ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അരുൺ അടക്കം അഞ്ച് പേരാണ് കോടതിയിൽ ജാമ്യപേക്ഷ നൽകിയത്

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരക്ഷ ജീവനക്കാരെ ക്രൂരമായി മർദിച്ച കേസിലെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ കോടതി തളളി . പ്രതികളെല്ലാം ഡി വൈ എഫ് ഐ പ്രവർത്തകരാണ് . ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ കെ അരുണ്‍, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ അശിന്‍, രാജേഷ്, മുഹമ്മദ് ഷബീര്‍, സജിന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത് . പതിനൊന്ന് പ്രതികളുള്ള കേസിൽ അഞ്ച് പേർ മാത്രമാണ് പിടിയിലായത്. പ്രതികളില്‍ ഏഴ് പേരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്.

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അരുൺ അടക്കം അഞ്ച് പേരാണ് കോടതിയിൽ ജാമ്യപേക്ഷ നൽകിയത്. അരുണിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ പരാതി ഉയർന്നിട്ടും കേസെടുക്കാൻ തുടക്കത്തിൽ പൊലീസ് തയ്യാറായിരുന്നില്ല. ഒടുവിൽ വിവാദമായതോടെ, ആശുപത്രി സംരക്ഷണ നിയമം, അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇതിൽ ആശുപത്രി സംരക്ഷണ നിയമം അനുസരിച്ചുള്ള കേസ് ജാമ്യമില്ലാത്തതാണ്. ഇതിന് പുറമേയാണ് ഐപിസി 333 വകുപ്പ് പ്രകാരം കൂടി പൊലീസ് ഇപ്പോൾ കേസെടുത്തത്. 

കോഴിക്കോട് മെഡിക്കൽ കോളേജ് അക്രമം: സിസിടിവി ഹാ‍ർഡ‍് ഡിസ്ക് ശേഖരിച്ച് പൊലീസ്, ദൃശ്യങ്ങൾ വീണ്ടെടുക്കും

'അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണം'; ഡിവൈഎഫ്ഐക്കാരുടെ മർ‍ദ്ദനമേറ്റ സുരക്ഷാ ജീവനക്കാർ ഹൈക്കോടതിയിൽ