അറസ്റ്റിലായ രണ്ടുപേർ റവന്യൂ ഉദ്യോഗസ്ഥന്മാരാണ്. വിരമിച്ച വില്ലേജ് ഉദ്യോഗസ്ഥനും അറസ്റ്റിലായവരിൽ ഉണ്ട്. പ്രതികളെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. 

പാലക്കാട്: പാലക്കാട് കടമ്പഴിപ്പുറത്ത് ഭൂമി അളന്നു നൽകാൻ കൈക്കൂലി വാങ്ങിയ നാലുപേരെ വിജിലൻസ് അറസ്റ്റുചെയ്തു. അറസ്റ്റിലായ രണ്ടുപേർ റവന്യൂ ഉദ്യോഗസ്ഥന്മാരാണ്. വിരമിച്ച വില്ലേജ് ഉദ്യോഗസ്ഥനും അറസ്റ്റിലായവരിൽ ഉണ്ട്. പ്രതികളെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

കടമ്പഴിപ്പുറത്ത് വെട്ടേക്കര എന്ന സ്ഥലത്ത് കോങ്ങാട് സ്വദേശി, ഭഗീരഥന്‍റെ 12 ഏക്കർ ഭൂമി പെട്ടെന്ന് അളന്നു തിട്ടപ്പെടുത്താനാണ് പ്രതികൾ അരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. സ്ഥലം ഉടമ കൈക്കൂലി നൽകാൻ തയ്യാറായില്ല, പകരം വിജിലൻസിനെ അറിയിച്ചു. വിജിലൻസിന്‍റെ നിർദേശപ്രകരം നടത്തിയ
നീക്കത്തിലാണ് പ്രതികൾ കുടുങ്ങിയത്.

കടമ്പഴിപ്പുറം വില്ലേജ് ഒന്നിലെ അസിസ്റ്റന്‍റ് ഉല്ലാസ്, അമ്പലപ്പാറ ഫീൽഡ് അസിസ്റ്റന്‍റ് പ്രസാദ് കുമാർ എന്നിവരാണ് അറസ്റ്റിലായ റവന്യൂ ഉദ്യോഗസ്ഥർ. പിടിയിലായ മറ്റൊരാൾ വില്ലേജിലെ താത്കാലികജീവനക്കാരിയായ സുകുലയാണ്. വിജിലൻസ് അറസ്റ്റുചെയ്ത നാലാമൻ വിരമിച്ച വില്ലേജ് ഫീൽഡ് അസിസ്ന്‍ററ് സുകുമാരന്‍ ആണ്. ഇക്കാര്യം മറച്ചുവച്ചാണ്, സുകുമാരൻ ഭൂമി അളക്കാൻ പോവുകയും കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തത്.

Read Also; 'കടുത്ത പ്രതികരണങ്ങളരുത്, സർക്കാർ ജനങ്ങൾക്ക് ഒപ്പം, ഇളവിന് കേന്ദ്രത്തെ സമീപിക്കും', എ കെ ശശീന്ദ്രൻ

 സംരക്ഷിത വന മേഖലകളുടെ അതിര്‍ത്തിക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിര്‍ബന്ധമായും വേണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. സർക്കാർ ജനങ്ങൾക്കൊപ്പമാണ്. ചില മേഖലകളിൽ നിന്ന് കടുത്ത പ്രതികരണങ്ങളാണ് വരുന്നത്. ഇത് പാടില്ല. ഇളവിനായി സംസ്ഥാനത്തിന് എംപവേർഡ് കമ്മിറ്റിയെയയും കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാമെന്ന് കോടതി വിധിയിലുണ്ട്. അതനുസരിച്ച് കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നും വനംമന്ത്രി വ്യക്തമാക്കി. ഹൈറേ‌ഞ്ച് സംരക്ഷണസമിതി ഈ ഉത്തരവിനെതിരെ വലിയ സമരാഹ്വാനവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. 

''എറണാകുളത്തെ മംഗള വനത്തിനു മാത്രമായി സർക്കാർ ഒരു ശ്രമവും നടത്തില്ല, എല്ലാ വന്യജീവി സങ്കേതങ്ങളുടെയും പരിസരത്തുള്ള ജനങ്ങളുടെ താൽപര്യത്തിനാണ് പരിഗണന. അത് ഒരു പ്രദേശത്ത് മാത്രമായി ചുരുങ്ങില്ല. അനാവശ്യമായി ആശങ്ക പരത്തേണ്ടതില്ല. ശുപാർശകളുടെ അടിസ്ഥാനത്തിൽ മാത്രമേ വനം വകുപ്പിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകൂ'', മന്ത്രി പറയുന്നു. ഈ വിഷയത്തിൽ ആരുമായും ചർച്ച നടത്താൻ സർക്കാരിന് മടിയില്ലെന്നും, എന്നാൽ നിയമപരമായ പരിഹാരത്തിനാണ് മുൻഗണനയെന്നും മന്ത്രി വ്യക്തമാക്കി. (കൂടുതല്‍ വായിക്കാം...)