Sabarimala : ശബരിമലയിൽ ചുമട്ട് തൊഴിലാളി യൂണിയനുകളുടെ പ്രവർത്തനം വിലക്കി ഹൈക്കോടതി
ശബരിമലയിലേക്കുള്ള പൂജാ സാധനങ്ങൾ, അന്നദാന വസ്തുക്കൾ, അടക്കം ദേവസ്വം ബോർഡിനോ, അവരുടെ കരാറുകാർക്കോ ഇറക്കാം.
ഇത് തടയാൻ യൂണിയനുകൾക്ക് അവകാശമില്ല. ഇക്കാര്യം സംസഥാന പോലീസ് മേധാവി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

കൊച്ചി: ശബരിമലയിൽ ചുമട്ട് തൊഴിലാളി യൂണിയനുകളുടെ പ്രവർത്തനം ഹൈക്കോടതി വിലക്കി. അംഗീകാരമുള്ള ചുമട്ട് തൊഴിലാളികൾക്ക് ശബരിമല , പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കയറ്റിറക്കിന് നിയമപരമായ അവകാശം ഇല്ലെന്ന് കോടതി വ്യക്തമാക്കി.
ശബരിമലയിലേക്കുള്ള പൂജാ സാധനങ്ങൾ, അന്നദാന വസ്തുക്കൾ, അടക്കം ദേവസ്വം ബോർഡിനോ, അവരുടെ കരാറുകാർക്കോ ഇറക്കാം.
ഇത് തടയാൻ യൂണിയനുകൾക്ക് അവകാശമില്ല. ഇക്കാര്യം സംസഥാന പോലീസ് മേധാവി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അടങ്ങിയ ബഞ്ചിന്‍റെതാണ് ഉത്തരവ്.
ശബരിമലയിൽ ഇന്ന് വൻ ഭക്തജനതിരക്ക്
ഇത്തവണ തീർത്ഥാടനം തുടങ്ങിയ ശേഷം ഏറ്റവും അധികം ആളുകൾ ദർശനത്തിനെത്തിയത് ഇന്നാണ്. രാവിലെ മാത്രം പതിനായിരത്തോളം ഭക്തർ ദർശനം നടത്തി. 24000 ആളുകളാണ് ഇന്ന് വെർച്ച്വൽ ക്യൂവിൽ ബുക്ക് ചെയ്തിരിക്കുന്നത്. സ്പോട്ട് ബുക്കിങ്ങ് സൗകര്യം കാര്യക്ഷമമായതോടെയാണ് തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയത്. സിനിമ താരം ഉണ്ണി മുകുന്ദനും രാഹുൽ മാധവനും ദർശനത്തിനെത്തി. ഉണ്ണി മുകുന്ദന്‍റെ പുതിയ ചിത്രത്തിലെ പാട്ട് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പ്രകാശനം ചെയ്തു. പുണ്യം പൂങ്കാവനത്തിന്‍റെ പുതിയ പദ്ധതിയും ഉണ്ണി മുകുന്ദൻ പ്രകാശനം ചെയ്തു.