മഴക്കെടുതി: മരണം 76, നാളെ എവിടെയും റെഡ് അലര്‍ട്ട് ഇല്ല, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് - Live

heavy rain and landslides in kerala live-updates

സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഇന്നും റെ‍ഡ് അലര്‍ട്ടാണ്. എറണാകുളം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. തെക്കന്‍ ജില്ലകളില്‍ കനത്ത മഴക്ക് സാധ്യതയില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ കേരളത്തില്‍ ഇതു മൂലം മഴ ശക്തമാകില്ലെന്നാണ് വിലയിരുത്തലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

11:31 PM IST

ആശ്വാസം: ഡാമുകളിലെ ഷട്ടറുകള്‍ അടയ്ക്കുന്നു

ഇരട്ടയാർ, കല്ലാർ എന്നീ എന്നീ ഡാമുകളുടെ ഷട്ടറുകൾ അടച്ചിട്ടുണ്ട്. അരുവിക്കര ഡാമിന്റെ ഷട്ടറിന്‍റെ ഉയരം 50 മുതൽ 20 സെന്‍റീമീറ്റർ വരെ കുറഞ്ഞിട്ടുണ്ട്. മറ്റു റിസർവോയറിലേക്കുള്ള വെള്ളത്തിന്‍റെ ഒഴുക്കും റിസർവോയറില്‍ നിന്നുള്ള വെള്ളത്തിന്‍റെ ഒഴുക്കും ഇപ്പോൾ സ്ഥിരഗതിയിലാണ്. 

11:04 PM IST

ദുരിതാശ്വാസ ക്യാമ്പിൽ നാളെ മുതൽ സൗജന്യമായി പാൽ നൽകുമെന്ന് മിൽമ

മധ്യ കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ നാളെ മുതൽ സൗജന്യമായി പാൽ നൽകുമെന്ന് മിൽമ എറണാകുളം മേഖല യൂണിയൻ

10:46 PM IST

ആലപ്പുഴയില്‍ ആയിരത്തിലേറെ ഹെക്ടര്‍ കൃഷി നശിച്ചു

അപ്പർ കുട്ടനാട് മേഖലകളിൽ 14 പാടശേഖരങ്ങളിലായി ആയിരം ഹെക്ടറിലെ കൃഷി നശിച്ചു. എണ്ണൂറിലധികം വീടുകളിൽ വെള്ളം കയറി. 6200 പേരാണ് ജില്ലയിലെ 48 ദുരിതാശ്വാസ ക്യാമ്പുകളിലായിയുള്ളത്.

Read More: വെള്ളപ്പൊക്കം രൂക്ഷമായി: ആലപ്പുഴയില്‍ ആയിരത്തിലേറെ ഹെക്ടര്‍ കൃഷി നശിച്ചു

10:31 PM IST

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിനസത്തിനിടെ പെയ്തത് 467 മില്ലി മഴ

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കിട്ടിയത് 467 മില്ലി മഴ. ഈ കാലവർഷത്തിൽ കിട്ടേണ്ട മഴയുടെ നാലിലൊന്നും കിട്ടിയത് ഈ അഞ്ച് ദിവസം കൊണ്ടാണ്. നാളെ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം. സംസ്ഥാനത്തെ കാലാവസ്ഥയിലുണ്ടായ അപകടകരമായ ചില മാറ്റങ്ങളിലേക്കാണ് അടുപ്പിച്ചുള്ള വര്‍ഷങ്ങളിലുണ്ടായ പ്രളയം വിരല്‍ ചൂണ്ടുന്നതെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. 

Read More: കാലവര്‍ഷത്തില്‍ കിട്ടേണ്ട മഴയുടെ നാലി‍ലൊന്നും അഞ്ച് ദിവസം കൊണ്ട് പെയ്തു

10:18 PM IST

കോഴിക്കോട് ജില്ലയിൽ ആകെ 317 ക്യാമ്പുകള്‍

കോഴിക്കോട് ജില്ലയിൽ 317 ക്യാമ്പുകളിലായി 18024 കുടുംബങ്ങളിലെ 58317 പേർ കഴിയുന്നു

10:10 PM IST

സൗജന്യമായി പാൽ നൽകുമെന്ന് മിൽമ

മധ്യകേരളത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ നാളെ മുതൽ സൗജന്യമായി പാൽ നൽകുമെന്ന് മിൽമ എറണാകുളം മേഖല യൂണിയൻ അറിയിച്ചു. 

9:58 PM IST

കൈനകരിയിൽനിന്ന് ഒഴിപ്പിച്ചവർക്കായി ക്യാമ്പ് തുറന്നു

കുട്ടനാട്ടിലെ കൈനകരിയിൽ പാടശേഖരങ്ങളിൽ മട വീണതിനെ തുടർന്ന് ദുരിതത്തിലായവരെ  പുനരധിവസിപ്പിക്കുന്നതിനായി ആലപ്പുഴ എസ്ഡിവിജെബിഎസ് സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 

ഇന്ന് വൈകുന്നേരത്തോടെ ആകെ 80 കുടുംബങ്ങളിലായി 333 പേരാണ് ക്യാമ്പിലുള്ളത്. ജലഗതാഗത വകുപ്പിന്റെ രണ്ടു ബോട്ടുകളും മൂന്നു വാട്ടർ ആംബുലൻസും രണ്ട് ഫയർ ആന്റ് റസ്‌ക്യൂ ബോട്ടുകളും ചേർന്നാണ് കുടുംബങ്ങളെ കൈനകരിയിൽ നിന്നും ഒഴിപ്പിച്ച് ആലപ്പുഴയിലെത്തിച്ചത്.

Read More: കൈനകരിയിൽ ഒഴിപ്പിച്ചവർക്കായി ക്യാമ്പ് തുറന്നു

9:54 PM IST

രാജ്യം കേരളത്തിനൊപ്പം നിൽക്കണമെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രിയോട് കേരളത്തിലെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി . "ക്യാന്പുകളിൽ കൂടുതൽ സൗകര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്" . രാജ്യം കേരളത്തിന് ഒപ്പം നിൽക്കണമെന്ന് രാഹുൽ ഗാന്ധി. കൂടുതൽ കേന്ദ്ര സഹായം ആവശ്യപ്പെടുമെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. 

9:50 PM IST

കോഴിക്കോട്: ദുരിതാശ്വാസക്യാംപില്‍ അരലക്ഷത്തോളം പേര്‍

സംസ്ഥാനത്ത് ഏറ്റവും അധികം ആളുകളെ പ്രളയം ബാധിച്ചത് കോഴിക്കോട് ജില്ലയിലാണ്. അരലക്ഷത്തിലേറെ പേർ ദുരിതാശ്വാസ ക്യാംപുകളിലായി. പുഴകളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ രക്ഷാപ്രവർത്തനം സജീവമായി. വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയവർ പാമ്പടക്കമുള്ള ഇഴജന്തുക്കളെകണ്ട് പകച്ച് നിൽക്കുകയാണ്.

Read More: ദുരിതാശ്വാസക്യാംപില്‍ അരലക്ഷത്തോളം പേര്‍: പ്രളയത്തില്‍ പതറി കോഴിക്കോട്

9:04 PM IST

പെരിയവരെ പാലത്തിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചു

ഇടുക്കി മൂന്നാർ പെരിയവരെ പാലത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. ചെറിയ വാഹനങ്ങളാണ് കടത്തി വിടുന്നത്. താത്കാലിക പാലം നിർമിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്

8:38 PM IST

ക്യാമ്പുകളില്‍ നിന്ന് പോകുന്നവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കും: ആരോഗ്യമന്ത്രി

ക്യാമ്പുകളില്‍ നിന്ന് പോകുന്നവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുമ്പോൾ തങ്ങളുടെ വീട് നഷ്ടപ്പെട്ടതിലും, വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടതിലും, രേഖകൾ നഷ്ടപ്പെട്ടതിലുമുള്ള സങ്കടമാണ് എല്ലാവരും പങ്കുവെച്ചത്. ചിലർ മാനസിക സംഘർഷത്തിലാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. പ്രളയ ദുരിതം നേരിട്ട് സ്വന്തം വീടുകളിലേക്ക് തിരികെ പോകുന്നവര്‍ക്ക് ഉണ്ടാകാനിടയുള്ള മാനസിക സംഘര്‍ഷങ്ങള്‍ പരിഗണിച്ച് ഇത്തരം ആളുകള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി പ്രത്യേക ആരോഗ്യ-കൗണ്‍സലിംഗ് സംഘത്തെ സജ്ജമാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

8:28 PM IST

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ഡബ്ല്യുസിസിയും

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി കൈകോര്‍ത്ത് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് കൂട്ടായ്മ. നാളെ രാവിലെ 10 മണി മുതല്‍ കലൂരിലെ മാമാങ്കം സ്റ്റ്യുഡിയോയില്‍ ദുരിതാശ്വാസക്യാമ്പിലേക്ക് ആവശ്യമായ സാധൻങ്ങള്‍ ശേഖരിക്കുന്നു. കേരളത്തിനായി ഒരുമിച്ച് നില്‍ക്കാമെന്ന് സംഘാടകര്‍. 

8:20 PM IST

നാളെ എവിടെയും റെഡ് അലര്‍ട്ട് ഇല്ല

നാളെ സംസ്ഥാനത്ത് എവിടെയും റെഡ് അലര്‍ട്ട് ഇല്ല, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

8:16 PM IST

ദുരിതബാധിതര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ആലപ്പുഴ കളക്ടറും സബ് കളക്ടറും

കനത്തമഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ ദുരിതത്തിലായവര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയും സബ് കളക്ടര്‍ കൃഷ്ണ തേജയും. ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി അവശ്യവസ്തുക്കള്‍ നല്‍കാനാണ് അദീല അബ്ദുള്ളയും സബ് കളക്ടര്‍ കൃഷ്ണ തേജയും അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

Read More: ദുരിതബാധിതര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ആലപ്പുഴ കളക്ടറും സബ് കളക്ടറും

8:12 PM IST

നാല് ദിവസത്തിനിടെ തകര്‍ന്നത് 3052 വീടുകള്‍, കാണാതായവര്‍ 67 പേര്‍

മഴക്കെടുതിയില്‍ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് തകര്‍ന്നത് 3052 വീടുകള്‍. ഇതില്‍ 265 വീടുകള്‍ പൂര്‍‍ണ്ണമായും നശിച്ചു.  2,787 വീടുകള്‍ ഭാഗികമായി തകര്‍ന്നു. രണ്ടരലക്ഷത്തിലേറെ പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയതെന്നും സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. പേമാരിയും ഉരുള്‍പൊട്ടലും ഏറ്റവും നാശം വിതച്ചത് മലപ്പുറം ജില്ലയിലാണ്.

Read More: നാല് ദിവസത്തിനിടെ തകര്‍ന്നത് 3052 വീടുകള്‍, കാണാതായവര്‍ 67 പേര്‍; സര്‍ക്കാര്‍ കണക്കുകള്‍ ഇങ്ങനെ

7:43 PM IST

മഴക്കെടുതിയിൽ മരണം 76 ആയി

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 76 ആയി .

7:39 PM IST

കോഴിക്കോട്: മരം മുറിക്കുന്നതിനിടെ ഒരാള്‍ മരിച്ചു

കോഴിക്കോട് ഒരു മരണം കൂടി.വടകര തൂണേരിയിൽ ഇബ്രാഹിം മരം മുറിക്കുന്നതിന് ഇടയിൽ മരത്തിൽ നിന്ന് വീണ് മരിച്ചു. ഇതോടെ ജില്ലയിൽ മരണം 17 ആയി

7:32 PM IST

കെഎസ്ആർടിസി ബസ്സുകൾ ഓടിത്തുടങ്ങി

പാലക്കാട് നിന്ന് ചുരം വഴി  അട്ടപ്പാടിയിലേക്ക്  കെഎസ്ആർടിസി ബസ്സുകൾ ഓടിത്തുടങ്ങി. മുഴുവൻ സർവീസുകളും പതിവുപോലെ നടക്കുന്നുണ്ടെന്ന് പാലക്കാട് കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു. 

7:12 PM IST

'ഉരുള്‍പൊട്ടിയ ഇടങ്ങളില്‍ തിരച്ചില്‍ നടത്തേണ്ടത് ജെസിബിയുപയോഗിച്ചല്ല'

മണ്ണടിച്ചിലും ഉരുൾ പൊട്ടലും നടന്ന സ്ഥലം അസ്ഥിരമായതിനാൽ ഏറെ വാഹനങ്ങളും, പ്രത്യേകിച്ച് ജെ സി ബി യും ഹെവി വാഹനങ്ങളും എത്തിക്കുന്നത് അപകട സാധ്യത കൂട്ടുമെന്ന് യുഎൻ ദുരന്ത ലഘൂകരണവിഭാഗം തലവൻ മുരളി തുമ്മാരുകുടി. ഉരുള്‍പൊട്ടിയ സ്ഥലത്തെ രക്ഷാപ്രവര്‍ത്തനത്തിനിടെ വിഐപികളുടെ സന്ദര്‍ശനം വേണ്ടെന്നും തുമ്മാരക്കുടി.

Read More: ഉരുള്‍പൊട്ടിയ ഇടങ്ങളില്‍ തിരച്ചില്‍ നടത്തേണ്ടത് ജെസിബിയുപയോഗിച്ചല്ല, വിഐപികളും വേണ്ട: മുരളി തുമ്മാരുകുടി

7:03 PM IST

രാഹുല്‍ ഗാന്ധി ദുരിതബാധിതരെ കാണാനെത്തി

കുണ്ടുതോട് വീട് തകർന്ന് മരിച്ച യുനുസിന്‍റെ കുട്ടികളെ കാണാന്‍ രാഹുൽ ഗാന്ധി എത്തി

6:55 PM IST

തൃശൂരില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

തൃശൂരിൽ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. മംഗലത്ത് വീട്ടിൽ പ്രദീപൻ ആണ് മരിച്ചത്. 

6:48 PM IST

സഞ്ചാരികള്‍ക്ക് അനുമതി

അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടത്തില്‍  നാളെ മുതൽ സഞ്ചാരികൾക്ക് സന്ദർശിക്കാൻ അനുമതി

6:42 PM IST

രാഹുല്‍ ഗാന്ധി മമ്പാട് എംഇഎസ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിൽ

മലപ്പുറം മമ്പാട് എംഇഎസ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിൽ രാഹുൽ ഗാന്ധി എത്തി. മമ്പാട് പഞ്ചായത്തിലെ 558 പേരുള്ള ക്യാമ്പാണിത്. 

6:36 PM IST

റെഗുലേറ്ററിന്‍റെ ഷട്ടര്‍ തകര്‍ന്നു, വീടുകളില്‍ വെള്ളം കയറി

പയ്യന്നൂർ നഗരസഭ വണ്ണാത്തിപ്പുഴക്ക് കുറുകെയുള്ള മീങ്കുഴി റെഗുലേറ്ററിന്‍റെ ഷട്ടർ തകർന്നു. വീടുകളിൽ വെള്ളം കയറി.

6:30 PM IST

'അൻപൊടു കൊച്ചി'യിൽ സഹായം കുറവാണ്, ഒപ്പം നിൽക്കണം: താരങ്ങള്‍

ദുരന്തബാധിത പ്രദേശങ്ങൾക്ക് കൈത്താങ്ങായി എറണാകുളം ജില്ലയിൽ തുടങ്ങിയ കളക്ഷൻ സെന്‍ററുകളിലും തണുപ്പൻ പ്രതികരണമാണ്. കളക്ട്രേറ്റിലടക്കം കളക്ഷൻ സെന്‍ററുകൾ തുടങ്ങിയെങ്കിലും മരുന്നടക്കമുള്ള അവശ്യവസ്തുക്കൾ കാര്യമായെത്തുന്നില്ല. കഴിഞ്ഞ പ്രളയകാലത്ത് ആയിരങ്ങൾക്ക് കൈത്താങ്ങായ 'അൻപൊട് കൊച്ചി'യിലും ഇതാണവസ്ഥ.

Read More: താരങ്ങൾ നിങ്ങളോട് പറയുന്നു: 'അൻപൊടു കൊച്ചി'യിൽ സഹായം കുറവാണ്, ഒപ്പം നിൽക്കണം

6:23 PM IST

പുത്തുമലയില്‍ കണ്ടെത്തിയത് 10 പേരുടെ മൃതദേഹം

ഉരുള്‍പൊട്ടി വന്‍ അപകടമുണ്ടായ വയനാട്ടിലെ പുത്തുമലയിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. പുത്തുമലയിൽ കണ്ടെത്തിയത് 10 പേരുടെ മൃതദേഹം. 

6:11 PM IST

കവളപ്പാറയിൽ മരണം 13, സംസ്ഥാനത്ത് ആകെ മരിച്ചത് 74 പേര്‍

കവളപ്പാറയില്‍ ഉരുള്‍പൊട്ടി കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. 

6:08 PM IST

സംസ്ഥാനത്ത് മരണം 73 ആയി

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 73 ആയി. 

6:05 PM IST

രാഹുല്‍ ഗാന്ധി കവളപ്പാറ ദുരന്തഭൂമിയില്‍

വയനാട് എംപി രാഹുല്‍ ഗാന്ധി ഉരുള്‍പൊട്ടലുണ്ടായി ദുരന്തഭൂമിയായി മാറിയ കവളപ്പാറ സന്ദര്‍ശിച്ചു. പ്രദേശത്തെ ആളുകളുമായി രാഹുല്‍ സംസാരിച്ചു. 

6:02 PM IST

സംസ്ഥാനത്ത് ക്യാമ്പുകളില്‍ കഴിയുന്നത് 2.5 ലക്ഷത്തിലധികം പേര്‍

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ക്യാമ്പുകളില്‍ കഴിയുന്നത് 2.5 ലക്ഷത്തിലധികം പേര്‍.1621 ക്യാമ്പുകളിലായി 254339 പേര്‍ താമസിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. മഴക്കെടുതി ഏറ്റവുമധികം ബാധിച്ച മലപ്പുറം ജില്ലയില്‍ 237 ക്യാമ്പുകളിലായി 54139 പേരും കോഴിക്കോട് 317 ക്യാമ്പുകളിലായി 52416 പേരുമാണ് കഴിയുന്നത്. വയനാട് 207 ക്യാമ്പുകളിലായി 35882 പേരുണ്ട്.  

5:55 PM IST

കോട്ടയത്ത് തോട്ടില്‍ വീണ് കാണാതായ യുവാവ് മരിച്ചു

കോട്ടയം മാണിക്കുന്നത്ത് തോട്ടിൽ കുളിക്കാനിറങ്ങി കാണാതായ യുവാവ് മരിച്ചു. പാറേപ്പാടം സ്വദേശി നന്ദു(19)വാണ് മരിച്ചത്. ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുന്നു

5:40 PM IST

കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ അടച്ചു

ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ ഇടുക്കിയിലെ രണ്ട്‌ ഡാമുകൾ അടച്ചു.  കല്ലാർ, ഇരട്ടയാർ ഡാമുകളുടെ ഷട്ടറുകളാണ് അടച്ചത്

5:37 PM IST

മരിച്ചവരുടെ എണ്ണം 72 ആയി

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 72

5:34 PM IST

റദ്ദാക്കിയ ട്രെയിനുകള്‍

തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന മംഗളൂരു, മലബാർ, മാവേലി എസ്പ്രസ്സുകൾ റദ്ദാക്കി. 

12602 മംഗലാപുരം - എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ 
12686 മംഗലാപുരം - എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ 
56324 മംഗലാപുരം - കോയന്പത്തൂർ
16528 കണ്ണൂർ - യശ്വന്ത്പൂര്‍ 
56604 ഷൊര്‍ണ്ണൂര്‍ - കോയന്പത്തൂർ 
56323 കോയന്പത്തൂർ‍ - മംഗലാപുരം
16858 മംഗലാപുരം സെൻട്രൽ - പുതുച്ചേരി
2610 കോയന്പത്തൂര്‍ - മംഗലാപുരം സെന്‍ട്രല്‍
2609 മംഗലാപുരം സെന്‍ട്രല്‍ - കോയന്പത്തൂർ
2607 എറണാകുളം ജംഗ്ഷന്‍ - ബനസ് വാടി

5:28 PM IST

തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

കോട്ടയം മാണിക്കുന്നത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. പാറേപ്പാടം സ്വദേശി നന്ദുവിനെയാണ് (19) കാണാതായത്. 
ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുന്നു.

5:20 PM IST

ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് കാണാതായ മധ്യവയസ്‌കന്‍ മരിച്ചു.

ശാന്തന്‍പാറ സ്വദേശി ഈട്ടിക്കല്‍ സാബു (55)ആണ് മരിച്ചത്. ആനയിറങ്കല്‍ എണ്‍പതേക്കര്‍ ഭാഗത്തുവെച്ചാണ് വള്ളം മറിഞ്ഞ് അപകടമുണ്ടായത്. മൃതദേഹം നെടുംകണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

5:13 PM IST

മലപ്പുറത്ത് വീണ്ടും മഴ

നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ ഭാഗങ്ങളിലാണ് മഴ പെയ്യുന്നത്

5:05 PM IST

കണ്ണൂര്‍: വെള്ളക്കെട്ടില്‍ വീണ് ഒരു മരണം

കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് ഒരാള്‍ മരിച്ചു. പേരളശ്ശേരി വാവോട് സ്വദേശി ഇഖ്ബാൽ (39) ആണ് മരിച്ചത് . 

5:03 PM IST

'വീടുവിട്ട് പോകാനാവില്ല'; നാൽപ്പതോളം നായ്‍ക്കള്‍ക്ക് കൂട്ടിരിക്കുകയാണ് സുനിത

 നാൽപ്പതോളം നായ്ക്കളെ സംരക്ഷിക്കാനായി, ക്യാമ്പിലേക്ക് പോകാതെ വീട്ടിൽ കൂട്ടിരിക്കുകയാണ് തൃശൂർ തളിക്കുളം സ്വദേശികളായ സിന്‍റോയും സുനിതയും. പ്രദേശത്ത് വെള്ളം കയറിയതോടെ അയൽക്കാർ എല്ലാം ക്യാമ്പിലേക്ക് മാറിയെങ്കിലും നായ്‍ക്കള്‍ ഉള്ളതിനാല്‍ വീട്ടില്‍ തന്നെ തുടരുകയാണ് ഇവര്‍. 

Read More: 'ക്യാമ്പില്‍ പോയാല്‍ നായ്‍ക്കള്‍ക്ക് ആര് ഭക്ഷണം നല്‍കും'; സുനിത കൂട്ടിരിക്കുന്നത് നാൽപ്പതോളം നായ്‍ക്കള്‍ക്ക്

5:01 PM IST

കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച

 കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച. കൈനകരി പഞ്ചായത്തിലെ ആറുപങ്ക് പാടശേഖരത്തിലാണ് മടവീണത്. 

4:57 PM IST

പുത്തുമല ദുരന്തം: അപകടത്തിൽപ്പെട്ടവരുടെ എണ്ണം കൃത്യമായി പറയാനാകില്ലെന്ന് വയനാട് ജില്ലാ കളക്ടർ

പുത്തുമല ദുരന്തത്തില്‍ അപകടത്തിൽപ്പെട്ടവർ എത്ര പേരെന്ന് കൃത്യമായി പറയാനാകില്ലെന്ന് വയനാട് ജില്ലാ കളക്ടർ എ ആർ അജയ കുമാർ.  17 പേർ അപകടത്തിൽപ്പെട്ടതായാണ് പ്രാഥമിക കണക്ക്. എന്നാൽ ഈ കണക്ക് വസ്തുതാപരമെന്ന് പറയാനാകില്ല. അപകടത്തിൽപ്പെട്ടവർ ഇതര സംസ്ഥാനക്കാരായതിനാൽ തന്നെ വിവരശേഖരണം ദുഷ്കരമാണ്. വയനാട്ടിലെ ഖനന പ്രവർത്തനങ്ങൾക്ക് കർശനമായ നിയന്ത്രണം കൊണ്ടുവരുമെന്നും കളക്ടർ പറഞ്ഞു. 

4:45 PM IST

പോത്തുകല്‍ ദുരിതാശ്വാസക്യാമ്പിലേക്ക് രാഹുല്‍ ഗാന്ധി

മഴക്കെടുതിയില്‍ വലയുന്ന പ്രദേശങ്ങള്‍സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി എത്തി. മലപ്പുറത്തെ പോത്തുകല്‍ ദുരിതാശ്വാസക്യാമ്പിലെത്തിയ രാഹുല്‍ ഗാന്ധി ക്യാമ്പിലുള്ളവരുമായി സംസാരിച്ചു. ഇന്ന് വൈകീട്ടോടെയാണ് രാഹുല്‍ കോഴിക്കോട് എത്തിയത്. തുടര്‍ന്ന് ദുരിതാശ്വാസക്യാമ്പിലേക്ക് പോകുകയായിരുന്നു. 

4:40 PM IST

കവളപ്പാറയില്‍ മരണം 12 ആയി

കവളപ്പാറയില്‍നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. രാഗിണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. 

4:34 PM IST

രണ്ട് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

കൊല്ലം, തൃശ്ശൂർ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. ഇരു ജില്ലകളിലെയും ചില പ്രദേശങ്ങളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. മൂന്നര മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാനും സാധ്യതയുണ്ട്. 

4:32 PM IST

എറണാകുളം - വിശാഖപട്ടണം സ്‌പെഷ്യൽ ട്രയിൻ അഞ്ച് മണിക്ക്

എറണാകുളം - വിശാഖപട്ടണം സ്‌പെഷ്യൽ ട്രയിൻ അഞ്ച് മണിക്ക് പുറപ്പെടും. നാളത്തെ കോർബ എക്സ്പ്രസ് തിരുവനന്തപുരത്തുനിന്ന് തന്നെ സര്‍വ്വീസ് നടത്തും. നേരത്തെ കോയമ്പത്തൂരിൽ നിന്ന് പുറപ്പെടും എന്നായിരുന്നു അറിയിച്ചിരുന്നത്. 

3:57 PM IST

അട്ടപ്പാടിയിലെ ദുരിത ബാധിത മേഖലകൾ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിക്കുന്നു

അട്ടപ്പാടിയിലെ ദുരിത ബാധിത മേഖലകൾ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷം സർക്കാരിന് എല്ലാ വിധ പിന്തുണയും ഉറപ്പ് നൽകുന്നുവെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി

3:54 PM IST

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സര്‍ക്കാരിന് പിന്തുണയെന്ന് ഉമ്മന്‍ചാണ്ടി

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷം സർക്കാരിന് എല്ലാ വിധ പിന്തുണയും ഉറപ്പ് നൽകുന്നുവെന്ന് ഉമ്മൻ ചാണ്ടി . കേന്ദ്ര സഹായം തേടാൻ ഇടപെടൽ നടത്തും ആരെയും കുറ്റപ്പെടുത്താൻ ഇപ്പോൾ തയാറല്ലെന്നും ഉമ്മൻ ചാണ്ടി  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

3:53 PM IST

കോഴിക്കോട് വീണ്ടും മഴ കനത്തു

കോഴിക്കോട് വീണ്ടും മഴ കനത്തു. നഗരത്തിൽ കാറ്റും മഴയും

3:50 PM IST

കൊല്ലത്തും തൃശൂരിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശം

കൊല്ലം, തൃശൂര്‍ ജില്ലകളുടെ ഏതാനും ഭാഗങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. മണിക്കൂറില്‍ 40 മുതല്‍ 50 വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മൂന്നര മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.  മിന്‍പിടുത്തക്കാര്‍ ജാഗ്രത പാലിക്കണം.

3:40 PM IST

മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 68 ആയി

മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 68 ആയി. കവളപ്പാറയില്‍ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ മലപ്പുറം കോട്ടക്കുന്നില്‍ നിന്ന് രണ്ട് പേരുടെ മൃതദേഹം കൂടി കിട്ടി. കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 11 ആയിട്ടുണ്ട്. മുഹമ്മദിന്‍റെ മൃതദേഹമാണ് ഏറ്റവും ഒടുവിലായി ലഭിച്ചത്. കോട്ടക്കുന്നില്‍ അമ്മയുടെയും മകളുടെയും മൃതദേഹമാണ് ലഭിച്ചത്

2:53 PM IST

വയനാട് എംപി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി

വയനാട് എംപിയും മുന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തി. സുരക്ഷാ പ്രശ്നങ്ങള്‍ മൂലം കഴിഞ്ഞ ദിവസം രാഹുല്‍ സന്ദര്‍ശനം നീട്ടിവയ്ക്കുകയായിരുന്നു. രാഹുല്‍ ദുരന്ത ബാധിത പ്രശ്നങ്ങളില്‍ സന്ദര്‍ശനം നടത്തും. ഇന്ന് ഉച്ചയ്ക്ക് ശേഷം കരിപ്പൂര്‍ വിമാനത്താവളത്തിലാണ് രാഹുല്‍ എത്തിയത്.

വയനാടിന് ആശ്വാസമേകാൻ രാഹുൽ ഗാന്ധി എത്തി: ദുരിത ബാധിത പ്രദേശങ്ങൾ സന്ദര്‍ശിക്കും

2:47 PM IST

ഇരുട്ടുകുത്തി കോളനിയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഭക്ഷണമെത്തിച്ചു

മലപ്പുറം ജില്ലയിൽ ഒറ്റപ്പെട്ടു പോയ ഇരുട്ടുകുത്തി കോളനിയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ വ്യോമസേനയുടെ സഹായത്തോടെ എയർ ഡ്രോപ്പ് വഴി ഭക്ഷണം എത്തിച്ചു.

2:45 PM IST

കേരള തീരത്ത് ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പ്

11 /08/2019 രാത്രി 11:30 വരെ പൊഴിയൂർ മുതൽ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 3.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു.

2:44 PM IST

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

11 -08-2019 മുതൽ 12-08-2019 വരെ പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കേരള തീരത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട് .മേൽപറഞ്ഞ കാലയളവിൽ മത്സ്യത്തൊഴിലാളികൾ പ്രസ്തുത പ്രദേശങ്ങളിൽ കടലിൽ പോകരുതെന്ന് നിർദേശിക്കുന്നു.

2:41 PM IST

ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ വസ്തുക്കള്‍ കൊല്ലത്ത് ശേഖരിച്ച് തുടങ്ങി

ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ വസ്തുക്കള്‍ കൊല്ലത്ത് ശേഖരിച്ച് തുടങ്ങി.കൊല്ലം ജില്ലയില്‍ താലൂക്ക് അടിസ്ഥാനത്തിലാണ് കളക്ഷൻ സെന്‍ററുകള്‍ പ്രവർത്തിക്കുന്നത്. മഹാപ്രളയത്തിന് ലഭിച്ച സഹകരണം കിട്ടുന്നില്ലന്നും ഉദ്യോഗസ്ഥർ പറയുന്നു.

2:31 PM IST

കൂട്ടായ്മകൾ കൈവിട്ടോ കേരളം? കളക്ഷൻ സെന്‍ററുകളിൽ തണുപ്പൻ പ്രതികരണം

ദുരിതബാധിതരെ രക്ഷിക്കാൻ പഴയ ആവേശമില്ലാതെ കേരളം. കളക്ഷൻ സെന്‍ററുകളിൽ വേണ്ടത്ര സാധനങ്ങളെത്തുന്നില്ല

ദുരിതബാധിതമേഖലകളിലേക്ക് സഹായമെത്തിക്കാനുള്ള കളക്ഷൻ സെന്‍ററുകളിൽ തണുപ്പൻ പ്രതികരണമാണിപ്പോൾ

2:06 PM IST

കോഴിക്കോട് ജില്ലയിൽ മഴ കുറഞ്ഞു

കോഴിക്കോട് ജില്ലയിൽ മഴ കുറഞ്ഞു. എന്നാൽ പുഴകളിൽ നിന്നും കരയിലേക്കുള്ള ഒഴുക്ക് തുടരുന്നതിനാൽ ജലനിരപ്പ് കാര്യമായി കുറയുന്നില്ല.

1:33 PM IST

മഴക്കെടുതി; ഇതുവരെ 68 മരണം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചത് 68 പേര്‍. കവളപ്പാറയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഇവിടെ മാത്രം 11 പേരാണ് മരണപ്പെട്ടത്.

1:22 PM IST

കേന്ദ്രസർക്കാരിനോട് പ്രത്യേക സാമ്പത്തിക സഹായം ഇതുവരെ അഭ്യർത്ഥിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

കേന്ദ്രസർക്കാരിനോട്  പ്രത്യേക സാമ്പത്തിക സഹായം ഇതുവരെ അഭ്യർത്ഥിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് കേന്ദ്രസർക്കാരിൻറെ ഭാഗത്തുനിന്നും നല്ല പ്രതികരണമുണ്ടാകുന്നുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിവിളിച്ചിരുന്നുവെങ്കിലും ഭാഷയുടെ പ്രശ്നമുള്ളതിനാൽ പരസ്പരം സംസാരിക്കാനായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

1:21 PM IST

നീലേശ്വരത്ത് വെള്ളക്കെട്ടിൽ വീണ് വൃദ്ധൻ മരിച്ചു

കാസർഗോഡ് നീലേശ്വരം ചാത്തമത്ത്  വെള്ളക്കെട്ടിൽ വീണ് വൃദ്ധൻ മരിച്ചു.  കൊഴുമ്മൽ അമ്പൂട്ടി (75) ആണ് മരിച്ചത്

1:18 PM IST

പത്തനംതിട്ടയിൽ മഴയുടെ ശക്തികുറഞ്ഞു

പത്തനംതിട്ടയിൽ മഴയുടെ ശക്തികുറഞ്ഞതോടെ പമ്പയിലും അച്ചൻകോവിലാറിലും ജലനിരപ്പ് താണു തുടങ്ങി. മുൻകരുതൽ നടപടിയായി എത്തിയ മത്സ്യതൊഴിലാളികളുടെ സംഘം  ജില്ലയിൽ  രണ്ടിടത്തായി ക്യാംപ് ചെയ്യുന്നുണ്ട്. താഴ്ന്ന പ്രദേശത്ത് താമസിക്കുന്ന കൂടുതൽ ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.

1:13 PM IST

കോട്ടക്കുന്നില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 66 ആയി. മലപ്പുറം കോട്ടക്കുന്നില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ മൂന്ന് പേരില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

കോട്ടക്കുന്നിൽ ഒന്നര വയസ്സുകാരന്‍റെയും അമ്മയുടെയും മൃതദേഹങ്ങൾ കണ്ടെത്തി, വൃദ്ധയ്ക്കായി തെരച്ചിൽ

12:50 PM IST

മധ്യകേരളത്തിൽ ആശ്വാസമായി മഴപ്പെയ്ത്തില്‍ കുറവ്

മധ്യകേരളത്തിൽ മഴപ്പെയ്ത്തിലുണ്ടായ കുറവ് ദുരിതബാധിത മേഖലകൾക്ക് ആശ്വാസമായി.  പെരിയാറിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് താഴ്ന്നു. കോട്ടയത്ത് മഴ കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നുണ്ട്. പെരിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ എറണാകുളം ജില്ലയിലെ ദുരിത ബാധിത മേഖലകളിൽ ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. എന്നാൽ പറവൂരിലടക്കം എറണാകുളത്തിന്‍റെ താഴ്ന്ന മേഖലകളിൽ വെളളമിറങ്ങിയിട്ടില്ല.

12:46 PM IST

സഹായിക്കാൻ ചിലർ പ്രത്യേക അടയാളങ്ങളോടെ എത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി

പ്രളയദുരിതബാധിതരെ സഹായിക്കാനായി പൊതുജനങ്ങള്‍ കാണിക്കുന്ന സന്നദ്ധത ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ സഹായിക്കാൻ താൽപര്യമുള്ള ചിലർ പ്രത്യേക അടയാളങ്ങളോടെ എത്തുന്നുണ്ട്. അങ്ങനെ ക്യാമ്പിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

12:44 PM IST

കൊച്ചി വിമാനത്താവളം തുറന്നു

റണ്‍വേയില്‍ അടക്കം വെള്ളം കയറിയത് മൂലം അടച്ചിട്ടിരുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം തുറന്നു. ആദ്യ വിമാനം ഇറങ്ങി.

12:37 PM IST

മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 65 ആയി

മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 65 ആയി. മലപ്പുറം കോട്ടക്കുന്നില്‍ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തി. കവളപ്പാറയില്‍ വിക്ടറിന്‍റെ മകള്‍ അലീനയുടെ മൃതദേഹവും കണ്ടെത്തി. 

12:32 PM IST

എറണാകുളം ജില്ലയിൽ തുടങ്ങിയ കളക്ഷൻ സെന്‍ററുകളിലും തണുപ്പൻ പ്രതികരണം

ദുരന്തബാധിത പ്രദേശങ്ങൾക്ക് കൈത്താങ്ങായി  എറണാകുളം ജില്ലയിൽ  തുടങ്ങിയ കളക്ഷൻ സെന്‍ററുകളിലും  തണുപ്പൻ പ്രതികരണം. കളക്ട്രേറ്റിലടക്കം കളക്ഷൻ സെന്‍ററുകൾ തുടങ്ങിയെങ്കിലും മരുന്നുകളടക്കമുളള ആവശ്യവസ്തുക്കൾ കാര്യമായെത്തുന്നില്ല.  കഴിഞ്ഞ പ്രളയകാലത്ത് ആയിരങ്ങൾക്ക് കൈത്താങ്ങായ അൻപൊടുകൊച്ചിയിലും  ഇതാണവസ്ഥ.

12:31 PM IST

കോട്ടയത്ത് മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം

താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം വരുന്നതിനാൽ കോട്ടയത്ത് മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം. കുമരകത്ത് മട പൊട്ടി. പതിനൊന്നായിരം പേർ ക്യാമ്പുകളിൽ കഴിയുകയാണ്. കോട്ടയത്ത് നിന്ന് കുമരകം, മൂന്നാർ ,ചേർത്തല എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി സർവീസ് നിർത്തി

12:30 PM IST

ദുരിതാശ്വാസ നിധി മറ്റൊരു കാര്യത്തിനും ഉപയോഗിക്കില്ലെന്നും മുഖ്യമന്ത്രി

സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള വ്യാജ പ്രചരണം തടയാൻ കൂട്ടായ പ്രവർത്തനം വേണം. കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ല ഇടപെടൽ വന്നു. ഇപ്രാവശ്യം സർക്കാർ അഭ്യർത്ഥന മുന്നോട്ടുവച്ചിട്ടില്ല. പക്ഷെ അതിന് മുമ്പേ ചിലർ അതിനെതിരെ പ്രചരണം തുടങ്ങി. നാടിനോട് സ്നേഹമുള്ളവർ ഈ ഹീനമായ പ്രവൃത്തി ചെയ്യില്ല. ദുരിതാശ്വാസ നിധി മറ്റൊരു കാര്യത്തിനും ഉപയോഗിക്കില്ലെന്നും മുഖ്യമന്ത്രി. 

12:28 PM IST

ഷോളയാർ തുറക്കുമെന്ന് തമിഴ്നാടിന്‍റെ മുന്നറിയിപ്പ്

ഷോളയാർ തുറക്കുമെന്ന് തമിഴ്നാടിന്‍റെ മുന്നറിയിപ്പ്. തുറന്നാൽ പറമ്പികുളത്തും പെരിങ്ങള്‍ക്കൂത്തിലും വെള്ളം എത്തും. ചാലക്കുടി പുഴയില്‍ വെള്ളം കൂടാന്‍ സാധ്യതയുണ്ട്. പരിഭ്രാന്തി വേണ്ട ജാഗ്രത മതിയെന്നും മുഖ്യമന്ത്രി. 

12:26 PM IST

21,60000 വൈദ്യുതി കണക്ഷനുകള്‍ തകരാറിലായെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത്  21,60000 വൈദ്യുതി കണക്ഷനുകള്‍ തകരാറിലായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 12 സബ് സ്റ്റേഷനുകള്‍ തകരാറിയിലായെന്നും മുഖ്യമന്ത്രി.

12:20 PM IST

കവളപ്പാറയിൽ സൈനികരും ഫയർഫോഴ്സും രക്ഷാ പ്രവർത്തനം തുടരുന്നുവെന്ന് മുഖ്യമന്ത്രി

കവളപ്പാറയിൽ സൈനികരും ഫയർഫോഴ്സും രക്ഷാ പ്രവർത്തനം തുടരുന്നുവെന്ന് മുഖ്യമന്ത്രി. 5 മണ്ണുമാന്തിയന്ത്രം അവിടെയെത്തിച്ചു. മലപ്പുറം -വയനാട് രക്ഷാ പ്രവർത്തനത്തിന് 2 ഹെലികോപ്റ്ററുകൾ രംഗത്തുണ്ട്. മലപ്പുറത്ത് മഴ കുറഞ്ഞു, നദിയിലെ വെള്ളം കുറഞ്ഞു.  10-12 അടി കനത്തിലാണ് മണ്ണ് വീണിരിക്കുന്നത് ചെളിയാണ്, അതു മാറ്റി കുടുങ്ങിയവരെയെടുക്കാനാണ് ശ്രമമെന്നും പിണറായി വിജയന്‍.

12:18 PM IST

60 മരണം സ്ഥിരീകരിച്ചു, 1551 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി

രാവിലെ 9 മണി വരെ 60 മരണം സ്ഥിരീകരിച്ചു. 1551 ക്യാമ്പുകളിലായി 65 540 കുടുംബങ്ങള്‍ എത്തി. 2,25, 3 31 പേർ ക്യാമ്പിൽ ഉണ്ടെന്നും മുഖ്യമന്ത്രി. 

12:14 PM IST

ദുരിതാശ്വാസ നിധിയിയെ കുറിച്ച് വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് സോഷ്യല്‍ മീഡിയയിലും കേരളത്തിന് പുറത്തും പ്രചാരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി. 

11:59 AM IST

കണ്ണീരും രോഷവും ഇരമ്പി കവളപ്പാറ: മുന്നറിയിപ്പ് പോലും കിട്ടിയില്ലെന്ന് നാട്ടുകാർ

കൃത്യസമയത്ത് ആളുകളെ ഒഴിപ്പിക്കാൻ കഴിയാതിരുന്നതാണ് കവളപ്പാറയിലെ സ്ഥിതി ഗുരുതരമാക്കിയത്. ഒന്നോ രണ്ടോ പൊലീസുകാർ വന്ന് രണ്ട് വീടുകളിലോ മറ്റോ കയറി മുന്നറിയിപ്പ് നൽകി മടങ്ങിയെന്നും, മൈക്ക് കെട്ടി ഒരു അനൗൺസ്മെന്‍റ് പോലുള്ള നടപടികളൊന്നും ഉണ്ടായിരുന്നതേയില്ലെന്നും നാട്ടുകാർ പറയുന്നു

ദുരന്തമുണ്ടായി മൂന്നാം ദിവസം മാത്രമാണ് സൈന്യം രക്ഷാപ്രവർത്തനത്തിനായി കവളപ്പാറയിലെത്തുന്നത്

11:48 AM IST

ഒന്നോ രണ്ടോ ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് മുഖ്യമന്ത്രി

ഒന്നോ രണ്ടോ ദിവസം കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രങ്ങള്‍ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് ദിവസം കൂടി ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി.

11:46 AM IST

കോഴിക്കോട് 50,000ത്തിലേറെ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ

കോഴിക്കോട് വെള്ളം ഇറങ്ങിയ ഭാഗങ്ങളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. മാവൂർ ഭാഗത്ത് കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണം രക്ഷാപ്രവർത്തകർ എത്തിച്ചു നൽകുന്നുണ്ട്. ജില്ലയിൽ 50,000ത്തിലേറെ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ട്.

11:45 AM IST

എ സി റോഡിൽ വെളളം കയറിയതോടെ ഗതാഗതം സ്തംഭിച്ചു

എ സി റോഡിൽ വെളളം കയറിയതോടെ ഗതാഗതം സ്തംഭിച്ചു.കെഎസ്ആർടിസി സർവ്വീസ് നിർത്തിവെച്ചിരിക്കുകയാണ്. റോഡിന്റെ വശങ്ങളിലുള്ള വീടുകളിലും വെള്ളം കയറിയിട്ടുണ്ട്

11:27 AM IST

കൊച്ചി വിമാനത്താവളത്തില്‍ ബോര്‍ഡിങ് പാസുകള്‍ നല്‍കിത്തുടങ്ങി

കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് 12 മുതല്‍ സര്‍വീസുകള്‍ തുടങ്ങും. 

വിമാനങ്ങളുടെ വിവരങ്ങള്‍ ഇങ്ങനെ...

11:25 AM IST

പാലക്കാട് ഷൊർണ്ണൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു

കനത്ത മഴയും മണ്ണിടിച്ചിലും മൂലം താറുമാറായ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. 35 ട്രെയിനുകളാണ് ഇന്ന് റദ്ദാക്കിയത്. ഷൊർണ്ണൂർ പാലക്കാട് റൂട്ടിൽ ഉടൻ തന്നെ സർവ്വീസ് ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. എന്നാൽ ഷൊർണ്ണൂർ - കോഴിക്കോട് റൂട്ട് പുനസ്ഥാപിക്കാൻ ഇനിയും സമയമെടുക്കും.

11:19 AM IST

പുത്തുമലയില്‍ ഇനി കണ്ടെത്താനുള്ളത് ഏഴ് പേരെ

കനത്തമഴയിൽ ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായ പുത്തുമലയിൽ ഇനി കണ്ടെത്താനുള്ളത് ഏഴ് പേരെ. രാവിലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സെെന്യവും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.

11:16 AM IST

ആശ്വാസ വാര്‍ത്ത; വയനാട്ടില്‍ മഴ കുറഞ്ഞു

മഴക്കെടുതിയില്‍ ഏറെ ദുരന്തം നേരിട്ട വയനാട്ടില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഇപ്പോള്‍ വയനാട്ടില്‍ മഴ കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തതിന്‍റെ നാലില്‍ ഒന്നായി മഴ കുറഞ്ഞു.

11:10 AM IST

കാസര്‍കോടും മഴ കുറഞ്ഞു, വെള്ളം ഇറങ്ങിത്തുടങ്ങി

മഴ കുറഞ്ഞതോടെ കാസർഗോട് തേജസ്വിനി പുഴയോട് ചേർന്ന പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങി. ആളുകൾ വീടുകളിലേക്ക് മടങ്ങുകയാണ്.  

11:08 AM IST

സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 63 ആയി

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 63 ആയി

11:02 AM IST

മണ്ണിടിച്ചിൽ ഭീഷണിയില്‍ ഇരിട്ടി മലയോര പ്രദേശം

മഴ മാറി വെള്ളമിറങ്ങിയപ്പോൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ് ഇരിട്ടി മലയോര പ്രദേശം. ഇന്നലെ ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നു.

10:58 AM IST

മൂന്നു ജില്ലകളിൽ ഇന്ന് റെഡ് അലേര്‍ട്ട്

കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരുന്നു.  വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് നിലവിലുള്ളത്.

10:35 AM IST

പീരുമേട്ടില്‍ മഴ കുറഞ്ഞു

ഇടുക്കിയിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെയുത്തിയ താലൂക്കുകളിൽ ഒന്നാണ് പീരുമേട്.  രാവിലെ മുതൽ മഴ മാറി നിൽക്കുന്നത് ആശ്വാസകരമായിട്ടുണ്ട്.  ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവർ വീടുകൾ വൃത്തിയാക്കി മാറാൻ തുടങ്ങി

10:34 AM IST

ദുരിതബാധിതർക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ

ദുരിതബാധിതർക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ. ദുരിതബാധിതരെ സഹായിക്കാൻ ജില്ലാ ഭരണകൂടം കളക്ഷൻ സെൻ്റർ തുടങ്ങി. തിരുവനന്തപുരം എസ്എംവി സ്കൂളിലാണ് കളക്ഷൻ സെൻ്റർ.

10:16 AM IST

താമരശ്ശേരി ചുരം വഴിയുള്ള കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചു

താമരശ്ശേരി ചുരം വഴിയുള്ള ബത്തേരി-- കോഴിക്കോട് കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചു

10:15 AM IST

അട്ടപ്പാടിയിൽ പ്രധാന റോഡ് മണ്ണിടിച്ചിൽ ഒലിച്ച് പോയി

അട്ടപ്പാടിയിൽ താവളത്ത് നിന്നുള്ള പ്രധാന റോഡ് മണ്ണിടിച്ചിൽ ഒലിച്ച് പോയി. ദുരിതാശ്വാസ ക്യാമ്പ് അടക്കം പതിനഞ്ചിലധികം ഊരുക്കൾ ഒറ്റപ്പെട്ടിരിക്കുകയാണ്. വാഹന ഗതാഗതം തടസ്സപ്പെട്ടതിനാൽ ഭക്ഷണം അടക്കം  അവശ്യവസ്തുക്കൾ കാൽനടയായാണ് എത്തിക്കാൻ ശ്രമിക്കുന്നത് .

10:10 AM IST

പുത്തുമലയിൽ തിരച്ചിൽ തുടങ്ങി; ഒരു മൃതദേഹം കൂടി കണ്ടെത്തി

കനത്തമഴയിൽ ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായ പുത്തുമലയിൽ ഇന്ന് രാവിലെ ആരംഭിച്ച തിരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി

10:05 AM IST

പത്തനംതിട്ടയിൽ മഴയുടെ ശക്തി കുറഞ്ഞു

പത്തനംതിട്ടയിൽ മഴയുടെ ശക്തി കുറഞ്ഞു. പമ്പയിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി. രക്ഷാപ്രവർത്തനത്തിന് മുൻകരുതൽ നടപടിയായി എത്തിയ മത്സ്യതൊഴിലാളികൾ ഇപ്പോൾ  പമ്പയിൽ ഇറങ്ങിയിട്ടുണ്ട്

9:52 AM IST

കാസര്‍കോട് വീട് തകര്‍ന്നു; വീട്ടുകാർ ഓടി രക്ഷപ്പെട്ടു

കാസര്‍കോഡ് ബെള്ളൂരിൽ മണ്ണിടിഞ്ഞ് വീട് തകർന്നു. കരിമലയിലെ അമ്പാടിയുടെ വീടാണ് തകർന്നത്. മണ്ണ് ഇടിയുന്നത് കണ്ട് വീട്ടുകാർ ഓടി രക്ഷപ്പെട്ടു. ആർക്കും പരിക്കേറ്റിട്ടില്ല.

9:51 AM IST

പുത്തുമലയിൽ രക്ഷാ പ്രവർത്തനത്തിന് തടസമായി മഴ തുടരുന്നു

പുത്തുമലയിൽ മഴ ഇന്നും രക്ഷാ പ്രവർത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്. പക്ഷെ ഗതാഗത സംവിധാനങ്ങൾ ഭാഗികമായി പുന:സ്ഥാപിക്കാനായത് ആശ്വാസമാണ്. കൂടുതൽ ആളുകളും സേനയും രക്ഷാദൗത്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

9:49 AM IST

വയനാട്ടിൽ മഴ മൂന്നിലൊന്നായി കുറഞ്ഞു

വയനാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിൽ ലഭിച്ചത് 62 എം എം മഴയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ശരാശരി 200 എം എം വരെയായിരുന്നു മഴയുടെ തോത്. മഴ മൂന്നിലൊന്നായി കുറഞ്ഞത് വയനാടിന് വലിയ ആശ്വാസമാകുന്നുണ്ട്.

9:45 AM IST

കോട്ടയത്ത് വൃദ്ധനെ പുഴയിൽ വീണ് കാണാതായി

കോട്ടയം തലയോലപ്പറമ്പിൽ വൃദ്ധനെ പുഴയിൽ വീണ് കാണാതായി. തലയോലപ്പറമ്പ് സ്വദേശി തോമസ് (74) നെയാണ് കാണാതായത്. ഇന്നലെ രാത്രിയിൽ സഹോദരന്റെ വീട്ടിൽ നിന്ന് മടങ്ങവെയാണ് കാണാതായത്.

9:18 AM IST

ഉരുൾപൊട്ടി വീണ മണ്ണിൽ മകളെ തിരഞ്ഞ് വിക്ടര്‍

കവളപ്പാറ സ്വദേശി വിക്ടർ ഇന്നലെ രാത്രി മുഴുവൻ തന്‍റെ വീടിന്‍റെ അവശിഷ്ടങ്ങൾ മുറിച്ച് മാറ്റി തന്‍റെ മകളെ തിരയുകയായിരുന്നു. രാവിലെ രക്ഷാപ്രവർത്തനം പുനരാരംഭിക്കാൻ എത്തിയ നാട്ടുക‌ാർ കാണുന്നത് കോൺക്രീറ്റ് പൊട്ടിക്കുന്ന വിക്ടറിനെയാണ്

കവളപ്പാറയിലെ കണ്ണീര്‍ക്കാഴ്ച

9:11 AM IST

എയർ ഇന്ത്യാ വിമാന സർവീസുകളുടെ സമയം

എയർ ഇന്ത്യാ വിമാന സർവീസുകളുടെ സമയം: ഉച്ചക്ക് 1.15 നുള്ള കൊച്ചി-ദുബൈ IX- 435 തിരുവനന്തപുരത്ത് നിന്നാണ് തിരിക്കുക. തിരിച്ച് സാധാരണ പോലെ കൊച്ചിയിലേക്ക് വരും. മസ്ക്കറ്റ് - കൊച്ചി വിമാനം 12.30ന് കൊച്ചിയിൽ വന്നിറങ്ങും കൊച്ചി - അബുദാബി 5.15ന് പുറപ്പെടും

9:10 AM IST

35 ട്രെയിൻ സർവീസുകൾ റദ്ദാക്കി

35 ട്രെയിൻ സർവീസുകൾ റദ്ദാക്കി പാലക്കാട് ഡിവിഷനിലെ 20 ഉം തിരുവനന്തപുരം ഡിവിഷനിലെ 15ഉം ട്രെയിനുകളാണ് റദ്ദാക്കിയത്.

9:06 AM IST

മൂന്നു പേരെ കാണാതായ മലപ്പുറം കോട്ടക്കുന്നിൽ വീണ്ടും തെരച്ചിൽ തുടങ്ങി

മണ്ണിടിഞ്ഞ് മൂന്നു പേരെ കാണാതായ മലപ്പുറം കോട്ടക്കുന്നിൽ വീണ്ടും തെരച്ചിൽ തുടങ്ങി. കൂടുതൽ മണ്ണ് മാന്തിയന്ത്രങ്ങൾ എത്തിച്ചാണ് തെരയുന്നത്. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ഇന്നലെ വൈകുന്നേരം തെരച്ചിൽ നിർത്തിവച്ചിരുന്നു

11:31 PM IST:

ഇരട്ടയാർ, കല്ലാർ എന്നീ എന്നീ ഡാമുകളുടെ ഷട്ടറുകൾ അടച്ചിട്ടുണ്ട്. അരുവിക്കര ഡാമിന്റെ ഷട്ടറിന്‍റെ ഉയരം 50 മുതൽ 20 സെന്‍റീമീറ്റർ വരെ കുറഞ്ഞിട്ടുണ്ട്. മറ്റു റിസർവോയറിലേക്കുള്ള വെള്ളത്തിന്‍റെ ഒഴുക്കും റിസർവോയറില്‍ നിന്നുള്ള വെള്ളത്തിന്‍റെ ഒഴുക്കും ഇപ്പോൾ സ്ഥിരഗതിയിലാണ്. 

11:04 PM IST:

മധ്യ കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ നാളെ മുതൽ സൗജന്യമായി പാൽ നൽകുമെന്ന് മിൽമ എറണാകുളം മേഖല യൂണിയൻ

10:46 PM IST:

അപ്പർ കുട്ടനാട് മേഖലകളിൽ 14 പാടശേഖരങ്ങളിലായി ആയിരം ഹെക്ടറിലെ കൃഷി നശിച്ചു. എണ്ണൂറിലധികം വീടുകളിൽ വെള്ളം കയറി. 6200 പേരാണ് ജില്ലയിലെ 48 ദുരിതാശ്വാസ ക്യാമ്പുകളിലായിയുള്ളത്.

Read More: വെള്ളപ്പൊക്കം രൂക്ഷമായി: ആലപ്പുഴയില്‍ ആയിരത്തിലേറെ ഹെക്ടര്‍ കൃഷി നശിച്ചു

10:44 PM IST:

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കിട്ടിയത് 467 മില്ലി മഴ. ഈ കാലവർഷത്തിൽ കിട്ടേണ്ട മഴയുടെ നാലിലൊന്നും കിട്ടിയത് ഈ അഞ്ച് ദിവസം കൊണ്ടാണ്. നാളെ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം. സംസ്ഥാനത്തെ കാലാവസ്ഥയിലുണ്ടായ അപകടകരമായ ചില മാറ്റങ്ങളിലേക്കാണ് അടുപ്പിച്ചുള്ള വര്‍ഷങ്ങളിലുണ്ടായ പ്രളയം വിരല്‍ ചൂണ്ടുന്നതെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. 

Read More: കാലവര്‍ഷത്തില്‍ കിട്ടേണ്ട മഴയുടെ നാലി‍ലൊന്നും അഞ്ച് ദിവസം കൊണ്ട് പെയ്തു

10:27 PM IST:

കോഴിക്കോട് ജില്ലയിൽ 317 ക്യാമ്പുകളിലായി 18024 കുടുംബങ്ങളിലെ 58317 പേർ കഴിയുന്നു

10:22 PM IST:

മധ്യകേരളത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ നാളെ മുതൽ സൗജന്യമായി പാൽ നൽകുമെന്ന് മിൽമ എറണാകുളം മേഖല യൂണിയൻ അറിയിച്ചു. 

9:59 PM IST:

കുട്ടനാട്ടിലെ കൈനകരിയിൽ പാടശേഖരങ്ങളിൽ മട വീണതിനെ തുടർന്ന് ദുരിതത്തിലായവരെ  പുനരധിവസിപ്പിക്കുന്നതിനായി ആലപ്പുഴ എസ്ഡിവിജെബിഎസ് സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 

ഇന്ന് വൈകുന്നേരത്തോടെ ആകെ 80 കുടുംബങ്ങളിലായി 333 പേരാണ് ക്യാമ്പിലുള്ളത്. ജലഗതാഗത വകുപ്പിന്റെ രണ്ടു ബോട്ടുകളും മൂന്നു വാട്ടർ ആംബുലൻസും രണ്ട് ഫയർ ആന്റ് റസ്‌ക്യൂ ബോട്ടുകളും ചേർന്നാണ് കുടുംബങ്ങളെ കൈനകരിയിൽ നിന്നും ഒഴിപ്പിച്ച് ആലപ്പുഴയിലെത്തിച്ചത്.

Read More: കൈനകരിയിൽ ഒഴിപ്പിച്ചവർക്കായി ക്യാമ്പ് തുറന്നു

9:55 PM IST:

പ്രധാനമന്ത്രിയോട് കേരളത്തിലെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി . "ക്യാന്പുകളിൽ കൂടുതൽ സൗകര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്" . രാജ്യം കേരളത്തിന് ഒപ്പം നിൽക്കണമെന്ന് രാഹുൽ ഗാന്ധി. കൂടുതൽ കേന്ദ്ര സഹായം ആവശ്യപ്പെടുമെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. 

9:50 PM IST:

സംസ്ഥാനത്ത് ഏറ്റവും അധികം ആളുകളെ പ്രളയം ബാധിച്ചത് കോഴിക്കോട് ജില്ലയിലാണ്. അരലക്ഷത്തിലേറെ പേർ ദുരിതാശ്വാസ ക്യാംപുകളിലായി. പുഴകളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ രക്ഷാപ്രവർത്തനം സജീവമായി. വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയവർ പാമ്പടക്കമുള്ള ഇഴജന്തുക്കളെകണ്ട് പകച്ച് നിൽക്കുകയാണ്.

Read More: ദുരിതാശ്വാസക്യാംപില്‍ അരലക്ഷത്തോളം പേര്‍: പ്രളയത്തില്‍ പതറി കോഴിക്കോട്

9:09 PM IST:

ഇടുക്കി മൂന്നാർ പെരിയവരെ പാലത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. ചെറിയ വാഹനങ്ങളാണ് കടത്തി വിടുന്നത്. താത്കാലിക പാലം നിർമിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്

8:57 PM IST:

ക്യാമ്പുകളില്‍ നിന്ന് പോകുന്നവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുമ്പോൾ തങ്ങളുടെ വീട് നഷ്ടപ്പെട്ടതിലും, വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടതിലും, രേഖകൾ നഷ്ടപ്പെട്ടതിലുമുള്ള സങ്കടമാണ് എല്ലാവരും പങ്കുവെച്ചത്. ചിലർ മാനസിക സംഘർഷത്തിലാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. പ്രളയ ദുരിതം നേരിട്ട് സ്വന്തം വീടുകളിലേക്ക് തിരികെ പോകുന്നവര്‍ക്ക് ഉണ്ടാകാനിടയുള്ള മാനസിക സംഘര്‍ഷങ്ങള്‍ പരിഗണിച്ച് ഇത്തരം ആളുകള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി പ്രത്യേക ആരോഗ്യ-കൗണ്‍സലിംഗ് സംഘത്തെ സജ്ജമാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

8:29 PM IST:

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി കൈകോര്‍ത്ത് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് കൂട്ടായ്മ. നാളെ രാവിലെ 10 മണി മുതല്‍ കലൂരിലെ മാമാങ്കം സ്റ്റ്യുഡിയോയില്‍ ദുരിതാശ്വാസക്യാമ്പിലേക്ക് ആവശ്യമായ സാധൻങ്ങള്‍ ശേഖരിക്കുന്നു. കേരളത്തിനായി ഒരുമിച്ച് നില്‍ക്കാമെന്ന് സംഘാടകര്‍. 

8:22 PM IST:

നാളെ സംസ്ഥാനത്ത് എവിടെയും റെഡ് അലര്‍ട്ട് ഇല്ല, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

8:17 PM IST:

കനത്തമഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ ദുരിതത്തിലായവര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയും സബ് കളക്ടര്‍ കൃഷ്ണ തേജയും. ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി അവശ്യവസ്തുക്കള്‍ നല്‍കാനാണ് അദീല അബ്ദുള്ളയും സബ് കളക്ടര്‍ കൃഷ്ണ തേജയും അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

Read More: ദുരിതബാധിതര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ആലപ്പുഴ കളക്ടറും സബ് കളക്ടറും

8:14 PM IST:

മഴക്കെടുതിയില്‍ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് തകര്‍ന്നത് 3052 വീടുകള്‍. ഇതില്‍ 265 വീടുകള്‍ പൂര്‍‍ണ്ണമായും നശിച്ചു.  2,787 വീടുകള്‍ ഭാഗികമായി തകര്‍ന്നു. രണ്ടരലക്ഷത്തിലേറെ പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയതെന്നും സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. പേമാരിയും ഉരുള്‍പൊട്ടലും ഏറ്റവും നാശം വിതച്ചത് മലപ്പുറം ജില്ലയിലാണ്.

Read More: നാല് ദിവസത്തിനിടെ തകര്‍ന്നത് 3052 വീടുകള്‍, കാണാതായവര്‍ 67 പേര്‍; സര്‍ക്കാര്‍ കണക്കുകള്‍ ഇങ്ങനെ

7:46 PM IST:

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 76 ആയി .

7:39 PM IST:

കോഴിക്കോട് ഒരു മരണം കൂടി.വടകര തൂണേരിയിൽ ഇബ്രാഹിം മരം മുറിക്കുന്നതിന് ഇടയിൽ മരത്തിൽ നിന്ന് വീണ് മരിച്ചു. ഇതോടെ ജില്ലയിൽ മരണം 17 ആയി

7:37 PM IST:

പാലക്കാട് നിന്ന് ചുരം വഴി  അട്ടപ്പാടിയിലേക്ക്  കെഎസ്ആർടിസി ബസ്സുകൾ ഓടിത്തുടങ്ങി. മുഴുവൻ സർവീസുകളും പതിവുപോലെ നടക്കുന്നുണ്ടെന്ന് പാലക്കാട് കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു. 

7:25 PM IST:

മണ്ണടിച്ചിലും ഉരുൾ പൊട്ടലും നടന്ന സ്ഥലം അസ്ഥിരമായതിനാൽ ഏറെ വാഹനങ്ങളും, പ്രത്യേകിച്ച് ജെ സി ബി യും ഹെവി വാഹനങ്ങളും എത്തിക്കുന്നത് അപകട സാധ്യത കൂട്ടുമെന്ന് യുഎൻ ദുരന്ത ലഘൂകരണവിഭാഗം തലവൻ മുരളി തുമ്മാരുകുടി. ഉരുള്‍പൊട്ടിയ സ്ഥലത്തെ രക്ഷാപ്രവര്‍ത്തനത്തിനിടെ വിഐപികളുടെ സന്ദര്‍ശനം വേണ്ടെന്നും തുമ്മാരക്കുടി.

Read More: ഉരുള്‍പൊട്ടിയ ഇടങ്ങളില്‍ തിരച്ചില്‍ നടത്തേണ്ടത് ജെസിബിയുപയോഗിച്ചല്ല, വിഐപികളും വേണ്ട: മുരളി തുമ്മാരുകുടി

7:16 PM IST:

കുണ്ടുതോട് വീട് തകർന്ന് മരിച്ച യുനുസിന്‍റെ കുട്ടികളെ കാണാന്‍ രാഹുൽ ഗാന്ധി എത്തി

7:01 PM IST:

തൃശൂരിൽ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. മംഗലത്ത് വീട്ടിൽ പ്രദീപൻ ആണ് മരിച്ചത്. 

6:54 PM IST:

അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടത്തില്‍  നാളെ മുതൽ സഞ്ചാരികൾക്ക് സന്ദർശിക്കാൻ അനുമതി

6:43 PM IST:

മലപ്പുറം മമ്പാട് എംഇഎസ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിൽ രാഹുൽ ഗാന്ധി എത്തി. മമ്പാട് പഞ്ചായത്തിലെ 558 പേരുള്ള ക്യാമ്പാണിത്. 

6:40 PM IST:

പയ്യന്നൂർ നഗരസഭ വണ്ണാത്തിപ്പുഴക്ക് കുറുകെയുള്ള മീങ്കുഴി റെഗുലേറ്ററിന്‍റെ ഷട്ടർ തകർന്നു. വീടുകളിൽ വെള്ളം കയറി.

6:36 PM IST:

ദുരന്തബാധിത പ്രദേശങ്ങൾക്ക് കൈത്താങ്ങായി എറണാകുളം ജില്ലയിൽ തുടങ്ങിയ കളക്ഷൻ സെന്‍ററുകളിലും തണുപ്പൻ പ്രതികരണമാണ്. കളക്ട്രേറ്റിലടക്കം കളക്ഷൻ സെന്‍ററുകൾ തുടങ്ങിയെങ്കിലും മരുന്നടക്കമുള്ള അവശ്യവസ്തുക്കൾ കാര്യമായെത്തുന്നില്ല. കഴിഞ്ഞ പ്രളയകാലത്ത് ആയിരങ്ങൾക്ക് കൈത്താങ്ങായ 'അൻപൊട് കൊച്ചി'യിലും ഇതാണവസ്ഥ.

Read More: താരങ്ങൾ നിങ്ങളോട് പറയുന്നു: 'അൻപൊടു കൊച്ചി'യിൽ സഹായം കുറവാണ്, ഒപ്പം നിൽക്കണം

6:28 PM IST:

ഉരുള്‍പൊട്ടി വന്‍ അപകടമുണ്ടായ വയനാട്ടിലെ പുത്തുമലയിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. പുത്തുമലയിൽ കണ്ടെത്തിയത് 10 പേരുടെ മൃതദേഹം. 

6:20 PM IST:

കവളപ്പാറയില്‍ ഉരുള്‍പൊട്ടി കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. 

6:20 PM IST:

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 73 ആയി. 

6:10 PM IST:

വയനാട് എംപി രാഹുല്‍ ഗാന്ധി ഉരുള്‍പൊട്ടലുണ്ടായി ദുരന്തഭൂമിയായി മാറിയ കവളപ്പാറ സന്ദര്‍ശിച്ചു. പ്രദേശത്തെ ആളുകളുമായി രാഹുല്‍ സംസാരിച്ചു. 

6:07 PM IST:

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ക്യാമ്പുകളില്‍ കഴിയുന്നത് 2.5 ലക്ഷത്തിലധികം പേര്‍.1621 ക്യാമ്പുകളിലായി 254339 പേര്‍ താമസിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. മഴക്കെടുതി ഏറ്റവുമധികം ബാധിച്ച മലപ്പുറം ജില്ലയില്‍ 237 ക്യാമ്പുകളിലായി 54139 പേരും കോഴിക്കോട് 317 ക്യാമ്പുകളിലായി 52416 പേരുമാണ് കഴിയുന്നത്. വയനാട് 207 ക്യാമ്പുകളിലായി 35882 പേരുണ്ട്.  

6:00 PM IST:

കോട്ടയം മാണിക്കുന്നത്ത് തോട്ടിൽ കുളിക്കാനിറങ്ങി കാണാതായ യുവാവ് മരിച്ചു. പാറേപ്പാടം സ്വദേശി നന്ദു(19)വാണ് മരിച്ചത്. ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുന്നു

5:40 PM IST:

ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ ഇടുക്കിയിലെ രണ്ട്‌ ഡാമുകൾ അടച്ചു.  കല്ലാർ, ഇരട്ടയാർ ഡാമുകളുടെ ഷട്ടറുകളാണ് അടച്ചത്

5:37 PM IST:

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 72

5:45 PM IST:

തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന മംഗളൂരു, മലബാർ, മാവേലി എസ്പ്രസ്സുകൾ റദ്ദാക്കി. 

12602 മംഗലാപുരം - എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ 
12686 മംഗലാപുരം - എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ 
56324 മംഗലാപുരം - കോയന്പത്തൂർ
16528 കണ്ണൂർ - യശ്വന്ത്പൂര്‍ 
56604 ഷൊര്‍ണ്ണൂര്‍ - കോയന്പത്തൂർ 
56323 കോയന്പത്തൂർ‍ - മംഗലാപുരം
16858 മംഗലാപുരം സെൻട്രൽ - പുതുച്ചേരി
2610 കോയന്പത്തൂര്‍ - മംഗലാപുരം സെന്‍ട്രല്‍
2609 മംഗലാപുരം സെന്‍ട്രല്‍ - കോയന്പത്തൂർ
2607 എറണാകുളം ജംഗ്ഷന്‍ - ബനസ് വാടി

5:34 PM IST:

കോട്ടയം മാണിക്കുന്നത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. പാറേപ്പാടം സ്വദേശി നന്ദുവിനെയാണ് (19) കാണാതായത്. 
ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുന്നു.

5:32 PM IST:

ശാന്തന്‍പാറ സ്വദേശി ഈട്ടിക്കല്‍ സാബു (55)ആണ് മരിച്ചത്. ആനയിറങ്കല്‍ എണ്‍പതേക്കര്‍ ഭാഗത്തുവെച്ചാണ് വള്ളം മറിഞ്ഞ് അപകടമുണ്ടായത്. മൃതദേഹം നെടുംകണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

5:13 PM IST:

നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ ഭാഗങ്ങളിലാണ് മഴ പെയ്യുന്നത്

5:06 PM IST:

കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് ഒരാള്‍ മരിച്ചു. പേരളശ്ശേരി വാവോട് സ്വദേശി ഇഖ്ബാൽ (39) ആണ് മരിച്ചത് . 

5:05 PM IST:

 നാൽപ്പതോളം നായ്ക്കളെ സംരക്ഷിക്കാനായി, ക്യാമ്പിലേക്ക് പോകാതെ വീട്ടിൽ കൂട്ടിരിക്കുകയാണ് തൃശൂർ തളിക്കുളം സ്വദേശികളായ സിന്‍റോയും സുനിതയും. പ്രദേശത്ത് വെള്ളം കയറിയതോടെ അയൽക്കാർ എല്ലാം ക്യാമ്പിലേക്ക് മാറിയെങ്കിലും നായ്‍ക്കള്‍ ഉള്ളതിനാല്‍ വീട്ടില്‍ തന്നെ തുടരുകയാണ് ഇവര്‍. 

Read More: 'ക്യാമ്പില്‍ പോയാല്‍ നായ്‍ക്കള്‍ക്ക് ആര് ഭക്ഷണം നല്‍കും'; സുനിത കൂട്ടിരിക്കുന്നത് നാൽപ്പതോളം നായ്‍ക്കള്‍ക്ക്

5:01 PM IST:

 കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച. കൈനകരി പഞ്ചായത്തിലെ ആറുപങ്ക് പാടശേഖരത്തിലാണ് മടവീണത്. 

5:01 PM IST:

പുത്തുമല ദുരന്തത്തില്‍ അപകടത്തിൽപ്പെട്ടവർ എത്ര പേരെന്ന് കൃത്യമായി പറയാനാകില്ലെന്ന് വയനാട് ജില്ലാ കളക്ടർ എ ആർ അജയ കുമാർ.  17 പേർ അപകടത്തിൽപ്പെട്ടതായാണ് പ്രാഥമിക കണക്ക്. എന്നാൽ ഈ കണക്ക് വസ്തുതാപരമെന്ന് പറയാനാകില്ല. അപകടത്തിൽപ്പെട്ടവർ ഇതര സംസ്ഥാനക്കാരായതിനാൽ തന്നെ വിവരശേഖരണം ദുഷ്കരമാണ്. വയനാട്ടിലെ ഖനന പ്രവർത്തനങ്ങൾക്ക് കർശനമായ നിയന്ത്രണം കൊണ്ടുവരുമെന്നും കളക്ടർ പറഞ്ഞു. 

4:53 PM IST:

മഴക്കെടുതിയില്‍ വലയുന്ന പ്രദേശങ്ങള്‍സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി എത്തി. മലപ്പുറത്തെ പോത്തുകല്‍ ദുരിതാശ്വാസക്യാമ്പിലെത്തിയ രാഹുല്‍ ഗാന്ധി ക്യാമ്പിലുള്ളവരുമായി സംസാരിച്ചു. ഇന്ന് വൈകീട്ടോടെയാണ് രാഹുല്‍ കോഴിക്കോട് എത്തിയത്. തുടര്‍ന്ന് ദുരിതാശ്വാസക്യാമ്പിലേക്ക് പോകുകയായിരുന്നു. 

4:43 PM IST:

കവളപ്പാറയില്‍നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. രാഗിണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. 

4:37 PM IST:

കൊല്ലം, തൃശ്ശൂർ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. ഇരു ജില്ലകളിലെയും ചില പ്രദേശങ്ങളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. മൂന്നര മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാനും സാധ്യതയുണ്ട്. 

4:33 PM IST:

എറണാകുളം - വിശാഖപട്ടണം സ്‌പെഷ്യൽ ട്രയിൻ അഞ്ച് മണിക്ക് പുറപ്പെടും. നാളത്തെ കോർബ എക്സ്പ്രസ് തിരുവനന്തപുരത്തുനിന്ന് തന്നെ സര്‍വ്വീസ് നടത്തും. നേരത്തെ കോയമ്പത്തൂരിൽ നിന്ന് പുറപ്പെടും എന്നായിരുന്നു അറിയിച്ചിരുന്നത്. 

4:02 PM IST:

അട്ടപ്പാടിയിലെ ദുരിത ബാധിത മേഖലകൾ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷം സർക്കാരിന് എല്ലാ വിധ പിന്തുണയും ഉറപ്പ് നൽകുന്നുവെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി

3:57 PM IST:

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷം സർക്കാരിന് എല്ലാ വിധ പിന്തുണയും ഉറപ്പ് നൽകുന്നുവെന്ന് ഉമ്മൻ ചാണ്ടി . കേന്ദ്ര സഹായം തേടാൻ ഇടപെടൽ നടത്തും ആരെയും കുറ്റപ്പെടുത്താൻ ഇപ്പോൾ തയാറല്ലെന്നും ഉമ്മൻ ചാണ്ടി  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

3:56 PM IST:

കോഴിക്കോട് വീണ്ടും മഴ കനത്തു. നഗരത്തിൽ കാറ്റും മഴയും

4:02 PM IST:

കൊല്ലം, തൃശൂര്‍ ജില്ലകളുടെ ഏതാനും ഭാഗങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. മണിക്കൂറില്‍ 40 മുതല്‍ 50 വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മൂന്നര മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.  മിന്‍പിടുത്തക്കാര്‍ ജാഗ്രത പാലിക്കണം.

3:40 PM IST:

മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 68 ആയി. കവളപ്പാറയില്‍ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ മലപ്പുറം കോട്ടക്കുന്നില്‍ നിന്ന് രണ്ട് പേരുടെ മൃതദേഹം കൂടി കിട്ടി. കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 11 ആയിട്ടുണ്ട്. മുഹമ്മദിന്‍റെ മൃതദേഹമാണ് ഏറ്റവും ഒടുവിലായി ലഭിച്ചത്. കോട്ടക്കുന്നില്‍ അമ്മയുടെയും മകളുടെയും മൃതദേഹമാണ് ലഭിച്ചത്

3:04 PM IST:

വയനാട് എംപിയും മുന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തി. സുരക്ഷാ പ്രശ്നങ്ങള്‍ മൂലം കഴിഞ്ഞ ദിവസം രാഹുല്‍ സന്ദര്‍ശനം നീട്ടിവയ്ക്കുകയായിരുന്നു. രാഹുല്‍ ദുരന്ത ബാധിത പ്രശ്നങ്ങളില്‍ സന്ദര്‍ശനം നടത്തും. ഇന്ന് ഉച്ചയ്ക്ക് ശേഷം കരിപ്പൂര്‍ വിമാനത്താവളത്തിലാണ് രാഹുല്‍ എത്തിയത്.

വയനാടിന് ആശ്വാസമേകാൻ രാഹുൽ ഗാന്ധി എത്തി: ദുരിത ബാധിത പ്രദേശങ്ങൾ സന്ദര്‍ശിക്കും

2:50 PM IST:

മലപ്പുറം ജില്ലയിൽ ഒറ്റപ്പെട്ടു പോയ ഇരുട്ടുകുത്തി കോളനിയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ വ്യോമസേനയുടെ സഹായത്തോടെ എയർ ഡ്രോപ്പ് വഴി ഭക്ഷണം എത്തിച്ചു.

2:48 PM IST:

11 /08/2019 രാത്രി 11:30 വരെ പൊഴിയൂർ മുതൽ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 3.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു.

2:47 PM IST:

11 -08-2019 മുതൽ 12-08-2019 വരെ പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കേരള തീരത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട് .മേൽപറഞ്ഞ കാലയളവിൽ മത്സ്യത്തൊഴിലാളികൾ പ്രസ്തുത പ്രദേശങ്ങളിൽ കടലിൽ പോകരുതെന്ന് നിർദേശിക്കുന്നു.

2:43 PM IST:

ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ വസ്തുക്കള്‍ കൊല്ലത്ത് ശേഖരിച്ച് തുടങ്ങി.കൊല്ലം ജില്ലയില്‍ താലൂക്ക് അടിസ്ഥാനത്തിലാണ് കളക്ഷൻ സെന്‍ററുകള്‍ പ്രവർത്തിക്കുന്നത്. മഹാപ്രളയത്തിന് ലഭിച്ച സഹകരണം കിട്ടുന്നില്ലന്നും ഉദ്യോഗസ്ഥർ പറയുന്നു.

2:33 PM IST:

ദുരിതബാധിതരെ രക്ഷിക്കാൻ പഴയ ആവേശമില്ലാതെ കേരളം. കളക്ഷൻ സെന്‍ററുകളിൽ വേണ്ടത്ര സാധനങ്ങളെത്തുന്നില്ല

ദുരിതബാധിതമേഖലകളിലേക്ക് സഹായമെത്തിക്കാനുള്ള കളക്ഷൻ സെന്‍ററുകളിൽ തണുപ്പൻ പ്രതികരണമാണിപ്പോൾ

2:09 PM IST:

കോഴിക്കോട് ജില്ലയിൽ മഴ കുറഞ്ഞു. എന്നാൽ പുഴകളിൽ നിന്നും കരയിലേക്കുള്ള ഒഴുക്ക് തുടരുന്നതിനാൽ ജലനിരപ്പ് കാര്യമായി കുറയുന്നില്ല.

1:36 PM IST:

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചത് 68 പേര്‍. കവളപ്പാറയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഇവിടെ മാത്രം 11 പേരാണ് മരണപ്പെട്ടത്.

1:28 PM IST:

കേന്ദ്രസർക്കാരിനോട്  പ്രത്യേക സാമ്പത്തിക സഹായം ഇതുവരെ അഭ്യർത്ഥിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് കേന്ദ്രസർക്കാരിൻറെ ഭാഗത്തുനിന്നും നല്ല പ്രതികരണമുണ്ടാകുന്നുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിവിളിച്ചിരുന്നുവെങ്കിലും ഭാഷയുടെ പ്രശ്നമുള്ളതിനാൽ പരസ്പരം സംസാരിക്കാനായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

1:23 PM IST:

കാസർഗോഡ് നീലേശ്വരം ചാത്തമത്ത്  വെള്ളക്കെട്ടിൽ വീണ് വൃദ്ധൻ മരിച്ചു.  കൊഴുമ്മൽ അമ്പൂട്ടി (75) ആണ് മരിച്ചത്

1:21 PM IST:

പത്തനംതിട്ടയിൽ മഴയുടെ ശക്തികുറഞ്ഞതോടെ പമ്പയിലും അച്ചൻകോവിലാറിലും ജലനിരപ്പ് താണു തുടങ്ങി. മുൻകരുതൽ നടപടിയായി എത്തിയ മത്സ്യതൊഴിലാളികളുടെ സംഘം  ജില്ലയിൽ  രണ്ടിടത്തായി ക്യാംപ് ചെയ്യുന്നുണ്ട്. താഴ്ന്ന പ്രദേശത്ത് താമസിക്കുന്ന കൂടുതൽ ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.

1:41 PM IST:

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 66 ആയി. മലപ്പുറം കോട്ടക്കുന്നില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ മൂന്ന് പേരില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

കോട്ടക്കുന്നിൽ ഒന്നര വയസ്സുകാരന്‍റെയും അമ്മയുടെയും മൃതദേഹങ്ങൾ കണ്ടെത്തി, വൃദ്ധയ്ക്കായി തെരച്ചിൽ

12:52 PM IST:

മധ്യകേരളത്തിൽ മഴപ്പെയ്ത്തിലുണ്ടായ കുറവ് ദുരിതബാധിത മേഖലകൾക്ക് ആശ്വാസമായി.  പെരിയാറിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് താഴ്ന്നു. കോട്ടയത്ത് മഴ കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നുണ്ട്. പെരിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ എറണാകുളം ജില്ലയിലെ ദുരിത ബാധിത മേഖലകളിൽ ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. എന്നാൽ പറവൂരിലടക്കം എറണാകുളത്തിന്‍റെ താഴ്ന്ന മേഖലകളിൽ വെളളമിറങ്ങിയിട്ടില്ല.

12:50 PM IST:

പ്രളയദുരിതബാധിതരെ സഹായിക്കാനായി പൊതുജനങ്ങള്‍ കാണിക്കുന്ന സന്നദ്ധത ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ സഹായിക്കാൻ താൽപര്യമുള്ള ചിലർ പ്രത്യേക അടയാളങ്ങളോടെ എത്തുന്നുണ്ട്. അങ്ങനെ ക്യാമ്പിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

12:46 PM IST:

റണ്‍വേയില്‍ അടക്കം വെള്ളം കയറിയത് മൂലം അടച്ചിട്ടിരുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം തുറന്നു. ആദ്യ വിമാനം ഇറങ്ങി.

12:39 PM IST:

മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 65 ആയി. മലപ്പുറം കോട്ടക്കുന്നില്‍ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തി. കവളപ്പാറയില്‍ വിക്ടറിന്‍റെ മകള്‍ അലീനയുടെ മൃതദേഹവും കണ്ടെത്തി. 

12:34 PM IST:

ദുരന്തബാധിത പ്രദേശങ്ങൾക്ക് കൈത്താങ്ങായി  എറണാകുളം ജില്ലയിൽ  തുടങ്ങിയ കളക്ഷൻ സെന്‍ററുകളിലും  തണുപ്പൻ പ്രതികരണം. കളക്ട്രേറ്റിലടക്കം കളക്ഷൻ സെന്‍ററുകൾ തുടങ്ങിയെങ്കിലും മരുന്നുകളടക്കമുളള ആവശ്യവസ്തുക്കൾ കാര്യമായെത്തുന്നില്ല.  കഴിഞ്ഞ പ്രളയകാലത്ത് ആയിരങ്ങൾക്ക് കൈത്താങ്ങായ അൻപൊടുകൊച്ചിയിലും  ഇതാണവസ്ഥ.

12:33 PM IST:

താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം വരുന്നതിനാൽ കോട്ടയത്ത് മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം. കുമരകത്ത് മട പൊട്ടി. പതിനൊന്നായിരം പേർ ക്യാമ്പുകളിൽ കഴിയുകയാണ്. കോട്ടയത്ത് നിന്ന് കുമരകം, മൂന്നാർ ,ചേർത്തല എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി സർവീസ് നിർത്തി

12:32 PM IST:

സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള വ്യാജ പ്രചരണം തടയാൻ കൂട്ടായ പ്രവർത്തനം വേണം. കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ല ഇടപെടൽ വന്നു. ഇപ്രാവശ്യം സർക്കാർ അഭ്യർത്ഥന മുന്നോട്ടുവച്ചിട്ടില്ല. പക്ഷെ അതിന് മുമ്പേ ചിലർ അതിനെതിരെ പ്രചരണം തുടങ്ങി. നാടിനോട് സ്നേഹമുള്ളവർ ഈ ഹീനമായ പ്രവൃത്തി ചെയ്യില്ല. ദുരിതാശ്വാസ നിധി മറ്റൊരു കാര്യത്തിനും ഉപയോഗിക്കില്ലെന്നും മുഖ്യമന്ത്രി. 

12:31 PM IST:

ഷോളയാർ തുറക്കുമെന്ന് തമിഴ്നാടിന്‍റെ മുന്നറിയിപ്പ്. തുറന്നാൽ പറമ്പികുളത്തും പെരിങ്ങള്‍ക്കൂത്തിലും വെള്ളം എത്തും. ചാലക്കുടി പുഴയില്‍ വെള്ളം കൂടാന്‍ സാധ്യതയുണ്ട്. പരിഭ്രാന്തി വേണ്ട ജാഗ്രത മതിയെന്നും മുഖ്യമന്ത്രി. 

12:30 PM IST:

സംസ്ഥാനത്ത്  21,60000 വൈദ്യുതി കണക്ഷനുകള്‍ തകരാറിലായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 12 സബ് സ്റ്റേഷനുകള്‍ തകരാറിയിലായെന്നും മുഖ്യമന്ത്രി.

12:22 PM IST:

കവളപ്പാറയിൽ സൈനികരും ഫയർഫോഴ്സും രക്ഷാ പ്രവർത്തനം തുടരുന്നുവെന്ന് മുഖ്യമന്ത്രി. 5 മണ്ണുമാന്തിയന്ത്രം അവിടെയെത്തിച്ചു. മലപ്പുറം -വയനാട് രക്ഷാ പ്രവർത്തനത്തിന് 2 ഹെലികോപ്റ്ററുകൾ രംഗത്തുണ്ട്. മലപ്പുറത്ത് മഴ കുറഞ്ഞു, നദിയിലെ വെള്ളം കുറഞ്ഞു.  10-12 അടി കനത്തിലാണ് മണ്ണ് വീണിരിക്കുന്നത് ചെളിയാണ്, അതു മാറ്റി കുടുങ്ങിയവരെയെടുക്കാനാണ് ശ്രമമെന്നും പിണറായി വിജയന്‍.

12:19 PM IST:

രാവിലെ 9 മണി വരെ 60 മരണം സ്ഥിരീകരിച്ചു. 1551 ക്യാമ്പുകളിലായി 65 540 കുടുംബങ്ങള്‍ എത്തി. 2,25, 3 31 പേർ ക്യാമ്പിൽ ഉണ്ടെന്നും മുഖ്യമന്ത്രി. 

12:17 PM IST:

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് സോഷ്യല്‍ മീഡിയയിലും കേരളത്തിന് പുറത്തും പ്രചാരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി. 

12:02 PM IST:

കൃത്യസമയത്ത് ആളുകളെ ഒഴിപ്പിക്കാൻ കഴിയാതിരുന്നതാണ് കവളപ്പാറയിലെ സ്ഥിതി ഗുരുതരമാക്കിയത്. ഒന്നോ രണ്ടോ പൊലീസുകാർ വന്ന് രണ്ട് വീടുകളിലോ മറ്റോ കയറി മുന്നറിയിപ്പ് നൽകി മടങ്ങിയെന്നും, മൈക്ക് കെട്ടി ഒരു അനൗൺസ്മെന്‍റ് പോലുള്ള നടപടികളൊന്നും ഉണ്ടായിരുന്നതേയില്ലെന്നും നാട്ടുകാർ പറയുന്നു

ദുരന്തമുണ്ടായി മൂന്നാം ദിവസം മാത്രമാണ് സൈന്യം രക്ഷാപ്രവർത്തനത്തിനായി കവളപ്പാറയിലെത്തുന്നത്

11:50 AM IST:

ഒന്നോ രണ്ടോ ദിവസം കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രങ്ങള്‍ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് ദിവസം കൂടി ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി.

11:49 AM IST:

കോഴിക്കോട് വെള്ളം ഇറങ്ങിയ ഭാഗങ്ങളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. മാവൂർ ഭാഗത്ത് കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണം രക്ഷാപ്രവർത്തകർ എത്തിച്ചു നൽകുന്നുണ്ട്. ജില്ലയിൽ 50,000ത്തിലേറെ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ട്.

11:47 AM IST:

എ സി റോഡിൽ വെളളം കയറിയതോടെ ഗതാഗതം സ്തംഭിച്ചു.കെഎസ്ആർടിസി സർവ്വീസ് നിർത്തിവെച്ചിരിക്കുകയാണ്. റോഡിന്റെ വശങ്ങളിലുള്ള വീടുകളിലും വെള്ളം കയറിയിട്ടുണ്ട്

11:31 AM IST:

കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് 12 മുതല്‍ സര്‍വീസുകള്‍ തുടങ്ങും. 

വിമാനങ്ങളുടെ വിവരങ്ങള്‍ ഇങ്ങനെ...

11:28 AM IST:

കനത്ത മഴയും മണ്ണിടിച്ചിലും മൂലം താറുമാറായ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. 35 ട്രെയിനുകളാണ് ഇന്ന് റദ്ദാക്കിയത്. ഷൊർണ്ണൂർ പാലക്കാട് റൂട്ടിൽ ഉടൻ തന്നെ സർവ്വീസ് ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. എന്നാൽ ഷൊർണ്ണൂർ - കോഴിക്കോട് റൂട്ട് പുനസ്ഥാപിക്കാൻ ഇനിയും സമയമെടുക്കും.

11:23 AM IST:

കനത്തമഴയിൽ ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായ പുത്തുമലയിൽ ഇനി കണ്ടെത്താനുള്ളത് ഏഴ് പേരെ. രാവിലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സെെന്യവും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.

11:21 AM IST:

മഴക്കെടുതിയില്‍ ഏറെ ദുരന്തം നേരിട്ട വയനാട്ടില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഇപ്പോള്‍ വയനാട്ടില്‍ മഴ കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തതിന്‍റെ നാലില്‍ ഒന്നായി മഴ കുറഞ്ഞു.

11:13 AM IST:

മഴ കുറഞ്ഞതോടെ കാസർഗോട് തേജസ്വിനി പുഴയോട് ചേർന്ന പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങി. ആളുകൾ വീടുകളിലേക്ക് മടങ്ങുകയാണ്.  

11:11 AM IST:

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 63 ആയി

11:05 AM IST:

മഴ മാറി വെള്ളമിറങ്ങിയപ്പോൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ് ഇരിട്ടി മലയോര പ്രദേശം. ഇന്നലെ ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നു.

11:01 AM IST:

കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരുന്നു.  വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് നിലവിലുള്ളത്.

10:38 AM IST:

ഇടുക്കിയിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെയുത്തിയ താലൂക്കുകളിൽ ഒന്നാണ് പീരുമേട്.  രാവിലെ മുതൽ മഴ മാറി നിൽക്കുന്നത് ആശ്വാസകരമായിട്ടുണ്ട്.  ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവർ വീടുകൾ വൃത്തിയാക്കി മാറാൻ തുടങ്ങി

10:37 AM IST:

ദുരിതബാധിതർക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ. ദുരിതബാധിതരെ സഹായിക്കാൻ ജില്ലാ ഭരണകൂടം കളക്ഷൻ സെൻ്റർ തുടങ്ങി. തിരുവനന്തപുരം എസ്എംവി സ്കൂളിലാണ് കളക്ഷൻ സെൻ്റർ.

10:19 AM IST:

താമരശ്ശേരി ചുരം വഴിയുള്ള ബത്തേരി-- കോഴിക്കോട് കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചു

10:18 AM IST:

അട്ടപ്പാടിയിൽ താവളത്ത് നിന്നുള്ള പ്രധാന റോഡ് മണ്ണിടിച്ചിൽ ഒലിച്ച് പോയി. ദുരിതാശ്വാസ ക്യാമ്പ് അടക്കം പതിനഞ്ചിലധികം ഊരുക്കൾ ഒറ്റപ്പെട്ടിരിക്കുകയാണ്. വാഹന ഗതാഗതം തടസ്സപ്പെട്ടതിനാൽ ഭക്ഷണം അടക്കം  അവശ്യവസ്തുക്കൾ കാൽനടയായാണ് എത്തിക്കാൻ ശ്രമിക്കുന്നത് .

10:13 AM IST:

കനത്തമഴയിൽ ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായ പുത്തുമലയിൽ ഇന്ന് രാവിലെ ആരംഭിച്ച തിരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി

10:08 AM IST:

പത്തനംതിട്ടയിൽ മഴയുടെ ശക്തി കുറഞ്ഞു. പമ്പയിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി. രക്ഷാപ്രവർത്തനത്തിന് മുൻകരുതൽ നടപടിയായി എത്തിയ മത്സ്യതൊഴിലാളികൾ ഇപ്പോൾ  പമ്പയിൽ ഇറങ്ങിയിട്ടുണ്ട്

9:49 AM IST:

കാസര്‍കോഡ് ബെള്ളൂരിൽ മണ്ണിടിഞ്ഞ് വീട് തകർന്നു. കരിമലയിലെ അമ്പാടിയുടെ വീടാണ് തകർന്നത്. മണ്ണ് ഇടിയുന്നത് കണ്ട് വീട്ടുകാർ ഓടി രക്ഷപ്പെട്ടു. ആർക്കും പരിക്കേറ്റിട്ടില്ല.

9:48 AM IST:

പുത്തുമലയിൽ മഴ ഇന്നും രക്ഷാ പ്രവർത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്. പക്ഷെ ഗതാഗത സംവിധാനങ്ങൾ ഭാഗികമായി പുന:സ്ഥാപിക്കാനായത് ആശ്വാസമാണ്. കൂടുതൽ ആളുകളും സേനയും രക്ഷാദൗത്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

9:47 AM IST:

വയനാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിൽ ലഭിച്ചത് 62 എം എം മഴയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ശരാശരി 200 എം എം വരെയായിരുന്നു മഴയുടെ തോത്. മഴ മൂന്നിലൊന്നായി കുറഞ്ഞത് വയനാടിന് വലിയ ആശ്വാസമാകുന്നുണ്ട്.

9:43 AM IST:

കോട്ടയം തലയോലപ്പറമ്പിൽ വൃദ്ധനെ പുഴയിൽ വീണ് കാണാതായി. തലയോലപ്പറമ്പ് സ്വദേശി തോമസ് (74) നെയാണ് കാണാതായത്. ഇന്നലെ രാത്രിയിൽ സഹോദരന്റെ വീട്ടിൽ നിന്ന് മടങ്ങവെയാണ് കാണാതായത്.

9:21 AM IST:

കവളപ്പാറ സ്വദേശി വിക്ടർ ഇന്നലെ രാത്രി മുഴുവൻ തന്‍റെ വീടിന്‍റെ അവശിഷ്ടങ്ങൾ മുറിച്ച് മാറ്റി തന്‍റെ മകളെ തിരയുകയായിരുന്നു. രാവിലെ രക്ഷാപ്രവർത്തനം പുനരാരംഭിക്കാൻ എത്തിയ നാട്ടുക‌ാർ കാണുന്നത് കോൺക്രീറ്റ് പൊട്ടിക്കുന്ന വിക്ടറിനെയാണ്

കവളപ്പാറയിലെ കണ്ണീര്‍ക്കാഴ്ച

9:13 AM IST:

എയർ ഇന്ത്യാ വിമാന സർവീസുകളുടെ സമയം: ഉച്ചക്ക് 1.15 നുള്ള കൊച്ചി-ദുബൈ IX- 435 തിരുവനന്തപുരത്ത് നിന്നാണ് തിരിക്കുക. തിരിച്ച് സാധാരണ പോലെ കൊച്ചിയിലേക്ക് വരും. മസ്ക്കറ്റ് - കൊച്ചി വിമാനം 12.30ന് കൊച്ചിയിൽ വന്നിറങ്ങും കൊച്ചി - അബുദാബി 5.15ന് പുറപ്പെടും

9:12 AM IST:

35 ട്രെയിൻ സർവീസുകൾ റദ്ദാക്കി പാലക്കാട് ഡിവിഷനിലെ 20 ഉം തിരുവനന്തപുരം ഡിവിഷനിലെ 15ഉം ട്രെയിനുകളാണ് റദ്ദാക്കിയത്.

9:08 AM IST:

മണ്ണിടിഞ്ഞ് മൂന്നു പേരെ കാണാതായ മലപ്പുറം കോട്ടക്കുന്നിൽ വീണ്ടും തെരച്ചിൽ തുടങ്ങി. കൂടുതൽ മണ്ണ് മാന്തിയന്ത്രങ്ങൾ എത്തിച്ചാണ് തെരയുന്നത്. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ഇന്നലെ വൈകുന്നേരം തെരച്ചിൽ നിർത്തിവച്ചിരുന്നു

9:04 AM IST:

കേരളത്തെ ആകെ ദുരന്തത്തിലാക്കിയ പേമാരിയില്‍ കോഴിക്കോട് മാത്രം മരണം 16 ആയി.

9:00 AM IST:

പാലക്കാട്ടെ ശക്തമായ മഴ കുറയുന്നു. ഇന്ന് പുലർച്ചെ മുതൽ മഴ വിട്ടുനിൽക്കുകയാണ്. നഗരപ്രദേശങ്ങളിലെ വെള്ളക്കെട്ട് കുറഞ്ഞ് തുടങ്ങി. ഡാമുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. തുറന്ന നാല് അണക്കെട്ടുകളുടെ ഷട്ടറുകൾ ഘട്ടം ഘട്ടമായി താഴുമെന് അധികൃതർ അറിയിച്ചു

8:54 AM IST:

കുട്ടനാട്ടിൽ ശക്തമായ മടവീഴ്ച്ച ഉണ്ടായതിനെ തുടർന്ന് ആളുകൾ ക്യാമ്പുകലേക്ക് മാറുന്നു. മൂന്ന് പാടങ്ങളിൽ മട വീണ് വീടുകൾ വെള്ളം കയറി.

8:53 AM IST:

അതിരപ്പിള്ളി കാടുകളിൽ കഴിഞ്ഞ 2 ദിവസമായി ശക്തമായ മഴ തുടരുകയാണ്. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അതിരപ്പിള്ളി - മലക്കപ്പാറ റോഡിൽ ഗതാഗതം നിരോധിച്ചു.കനത്ത മഴക്കാപ്പം തമിഴ്നാടിന്റെ അപ്പർ ഷോളയാർ ഡാമിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കിവിട്ടാൽ ചാലക്കുടി പുഴയുടെ ജലനിരപ്പ് ഉയരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

8:52 AM IST:

അട്ടപ്പാടിയിൽ പല മേഖലകളിലും മണ്ണിടിച്ചിൽ തുടരുകയാണ്. വെള്ളം ഇറങ്ങി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ ദുരിത കാഴ്ചകളാണ് ബാക്കിയുള്ളത്. അഗളിയിലെ ഭക്ഷ്യ പൊതുവിതരണ കേന്ദ്രത്തിൽ കിലോ കണക്കിന് അരിയും ഗോതമ്പും വെള്ളം കയറി നശിച്ചു.

8:51 AM IST:

ചാവക്കാട് ഏനാമാവ് റോഡിൽ വൈദ്യുതി കമ്പി പൊട്ടി വീണു ഷോക്കേറ്റ് ഒരാൾ മരിച്ചു. പാലപ്പെട്ടി സ്വദേശി ഷെരീക്ക് ആണ് മരിച്ചത്.

8:48 AM IST:

കോഴിക്കോട് ഒരു മരണം കൂടി. ഒഴുക്കിൽപ്പെട്ട് കാണാതായ വടകര താലൂക്ക് വേളം പാറവപ്പൊയിൽ അബ്ദുള്ളയുടെ മകൻ ഫാസിലിന്റെ ( 24) മൃതദേഹം ലഭിച്ചു

8:47 AM IST:

തൃശൂര്‍ അഞ്ചുവിളക്കിന് സമീപം പഴയ കെട്ടിടം ഭാഗീകമായി തകര്‍ന്ന് വീണു. 

8:43 AM IST:

കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചലിനായി സെെന്യമെത്തി. 30 അംഗ സംഘമാണ് എത്തിയിരിക്കുന്നത്. 

8:49 AM IST:

ആലപ്പുഴ ചങ്ങനാശേരി റോഡിൽ വെള്ളക്കെട്ട് മൂലം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. കെഎസ്ആർടിസി സർവ്വീസ് നിർത്തി.