പ്രതി സിഐക്കെതിരെ പരാതി നല്‍കിയതിന്‍റെ  പ്രതികാരമാണ് എസ്‌ഐയുടെ നോട്ടീസെന്ന് ഹൈക്കോടതി

എറണാകുളം: പ്രതിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയ ഞാറക്കല്‍ എസ്‌ഐക്കെതിരെ ഹൈക്കോടതി. ഞാറക്കല്‍ എസ്‌ഐ അഖില്‍ വിജയകുമാറിനാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ചോദ്യം ചെയ്യാന്‍ അഭിഭാഷകന് നോട്ടീസ് നല്‍കിയതെന്തിനെന്ന് കോടതി ചോദിച്ചു. അഭിഭാഷകനല്ല, പ്രതിക്കാണ് നോട്ടീസ് നല്‍കേണ്ടതെന്ന് അറിയില്ലേ? പൊലീസ് ഉദ്യോഗസ്ഥന്‍റെ നടപടി ഭരണഘടനാ വിരുദ്ധമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

വക്കീലിന് നോട്ടീസ് നല്‍കാന്‍ പൊലീസിന് എന്തധികാരമെന്നും കോടതി ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥന്‍ ചെയ്തത് തെറ്റാണ്. പ്രതി സിഐക്കെതിരെ പരാതി നല്‍കിയതിന്‍റെ പ്രതികാരമാണ് എസ്‌ഐയുടെ നോട്ടീസ്. ഞാറക്കല്‍ എസ്‌ഐ അഖില്‍ വിജയകുമാറിനെ വിളിച്ചുവരുത്തിയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ച സാഹചര്യത്തിnd] , ചോദ്യം ചെയ്യലിനായി അഭിഭാഷകന് നൽകിയ നോട്ടീസ് എസ്ഐ പിൻവലിച്ചു,ഇക്കാര്യം എസ്ഐ തന്നെ അഭിഭാഷകനെ രേഖാമൂലം അറിയിച്ചു

'പ്രതിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാൻ നോട്ടീസ്'; എസ്ഐക്ക് ഹൈക്കോടതി വിമർശനം