ആലപ്പുഴ: രാവിലെ നടക്കാനിറങ്ങിയ സ്വതന്ത്ര സ്ഥാനാർത്ഥിയെ ആക്രമിച്ചെന്ന് പരാതി. ആലപ്പുഴ നഗരസഭ കളർകോട് വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി റിട്ട എസ് ഐ സുരേഷ് കുമാറിനെ ഒരു സംഘമാളുകൾ ആക്രമിച്ചുവെന്നാണ് പരാതി. സിപിഎം പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് ആരോപണം. സുരേഷ് കുമാറിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.