വാത്തുരുത്തിയില്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ള തുഷാര്‍ അത്രിയാണ് മരിച്ചത്. യുപി അലിഗഡിൽ നിന്നുള്ള നാവികനാണ് ഇയാൾ. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. 

കൊച്ചി: കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വാത്തുരുത്തിയില്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ള തുഷാര്‍ അത്രിയാണ് മരിച്ചത്. വെടിവെച്ചതാണെന്നാണ് പൊലീസ് പറയുന്നത്. യുപി അലിഗഡിൽ നിന്നുള്ള നാവികനാണ് ഇയാൾ. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മൃതദേഹം ഐഎന്‍എച്ച്എസ് സഞ്ജീവനിയിലേക്ക് മാറ്റി. സംഭവത്തിൽ നാവിക സേന അന്വേഷണം തുടങ്ങി.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona