കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി നൽകിയ ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതി പക്ഷാഭേദപരമായി പെരുമാറുന്നുവെന്നാണ് പ്രധാന ആരോപണം. നടിയുടെ പരാതിയെ സർക്കാരും പിന്തുണച്ചിട്ടുണ്ട്. 

പ്രതിഭാഗത്തെ ഇരുപതോളം അഭിഭാഷകർ കോടതി മുറിയിലെത്തി തന്നെ മാനസികമായി തേജോവധം ചെയ്തെന്നും ഹ‍ർജിയിൽ നടി വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരിയുടെ പല സുപ്രധാന മൊഴികളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആക്ഷേപവും ഹർജിയിലുണ്ട്. ഇക്കാര്യം എന്തുകൊണ്ട് അപ്പോൾ തന്നെ വിചാരണക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.

Also Read: 'വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണം'; ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയില്‍

അറിയിച്ചെങ്കിലും കോടതി ഇടപെട്ടില്ലെന്നായിരുന്നു സർക്കാരിന്‍റെ മറുപടി. കേസിൽ രഹസ്യ വിചാരണയെന്ന നി‍ർദേശം കോടതിയിൽ അട്ടിമറിക്കപ്പെട്ടെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പ്രോസിക്യൂഷന് തന്നെ ഇക്കാര്യം തുറന്നുപറയുമ്പോൾ തങ്ങളുടെ അവസ്ഥ എന്തെന്ന് ആലോചിക്കണമെന്ന് നടിയുടെ അഭിഭാഷകനും അറിയിച്ചു.

Also Read: നടിയെ ആക്രമിച്ച കേസ്: 'പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നു', വിചാരണക്കോടതിക്ക് എതിരെ സർക്കാരും