വിവരമറിഞ്ഞ് ഫയ‍ർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി. തീ അണയ്ക്കുവാൻ വീടിനകത്തേയ്ക്ക് കയറാൻ തുടങ്ങിയപ്പോഴാണ് സിലിണ്ടർ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.  

ഇടുക്കി: കട്ടപ്പനക്കു സമീപം പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. അപകടത്തിൽ വീട് ഭാഗീകമായി തകർന്നെങ്കിലും ആ‍ർക്കും പരിക്കില്ല. കാലാച്ചിറ ഷാജിയുടെ വീട്ടിൽ പുതിയതായി എത്തിച്ച ഇൻഡേൻ കമ്പനിയുടെ സിലിണ്ടർ ഘടിപ്പിച്ച് സ്‌റ്റൗ കത്തിക്കുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടറിലേയ്ക്ക് തീപടർന്നത്. വിവരമറിഞ്ഞ് ഫയ‍ർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി. തീ അണയ്ക്കുവാൻ വീടിനകത്തേയ്ക്ക് കയറാൻ തുടങ്ങിയപ്പോഴാണ് സിലിണ്ടർ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. അടുക്കളയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളും മേൽക്കൂരയും പൂർണ്ണമായി തകർന്നു. വീട്ടുടമസ്ഥനും തീ കെടുത്താൻ എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സിലിണ്ടറിൻറെ കാലപ്പഴക്കമാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

LPG: ജനത്തിന് ഉപകാരമില്ല; വാണിജ്യ സിലിണ്ടറിന് വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍

നവജാത ശിശുവിനെ ബക്കറ്റില്‍ മുക്കി കൊന്ന സംഭവം, അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി 

തൊടുപുഴ : ഉടുമ്പന്നൂർ മങ്കുഴിയിൽ നവജാത ശിശുവിനെ ബക്കറ്റില്‍ മുക്കി കൊന്ന സംഭവത്തില്‍ അമ്മ സുജിതയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രസവം പുറത്തറിയാതിരിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് സുജിത പൊലീസിന് മൊഴി നല്‍കി. കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയ മങ്കുഴിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. 

അബുദാബിയിലെ തീപിടുത്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ പ്രവാസി വനിതയ്ക്ക് ആദരം

കഴിഞ്ഞ ദിവസം അമിത രക്തശ്രാവത്തെ തുടര്‍ന്ന് തൊടുപുഴ താലൂക്കാശുപത്രിയിലെത്തിയതോടെയാണ് മങ്കുഴി സ്വദേശിയായ ചരളയില്‍ സുജിത നവജാത ശിശുവിനെ പ്രസവശേഷം കൊന്നുവെന്ന വിവരം പുറം ലോകമറിയുന്നത്. പോസ്റ്റ് മാര്‍ട്ടം റിപ്പോർട്ടിലും കോലപാതകമെന്ന് ഉറപ്പായെങ്കിലും ചികിത്സയിലായതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല. ഇന്ന് ചികില്‍സ കഴിഞ്ഞ് പുറത്തിറങ്ങിയതോടെയാണ് കരിമണ്ണൂര‍് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് സംഭവം നടന്ന ഉടുമ്പന്നൂർ മങ്കുഴിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രസവിച്ച ഉടന്‍ ബക്കറ്റിൽ മുക്കി കൊല്ലുകയായിരുന്നുവെന്നാണ് പൊലീസിന് സുജിത നല്‍കിയ മൊഴി. 

അബുദാബി റെസ്റ്റോറന്‍റിലെ പൊട്ടിത്തെറി; പരിക്കേറ്റവരെ പൊലീസ് മേധാവി സന്ദര്‍ശിച്ചു

പ്രസവത്തിന് മുമ്പ് കുഞ്ഞ് മരിച്ചിരുന്നുവെന്ന് യുവതി ആദ്യം പറഞ്ഞെങ്കിലും പോസ്റ്റ് മാര്‍ട്ടം റിപ്പോർട്ടടക്കം കാണിച്ചതോടെ സമ്മതിക്കുകയായിരുന്നു. ഗര്‍ഭിണിയായ വിവരം ഭര്‍ത്താവിനും മറ്റ് ബന്ധുക്കള്‍ക്കും അറിയില്ലായിരുന്നു. അതു കൊണ്ടുതന്നെ പിന്നീട് അറിയാതിരിക്കാന്‍ കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിച്ചെന്നും മൊഴി കൊടുത്തിട്ടുണ്ട്. അതേ സമയം കൊലപാതകത്തിന് മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോയെന്ന കാര്യത്തില്‍ യുവതി മൗനം പാലിക്കുകയാണ്. ഇതറിയാന്‍ യുവതിയുടെ മൊബൈള്‍ ഫോണ്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റു ചെയ്തു. മൊബൈല്‍ ഫോണ്‍ പരിശോധിച്ച് വിവരങ്ങള്‍ ലഭിച്ച ശേഷം യുവതിക്കായി പൊലീസ് വീണ്ടും കോടതിയെ സമീപിക്കും.