കേരളാ തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. മഴ കനത്ത പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 24 മണിക്കൂറും പ്രവ‍ര്‍ത്തിക്കുന്ന കൺട്രോൾ റൂ തുറന്നു. ടോൾ ഫ്രീ നമ്പറായ 1077 ൽ ജനങ്ങൾക്ക് സഹായത്തിനായി ബന്ധപ്പെടാം. 

തിരുവനന്തപുരം: കാലവർഷമെത്തും മുമ്പേ മഴയിൽ മുങ്ങി സംസ്ഥാനം. മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ 13 ജില്ലകളിൽ കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് നൽകി. കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലും കണ്ണൂരിലുമാണ് ഓറഞ്ച് അല‍ര്‍ട്ട്. വയനാട്, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അല‍ര്‍ട്ടാണ്. കാസ‍കോട് മഴ മുന്നറിയിപ്പില്ല. സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. നാളെയും മറ്റന്നാളും മഴ കൂടുതൽ ശക്തമാകും. അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് കേരളത്തിൽ മഴ കനക്കുന്നതിന് കാരണം. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. മഴ കനത്ത പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 24 മണിക്കൂറും പ്രവ‍ര്‍ത്തിക്കുന്ന കൺട്രോൾ റൂ തുറന്നു. ടോൾ ഫ്രീ നമ്പറായ 1077 ൽ ജനങ്ങൾക്ക് 24 മണിക്കൂറും സഹായത്തിനായി ബന്ധപ്പെടാം. 

മഴ കനത്തതിനാൽ എല്ലാ ജില്ലകളിലും മുൻകരുതലെടുക്കാൻ നിർദ്ദേശം നൽകിയതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. മലയോര മേഖലകളിൽ രാത്രിയാത്രാ നിരോധനം കളക്ടർമാർ തീരുമാനിക്കും. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ അപകട സാധ്യതാ സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. 

സംസ്ഥാനത്ത് ഈ വർഷം മിന്നൽ പ്രളയമെന്ന് കാലാവസ്ഥാ പഠനം; മേഘവിസ്ഫോടനവും ഉണ്ടായേക്കാം

തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്നും കടലിൽ പോയി കാണാതായ മത്സ്യത്തൊഴികളെ കണ്ടെത്തി. വിഴിഞ്ഞം സ്വദേശികളായ മുഹമ്മദ് ഹനീഫ, മീര സാഹിബ്, അൻവർ എന്നിവ‍ര്‍ തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണത്തെത്തി. ഇവ‍ര്‍ സുരക്ഷിതരാണെന്ന് അറിയിച്ചു. 

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. എറണാകുളം തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിലും കലൂർ സ്റ്റേഡിയത്തിലും വെള്ളം നിറഞ്ഞു.
മലയോരമേഖലകളിലേക്ക് യാത്രാ നിയന്ത്രണമേ‍പ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങി. 

മഴ കനത്ത് പെയ്തതോടെ പ്രകൃതിക്ഷോഭം കണക്കിലെടുത്തു തിരുവനന്തപുരം ജില്ലയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് കണ്ട്രോൾ റൂം തുറന്നു -0471 2333101, 9497920015,101. ബോണക്കാട് 111 പേരെ മാറ്റിപാർപ്പിച്ചു. കനത്ത മഴയിൽ പോത്തൻകോട് ഹോട്ടലിലെ മതിൽ ഇടിഞ്ഞു് വീണു. വെള്ളിയാഴ്ച ഉദ്ഘാടനം നടന്ന മൊണാർക്ക് എന്ന ആംബര ഹോട്ടലിലെ മതിലാണ് ഇടിഞ്ഞ് വീണത്. തൊട്ടടുത്ത വീടിന്റെ ഭാഗത്തേക്കാണ് വീണതെങ്കിലും നാശനഷ്ടങ്ങൾ ഒന്നും ഇല്ല. 

കൊല്ലത്ത് മലയോരമേഖകളിൽ ശക്തമായ മഴ തുടരുകയാണ്. കൊല്ലം തീരത്ത് മൂന്ന് ദിവസത്തേക്ക് മൽസ്യ ബന്ധന നിരോധനം ഏർപ്പെടുത്തി. മലയോര മേഖലയിൽ രാത്രിയാത്രാ നിയന്ത്രണമേര്‍പ്പെടുത്തി. മലയോര മേഖലകളിലേയും വെള്ളച്ചാട്ടങ്ങളിലെയും വിനോദ സഞ്ചാരത്തിനും നിയന്ത്രണമുണ്ട്. 
താലൂക്ക് ഓഫീസുകളിൽ കൺട്രോൾ റൂം തുറന്നു. കനത്ത മഴയിൽ ആലുവയിലെ 20 ഓളം കടകളിൽ വെള്ളം കയറി. സ്വകാര്യ ബസ്സ് സ്റ്റാൻ റിന് സമീപമുളള കടകളിലാണ് വെള്ളം കയറിയത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതാണ് കണക്കുകൂട്ടൽ. 

<YouTube video player