തിരുവനന്തപുരം: കേരള സ്പോട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അംഗമായി ഫുട്ബാള്‍ താരം ഐ എം വിജയനെ തെരഞ്ഞെടുത്തു. കായിക മന്ത്രി ഇപി ജയരാജനാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ഐ എം വിജയന് പുറമെ, ജോര്‍ജ്ജ് തോമസ്, എം ആര്‍ രഞ്ജിത്ത്, എസ് രാജീവ്, കെ റഫീഖ്, വി സുനില്‍ കുമാര്‍, രഞ്ജു സുരേഷ് എന്നിവരെയും സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അംഗങ്ങളായി തെരഞ്ഞെടുത്തു.

അംഗങ്ങള്‍ മന്ത്രിയുടെ ഓഫിസില്‍ എത്തി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ കായിക വികസനത്തിന് ഊര്‍ജ്ജംപകരുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ ഇവര്‍ പങ്കുവച്ചെന്ന് മന്ത്രി അറിയിച്ചു. കേരള കായികരംഗത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ ഇവര്‍ക്ക് കഴിയട്ടെ എന്നും മന്ത്രി  ആശംസിച്ചു.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.