Asianet News MalayalamAsianet News Malayalam

സുരക്ഷ ശക്തം; ശബരിമല നട ഇന്ന് തുറക്കും

വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തി പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ തങ്ങുന്ന തീർത്ഥാടകരെ ഉച്ചക്ക് രണ്ട് മണിമുതല്‍ സന്നിധാനത്തേക്ക് കടത്തിവിടും

heavy security, sabarimala temple open today
Author
Pathanamthitta, First Published Nov 16, 2019, 5:46 AM IST

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട  ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്കാണ് നടതുറക്കുക. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. സുരക്ഷ കണക്കിലെടുത്ത് പൊലീസ് സേനയെ വിന്യസിക്കുന്ന ജോലികളും പൂർത്തിയായി. വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തി പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ തങ്ങുന്ന തീർത്ഥാടകരെ ഉച്ചക്ക് രണ്ട് മണിമുതല്‍ സന്നിധാനത്തേക്ക് കടത്തിവിടും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ്മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നട തുറക്കും. നെയ്യ് വിളക്ക് തെളിച്ച് ഭക്തജനസാന്നിധ്യം അറിയിക്കുന്നതോടെ മണ്ഡലകാലത്തിന് തുടക്കമാകും.

ശബരിമലയിൽ യുവതി പ്രവേശനം വേണ്ടെന്ന് സിപിഎം..

ഇന്ന് പ്രത്യേകപൂജകള്‍ ഇല്ല. തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന പുതിയ മേല്‍ ശാന്തിമാരുടെ സ്ഥാനാരോഹണമാണ് പ്രധാന ചടങ്ങ്. മണ്ഡലകാലത്തിനോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. സന്നിധാനത്ത് എത്തുന്ന എല്ലാവർക്കും ദേവസ്വംബോർഡ് അന്നദാനം നല്‍കും. ഇതിനുള്ള ഒരുക്കങ്ങളും പൂർത്തിയായി. പമ്പ, നിലക്കല്‍, ഏരുമേലി എന്നിവിടങ്ങളിലെ പ്രവർത്തനങ്ങള്‍ പത്തനംതിട്ട ജില്ലാകളക്ടർ നേരിട്ട് വിലയിരുത്തി.

ആക്റ്റിവിസത്തിനുള്ള ഇടമല്ല ശബരിമല; സ്ത്രീകൾക്ക് പൊലീസ് സംരക്ഷണം നൽകില്ലെന്ന് കടകംപള്ളി...

സുരക്ഷ കണക്കിലെടുത്ത് അഞ്ച് സെക്ടറുകളായി തിരിച്ച്  പതിനായിരം പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. കൂടാതെ വനമേഖലയിലും പ്രത്യേക നിരീക്ഷണം ഉണ്ടാകും. പരമ്പാരഗത കാനനപാതകള്‍ വഴിതീർത്ഥാടകരെ  കയറ്റിവിടുന്നതിന് കർശന നിയന്ത്രണങ്ങളാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നും കെഎസ്ആര്‍ടിസി ബസ്സ് സർവ്വീസുകള്‍ തുടങ്ങി. പമ്പ, നിലക്കല്‍, സന്നിധാനം എന്നിവിടങ്ങളിലെ ആശുപത്രികളുടെ പ്രവര്‍ത്തനവും ആരംഭിച്ചു.

ശബരിമലയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് യുഡിഎഫ്...

 

Follow Us:
Download App:
  • android
  • ios