തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള മരുന്ന് നൽകാൻ ഹോമിയോപ്പതിക്ക് അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

രോഗ വ്യാപനം തടയുന്നതിനായി വിവിധ ചികിത്സാ ശാസ്ത്രങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ പത്ത് , കാസര്‍കോട് 3  പാലക്കാട് 4   മലപ്പുറം കൊല്ലം ഒന്ന് വീതം എന്നിങ്ങനെയാണ് രോഗ ബാധ. കണ്ണൂരി‍ൽ ഒമ്പത് പേരും വിദേശത്ത് നിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പര്‍ക്കം മൂലമാണ് രോഗം വന്നത്. 

Read Also: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊവിഡ്. കണ്ണൂരിൽ മാത്രം 10 പേര്‍ക്ക് വൈറസ് ബാധ