കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ഗുഡ്‌ഗാവിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകളുടെ ഭാഗമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും നേത്ര ചികിത്സയ്ക്കാണെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

ദില്ലി: കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുഡ്‌ഗാവിലെ മേദാന്ത ആശുപത്രിയിലാണ് പ്രവിശേപിച്ചിരിക്കുന്നത്. പതിവ് പരിശോധനകൾക്കായാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് ദില്ലിയിലെ കോൺഗ്രസ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. നേത്ര ചികിത്സയ്ക്കായാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നാണ് വിവരം.

Add Asianetnews as a Preferred SourcegooglePreferred

Scroll to load tweet…

ദില്ലി 10 ജൻപഥിൽ ഇന്നലെ കേരളത്തിലെ കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ചർച്ചകളിലടക്കം അവർ ഭാഗമായെന്നാണ് ദില്ലിയിൽ നിന്ന് ലഭിക്കുന്ന വിവരം. സാദാരണ അണുബാധയ്ക്ക് ദില്ലിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിത്സ തേടാറുള്ളത്. എന്നാൽ ഇത്തവണ മേദാന്ത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നേത്ര ചികിത്സയ്ക്ക് ഒപ്പം ചില പരിശോധനകൾ കൂടി ഇവിടെ വെച്ച് നടത്തുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നേതാക്കൾ അറിയിക്കുന്നു.