നല്ല റോഡ് ജനങ്ങളുടെ അവകാശമാണ്. റോഡിനുള്ള പണം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ആറ് മാസത്തിനകം റോഡ് താറുമാറായാല്‍ വിജിലന്‍സ് കേസെടുക്കണം. 

കൊച്ചി: റോഡുകളുടെ ശോച്യാവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. റോഡുകളിലെ കുഴിയടക്കണമെങ്കില്‍ കെ റോഡ് എന്ന് പേരിടണമോയെന്നാണ് ഹൈക്കോടതി ചോദിച്ചത്.

നല്ല റോഡ് ജനങ്ങളുടെ അവകാശമാണ്. റോഡിനുള്ള പണം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ആറ് മാസത്തിനകം റോഡ് താറുമാറായാല്‍ വിജിലന്‍സ് കേസെടുക്കണം. ഒരു വര്‍ഷത്തിനുളളില്‍ ആഭ്യന്തര അന്വോഷണം പൂര്‍ത്തിയാക്കണം. എന്‍ജിനീയര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ദിനം പ്രതി റോ‍ഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. 

ഹര്‍ജി അടുത്തമാസം ഒന്നിന് വീണ്ടും പരിഗണിക്കും. റോഡുകളുടെ മോശം അവസ്ഥ സംബന്ധിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

 'വാ കുഴിയെണ്ണാം' ഏഷ്യാനെറ്റ് ന്യൂസ് പരമ്പര സഭയില്‍; റോഡിലാകെ മുതലക്കുഴിയെന്ന് പ്രതിപക്ഷം

സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടത് കാരണം റോഡുകളില്‍ വ്യാപകമായി കുഴികള്‍ രൂപപ്പെടുകയും ഗതാഗതയോഗ്യമല്ലാതാവുകയും ചെയ്ത ഗുരുതര സാഹചര്യം മൂലം ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ട് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് എല്‍ദോസ് കുന്നപ്പള്ളിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.മണിചിത്രത്താഴ് സിനിമയില്‍ കാട്ടുപറമ്പൻ നടക്കുന്ന പോലെയാണ് കേരളത്തിൽ ജനം നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

'കേരളത്തിൽ മാത്രമായി അമിത ഭാരം ഉള്ള വാഹനം ഉണ്ടോ?.കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴി ചാരുന്നു.റോഡിലെ പരിതാപരകരമായ അവസ്ഥയെ ഹൈക്കോടതി പോലും വിമർശിച്ചു.പശവച്ച് ഒട്ടിച്ചാണോ റോഡ് നന്നാക്കുന്നത് എന്ന് പോലും ഹൈക്കോടതി പരിഹസിച്ചു.ഉത്തരവാദമില്ലാത്തത് കൊണ്ടാണ് കുഴി അടക്കാത്തത്.റോഡിലാകെ മുതലക്കുഴികൾ.അപകടത്തിൽ പെടാനുള്ളതല്ല റോഡിലെ കുഴികൾ എന്ന് കേന്ദ്ര സംസ്ഥാന സർക്കാറുകൾ മനസിലാക്കണം' എന്നും എം എല്‍ എ ആവശ്യപ്പെട്ടു. (കൂടുതല്‍ വായിക്കാം..)