഇന്നലെ രാവിലെ പൊതുചടങ്ങിനെത്തിയപ്പോഴും പ്രതികരണം തേടിയ മാധ്യമങ്ങളോട് ഗവര്‍ണര്‍ ഈ നിലപാട് കടുത്ത ഭാഷയില്‍ വ്യക്തമാക്കിയിരുന്നു. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഇടതുമുന്നണിയുടെ പ്രത്യക്ഷ സമരം ഇന്നുമുതൽ. ഇന്നും നാളെയും സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്താനാണ് ഇടതുമുന്നണിയുടെ തീരുമാനം. ഗവര്‍ണര്‍ക്കെതിരെ ഇനി തെരുവിൽ പ്രതിഷേധം എന്ന നിലപാടിലാണ് ഇടതുമുന്നണി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രതിഷേധ കൂട്ടായ്മ നടത്തും. വൈകിട്ട് അഞ്ച് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പ്രതിഷേധ പൊതുയോ​​ഗം സംഘടിപ്പിച്ചിട്ടുണ്ട്.

'മാധ്യമങ്ങളോടെന്നും ആദരം, 'കടക്ക് പുറത്തെന്ന്' പറഞ്ഞത് ഞാനല്ല', മാധ്യമ വിമർശനത്തിൽ ഗവർണറുടെ വിശദീകരണം

മാധ്യമങ്ങളെന്ന വ്യാജേന വാർത്താ സമ്മേളനങ്ങളിൽ പാർട്ടി കേഡറുകളെത്തുന്നുവെന്ന പരാമർശം വിവാദമായതോടെയാണ് ഗവർണറുടെ വിശദീകരണം