72 ബോർഡുകളിലേക്കുള്ള പട്ടികയാണ് വിസി നൽകിയിരുന്നത്. എന്നാൽ ചട്ട ലംഘനമാണെന്നും നോമിനേഷൻ നടത്താൻ സർവകലാശാലക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗവർണ്ണർ നിലപാടെടുത്തത്.

കണ്ണൂർ : കണ്ണൂർ സർവ്വകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസിൽ നാമനിർദ്ദേശം ചെയ്തവർക്ക് അംഗീകാരം നൽകണമെന്ന വിസിയുടെ ശുപാർശ ഗവർണ്ണർ തള്ളി. നാമനിർദ്ദേശം ചെയ്യാനുള്ള അധികാരം ഗവർണ്ണർക്കായിരിക്കെ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി രാജ് ഭവൻ വിസിയോട് വിശദീകരണവും തേടി.

ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിൽ ഹൈക്കോടതിയിൽ നിന്നും കഴിഞ്ഞ വർഷം തിരിച്ചടി കിട്ടിയതിനെ പിന്നാലെയാണ് രാജ്ഭവനിൽ നിന്നുള്ള പ്രഹരം. 72 ബോർഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങളെ നാമനർദ്ദേശം ചെയ്തതത് അംഗീകരിക്കണമെന്നായിരുന്നു കണ്ണൂർ വിസി ഗവർണ്ണറോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നാമനിർദ്ദേശം ചെയ്യേണ്ടത് ഗവർണ്ണർ ആയിരിക്കെ ഏത് ചട്ട പ്രകാരമാണ് വിസി കത്തയച്ചതെന്ന് രാജ്ഭവൻ ചോദിച്ചു. വിസിയോട് വിശദീകരണം തേടിയാണ് ഫയൽ മടക്കിയത്. 

ധോണിയിലെ കാട്ടാന ആക്രമണം: ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം

സീനിയോരിറ്റിയും മെറിറ്റും മറികടന്നാണ് നിയമനമെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നേരത്തെ ഗവർണ്ണർക്ക് പരാതി നൽകിയിരുന്നു. ഗവർണ്ണറെ മറികടന്ന് കഴിഞ്ഞവർഷം വിസി ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ചതും വിവാദമായിരുന്നു. കണ്ണൂർ സർവ്വകലാശാലയിലെ അക്കാദമിക് കൗൺസിൽ അംഗത്തിൻറെ പരാതിയിൽ ഹൈക്കോടതി നിയമനം തടഞ്ഞിരുന്നു. ഇതേ തുടർന്ന് നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലായിരുന്നു സർവ്വകലാശാല ഗവർണ്ണറെ സമീപിച്ചത്. ഗവർണ്ണർ നോമിനേറ്റ് ചെയ്യുന്ന ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ സിന്റിക്കേറ്റ് നിയമിക്കണമെന്ന ആക്ട് സർവ്വകലാശാല ദുർവ്യാഖ്യാനം ചെയ്യുന്നുവെന്ന പരാതിയാണ് തുടക്കം മുതൽ ഉയരുന്നത്. കൂടുതൽ പേരുടെ പട്ടിക നൽകി നിയമനത്തിനായി വീണ്ടും സർവ്വകലാശാല ഗവർണ്ണറെ സമീപിക്കുമോ അതോ നിയമനടപടികളിലേക്ക് നീങ്ങുമോ എന്നാണ് അറിയേണ്ടത്. 

പ്രിയ വർഗീസിന് നിയമനം; മാസങ്ങളായി പൂഴ്ത്തി വച്ച റാങ്ക് ലിസ്റ്റ് അംഗീകരിച്ചു

കണ്ണൂർ സർവകലാശാല (Kannur University)അസോസിയേറ്റ് പ്രഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ (K K Ragesh)ഭാര്യ പ്രിയ വർഗീസിനെ (Priya Varghese) നിയമിച്ചു. വിവാദങ്ങളെ തുടർന്ന് മാസങ്ങളായി പൂഴ്ത്തി വച്ച റാങ്ക് ലിസ്റ്റ് അംഗീകരിക്കുകയായിരുന്നു. ഇന്ന് ചേർന്ന സിണ്ടിക്കേറ്റ് ആണ് നിയമനത്തിന് അംഗീകാരം നൽകിയത്. പ്രിയയ്ക്ക് അനുകൂലമായ നിയമോപദേശം വാങ്ങിയ ശേഷമാണ് നിയമനം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ മതിയായ യോഗ്യതയില്ലാഞ്ഞിട്ടും തിരഞ്ഞെടുത്തു എന്നായിരുന്നു ആരോപണം. അതേസമയം, വി സി നിയമനത്തിനുളള പ്രത്യുപകാരമെന്ന് സെനറ്റ് അംഗം ഡോ. ആർ കെ ബിജു വിമര്‍ശിച്ചു... കൂടുതൽ ഇവിടെ വായിക്കാം