വൈകീട്ട് ഏഴരയോടെയാണ് സംഭവം. കനത്ത മഴയായിരുന്നു. ഇതോടെ ഓടിട്ട വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കള്‍ ഈ സമയത്ത് പുറത്ത് പോയിരിക്കുകയായിരുന്നു

കൊല്ലം: കൈക്കുളങ്ങരയില്‍ കനത്ത മഴയത്ത് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. കൈക്കുളങ്ങര ആൽത്തറമൂട് കുഴിയിൽ വടക്കെ തൊടിയിൽ വീട്ടിൽ ഗ്രേസി, ഭര്‍ത്താവ് ജോസഫ്, പേരക്കുട്ടികളായ സ്നേഹ, ഡിയോൺ എന്നിവര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.

നാല് പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഡിയോണിന് മൂന്ന് വയസ് മാത്രമാണ് പ്രായം. സ്നേഹയ്ക്ക് നാലും. ഗ്രേസിക്ക് തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. എങ്കിലും ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

വൈകീട്ട് ഏഴരയോടെയാണ് സംഭവം. കനത്ത മഴയായിരുന്നു. ഇതോടെ ഓടിട്ട വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കള്‍ ഈ സമയത്ത് പുറത്ത് പോയിരിക്കുകയായിരുന്നു. അതിനാല്‍ അപകടത്തില്‍ പരിക്കേല്‍ക്കാതെ ഇവര്‍ രക്ഷപ്പെട്ടു.

Also Read:- കനത്ത മഴയത്ത് വീടുകള്‍ തകര്‍ന്നു; അകത്ത് ഉറങ്ങുകയായിരുന്ന അഞ്ച് വയസുകാരി അടക്കം രക്ഷപ്പെട്ടത് അത്ഭുതകരമായി...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo