Asianet News MalayalamAsianet News Malayalam

സുരേഷ് കൈക്കൂലി കേസിൽ കുടുങ്ങാൻ ഇടയായ അപേക്ഷ കണ്ടിട്ട് പോലുമില്ലെന്ന് വില്ലേജ് ഓഫീസര്‍

സുരേഷ് കുമാറിനോട് കൈക്കൂലി വാങ്ങാൻ ഒരിക്കലും പറഞ്ഞിട്ടില്ല. സുരേഷ് കൈക്കൂലി കേസിൽ കുടുങ്ങാൻ ഇടയായ അപേക്ഷ താൻ കണ്ടിട്ടു പോലുമില്ലെന്നും സജിത്

have not seen the application in which village assistant allegedly bribed in Palakkayam
Author
First Published May 29, 2023, 8:49 AM IST

പാലക്കയം: മേലുദ്യോഗസ്ഥരുടെ അറിവോടെയാണ് കൈക്കൂലി വാങ്ങിയതെന്ന പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ മൊഴിക്കെതിരെ വില്ലേജ് ഓഫീസർ സജിത്. സുരേഷ് കുമാറിനോട് കൈക്കൂലി വാങ്ങാൻ ഒരിക്കലും പറഞ്ഞിട്ടില്ല. സുരേഷ് കൈക്കൂലി കേസിൽ കുടുങ്ങാൻ ഇടയായ അപേക്ഷ താൻ കണ്ടിട്ടു പോലുമില്ലെന്നും സജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം മേലുദ്യോഗസ്ഥരുടെ അറിവോടെയാണ് കൈക്കൂലി വാങ്ങിയതെന്ന് കൈക്കൂലിക്കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ മൊഴി നല്‍കിയിരുന്നു. മേലുദ്യോ​ഗസ്ഥർക്കും പങ്ക് നൽകിയിരുന്നുവെന്നും പറഞ്ഞ സുരേഷ് കുമാര്‍ എന്നാൽ മേലുദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല.   നേരത്തെ, കൈക്കൂലി വാങ്ങുന്നതിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാിരുന്നു സുരേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. സുരേഷ് കുമാർ അറസ്റ്റിലായതിന് പിന്നാലെ, ഇയാൾ കൈക്കൂലി വാങ്ങുന്ന ഉദ്യോ​ഗസ്ഥനാണെന്ന് അറിയില്ലായിരുന്നെന്നും നല്ല ഉദ്യോ​ഗസ്ഥനായിരുന്നെന്നും വില്ലേജ് ഓഫിസർ പറഞ്ഞിരുന്നു. ഇയാൾക്കെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും വില്ലേജ് ഓഫിസർ പ്രതികരിച്ചത്. 

ലോഡ്ജ് മുറിയിൽ കണ്ടത്തിയ പണം പൂർണമായി താൻ കൈക്കൂലിയായി വാങ്ങിയതാണെന്നും സുരേഷ് കുമാർ വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് ഏകദേശം ഒരു കോടിയോളം രൂപ കൈക്കൂലിയായി വാങ്ങി ലോഡ്ജിൽ സൂക്ഷിച്ച സുരേഷ് കുമാര്‍ അറസ്റ്റിലായത്. മന്ത്രിയുടെ അദാലത്തിനിടെ 2500രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു ഇയാൾ കൈയോടെ പിടിയിലായത്. തുടർന്ന് നടത്തിയ റെയ്ഡിലാണ് കൈക്കൂലി വാങ്ങിയ പണവും മറ്റ് വസ്തുക്കളും കണ്ടെടുത്തത്. 


കൈക്കൂലിക്കേസിൽ ട്വിസ്റ്റ്; വാങ്ങിയത് മേലുദ്യോ​ഗസ്ഥരുടെ അറിവോടെയെന്ന് സുരേഷ് കുമാർ, ചോദ്യം ചെയ്യാൻ വിജിലൻസ്‌

3 വർഷം മുമ്പാണ് തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാർ പാലക്കയം വില്ലേജ് ഓഫീസിൽ എത്തുന്നത്. കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയിരുന്ന സുരേഷ് കുമാർ പണം കൊടുത്തില്ലെങ്കിൽ മാസങ്ങളോളം നടത്തിക്കുമെന്നും ആരോപണമുണ്ടായിരുന്നു. സർവ്വേ പൂർത്തിയാക്കാത്ത പ്രദേശമായതിനാൽ പ്രദേശവാസികൾക്ക് വില്ലേജ് ഓഫീസിനെ ആശ്രയിക്കാതെ വഴിയില്ല. വിവിധ സർട്ടിഫിക്കറ്റുകൾക്കായി പലരിൽ നിന്നും 500 മുതൽ 10,000 രൂപ വരെയാണ് ഇയാൾ കൈപറ്റിയത്.

Follow Us:
Download App:
  • android
  • ios