Asianet News MalayalamAsianet News Malayalam

കണ്ണൂരിലെ ഇന്ത്യ യുണൈറ്റഡ് പദയാത്ര; യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കൾക്കെതിരെയും കേസ്

ഷാഫി പറമ്പിൽ എംഎൽഎ , കെ എസ് ശബരീനാഥൻ, റിജിൽ മാക്കുറ്റി എന്നിവരുൾപ്പെടെ ആയിരത്തോളം പേർക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്

india united walk in kannur csse against youth congress state leaders
Author
Kannur, First Published Oct 27, 2021, 10:00 PM IST

കണ്ണൂർ: കണ്ണൂരിൽ നടത്തിയ ഇന്ത്യ യുണൈറ്റഡ് പദയാത്രയുടെ (india united) പേരിൽ യൂത്ത് കോൺഗ്രസ് (youth congress) സംസ്ഥാന നേതാക്കൾക്കെതിരെയും പ്രവർത്തകർക്കെതിരെയും കേസ്. ഷാഫി പറമ്പിൽ എംഎൽഎ(Shafi Parambil) , കെ എസ് ശബരീനാഥൻ (K S Sabarinathan), റിജിൽ മാക്കുറ്റി എന്നിവരുൾപ്പെടെ ആയിരത്തോളം പേർക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്

പൊതു ഗതാഗതം തടസപ്പെടുത്തിയതിനും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനുമാണ് കേസ്. കണ്ണൂർ ധർമശാല മുതൽ തളിപ്പറമ്പ് വരെയായിരുന്നു പദയാത്ര. വർഗീയതക്കെതിരെയാണ് ഇന്ത്യ യുണൈറ്റഡ് എന്നപേരിൽ കാമ്പെയിനുമായി യൂത്ത് കോൺഗ്രസ് രം​ഗത്തു വന്നത്.
ഒക്ടോബർ 2 മുതൽ നവംബർ 14 വരെ സംസ്ഥാനത്തുടനീളം പദയാത്ര, പ്രഭാഷണ പരമ്പര തുടങ്ങി വിവിധ പരിപാടികൾ ഇതിന്റെ ഭാ​ഗമായി സംഘടിപ്പിച്ചിരുന്നു.

Read Also; ബത്തേരി കോഴക്കേസ്: ശബ്ദ പരിശോധന കേന്ദ്ര ലാബില്‍ നടത്തണമെന്ന ആവശ്യവുമായി കെ. സുരേന്ദ്രന്‍ കോടതിയില്‍

Read Also; ദത്ത് വിവാദം; 'തെളിവുകൾ ഹാജരാക്കി', അനുപമയുടെ മൊഴി രേഖപ്പെടുത്തി

Read Also; 'ഉടുക്ക് കൊട്ടി പേടിപ്പിക്കണ്ട'; ഷിജുഖാനെതിരെ നടപടിയുണ്ടാകുമെന്ന വാ‍ർത്തകൾ വസ്തുതാ വിരുദ്ധമെന്ന് ആനാവൂർ

Follow Us:
Download App:
  • android
  • ios